'സമസ്ത' സമ്മേളന സുവനീര് വീണ്ടും പുറത്തിറങ്ങുന്നു

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 1000 പേജുള്ള സുവനീര്‍ വീണ്ടും പുറത്തിറങ്ങുന്നു. സമസ്തയുടെ 85 വര്‍ഷത്തെ സമ്പൂര്‍ണ ചരിത്രവും, സുന്നീ ആദര്‍ശത്തെ കുറിച്ചുള്ള സമഗ്രപഠനവും, കേരള മുസ്‌ലിം ചരിത്ര വിശകലനവും ഉള്‍കൊള്ളുന്ന സുവനീറിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമ്മേളന നഗരിയില്‍ പൊരിവെയിലത്തുപോലും ക്യൂ നിന്നുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സുവനീര്‍ വാങ്ങിയിരുന്നത്. ചരിത്രസംഭവമായ സമ്മേളനത്തിന്റെ റിവ്യൂ കൂടി ഉള്‍കൊള്ളിച്ചാണ് സുവനീര്‍ പുനഃപ്രസിദ്ധീകരിക്കുന്നത്.

സമസ്ത 85-ാം വാര്ഷിക സമ്മേളനത്തില് ശതാബ്ദി സമീപന രേഖ

1. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വ്യതിരിക്തതയായി 'സമസ്ത' വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. വളര്‍ന്നുവരുന്ന തലമുറയെ അഭിസംബോധന ചെയ്യാനുതകുന്ന ആദര്‍ശ- വിദ്യാഭ്യാസ- സാംസ്‌കാരിക- ധാര്‍മിക മുന്നേറ്റങ്ങള്‍ സാദ്ധ്യമാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതി നടപ്പില്‍ വരുത്തും. മസ്‌ലഹത്ത് സമിതി ഉള്‍പ്പെടെ കേന്ദ്രീകൃത പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ മുന്നൂറ് മഹല്ലുകള്‍ക്ക് 1 എന്ന തോതില്‍ 10 ഫുള്‍ടൈം മുബല്ലിഗുമാരെ നിയമിക്കും.
2. വിശുദ്ധ ദീനിന്റെ തനിമ സംരക്ഷിച്ചത് പള്ളിദര്‍സുകളാണ്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മോണിറ്ററിംഗും വഴി കേരളത്തിലെ ദര്‍സ് സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ 'ദര്‍സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍' രൂപീകരിക്കും.
3. ലോകത്തിനു മാതൃകയായി സമസ്ത സ്ഥാപിച്ചു വളര്‍ത്തിയെടുത്ത മദ്‌റസാ പ്രസ്ഥാനം ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ മുഅല്ലിം ശാക്തീകരണം തുടങ്ങിയ നവീകരണ പദ്ധതിയിലൂടെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ കഴിയുംവിധം പരിവര്‍ത്തിപ്പിക്കും.
4. ഇസ്‌ലാമിക ലോകം ഐക്യകണ്ഠമായി അംഗീകരിച്ച അനിഷേധ്യപ്രമാണമായ സുന്നത്തിലെ പലപ്രബലനബി വചനങ്ങളും മതനവീകരണമെന്ന പേരില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പശ്ചാതലത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുത്തന്‍വാദക്കാര്‍ക്കെതിരിലും സംഘടാ ശത്രുക്കള്‍ക്കെതിരിലും പ്രചാരണം ശക്തമാക്കും. സാമൂഹിക ജീര്‍ണതകള്‍ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ആത്മീയ ചൂഷണങ്ങള്‍ തുടങ്ങിയവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.
5. മീഡിയാ രംഗത്തെ സമസ്തയുടെ ഇടപെടലുകള്‍ക്ക് പുതിയ വാതിലുകള്‍ തുറക്കും. വിശുദ്ധ ദീനിനെതിരെയുള്ളെ മാധ്യമനീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കും.
6. വിദ്യാഭ്യാസ രംഗത്ത് സമുദായ ശാക്തീകരണത്തിനുതകുന്ന പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കും. വിദ്യാഭ്യാസ- ഉദ്യോഗതലത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
7. അശരണര്‍ക്കുള്ള ജീവികാരുണ്യപ്രവര്‍ത്തനങ്ങള്‍ മുഅല്ലിംകള്‍, മുദര്‍രിസുമാര്‍  തുടങ്ങിയവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ജലസമ്പത്ത്, ആരോഗ്യം, പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കും.
8. സമസ്തയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായി ഡല്‍ഹിയിലും പശ്ചിമബംഗാളിലും 85-ാം വാര്‍ഷിക സ്മാരക സൗധങ്ങള്‍ സ്ഥാപിക്കും.
9. മദ്‌റസാ പ്രസ്ഥാനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കും.
10. വനിതകള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുംവേണ്ടി പദ്ധതികള്‍ നടപ്പാക്കും.

സമസ്ത സമ്മേളനം: 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പണ്ഡിത രത്‌ന അവാര്‍ഡ്), കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (നേതൃപ്രതിഭ പുരസ്‌കാരം), ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (മികച്ച വ്യക്തിത്വം), പി.പി. മുഹമ്മദ് ഫൈസി (സമസ്തയുടെ ചരിത്രഗ്രന്ഥ രചയിതാവ്), പിണങ്ങോട് അബൂബക്കര്‍ (ശംസുല്‍ ഉലമ സാഹിത്യ പുരസ്‌കാരം), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്), മജീദ് ഫൈസി പൂലോട് (യുവപ്രതിഭ), പി.കെ. മുഹമ്മദ്ഹാജി (സേവനമികവ്), സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, ഒ.കെ. അര്‍മിയാഅ മുസ്‌ലിയാര്‍, എം.എ. ചേളാരി, കെ.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (മികച്ച സേവനം) എന്നിവരും സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച റഷീദ് ഫൈസിയും ഭക്ഷണ വിതരണ-നിയന്ത്രണച്ചുമതലകള്‍ വഹിച്ച കാടാമ്പുഴ മൂസഹാജിയുമാണ് പുരസ്‌കാര ജേതാക്കള്‍.

മഹല്ല് സംവിധാനം ശക്തമാക്കാന്‍ പൂര്‍ണസമയ പ്രചാരകരെ നിയോഗിക്കും: സമസ്ത

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): മഹല്ല് സംവിധാനം ശക്തമാക്കാന്‍ പ്രശ്‌ന പരിഹാരസമിതി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ 300 മഹല്ലുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 10 പൂര്‍ണസമയ പ്രചാരകരെ വിനിയോഗിക്കാന്‍ ഞായറാഴ്ച കൂരിയാട്ട് സമാപിച്ച സമസ്തകേരള 85-ാം വാര്‍ഷികസമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന്റെ സമീപന രേഖയി ലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മേല്‍നോട്ട സംവിധാനവുംവഴി ദര്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ ദര്‍സ് കോ- ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കും.

സമസ്തയുടെ ന്യൂസ് പേപ്പര്‍ ട്രയല്‍ പതിപ്പ് ഇന്നലെ സമ്മേളന നഗരില്‍ പുറത്തിറങ്ങി


സമസ്തയുടെ ന്യൂസ് പേപ്പര് ട്രയല് പതിപ്പ് ഇന്നലെ സമ്മേളന നഗരില് പുറത്തിറങ്ങി .. പി.ഡി.ഫ്  ഫയല് ഡൗണ്ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക (3.2mb)

സത്യസാക്ഷികള് മനുഷ്യ സാഗരം തീര്ത്തു... സമസ്ത സമ്മേളനം സമാപിച്ചു

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി.  കടലുണ്ടി പുഴയോരത്ത് പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സത്യ സാക്ഷിളാവുക  എന്ന  പ്രമേയം  ഉയര്‍ത്തി പിടിച്ചു നടന്ന ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന മഹാ സമ്മേളനത്തിലേക്ക്  സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങ ളില്‍നിന്ന് ജനലക്ഷ ങ്ങളാണ് ഒഴുകിയെത്തിയത്. കിലോമീറ്ററുകള്‍ ക്കപ്പുറം വാഹന ഗതാഗതം നിയന്ത്രിച്ചിട്ടും കൂരിയാട് നഗരം അക്ഷരാര്തത്തില്‍   വീര്‍പ്പു മുട്ടുകയായിരുന്നു. നാലുമണി ആയപ്പോ ഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടു ത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടി നിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.

ഐക്യം കാത്തു സൂക്ഷിക്കണം: ഹൈദരലി ശിഹാബ് തങ്ങള്

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): ആശയപരമായ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാ തെ ഉറച്ചുനില്‍ക്കുമ്പോഴും മുസ്‌ലിംസമുദായത്തിലെ ഐക്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത 85ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത്, ബാബരി മസ്ജിദ് വിഷയങ്ങളിലെല്ലാം സമസ്ത മുഴുവന്‍ സമൂഹത്തിനും മാതൃക കാണിച്ചിട്ടുണ്ട്. രാജ്യത്തിന്റ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്‌ലിമിനും ബാധ്യതയുണ്ട്.  പ്രസ്ഥാനത്തിനുള്ളിലും വിശ്വാസികള്‍ തമ്മിലും ഐക്യം തകരാതെ സൂക്ഷിക്കണം- തങ്ങള്‍ ആഹ്വാനംചെയ്തു. ഭീകരവാദ ത്തിന്റെ വഴിയും പ്രവാചകന്റെ പേരില്‍ കൊണ്ടുവന്ന വ്യാജ മുടിയും ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ സമസ്ത പ്രതിരോധിക്കും. 

എല്ലാവഴികളും കൂരിയാട്ടേക്ക്; സമസ്ത സമ്മേളനത്തില്‍ ജനസാഗരം

കൂരിയാട്: സമസ്ത സമ്മേളന നഗരിയിലേക്ക് ജനപ്രവാഹം. സമസ്തയുടെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും അതിന്റെ പ്രചാരകരുമായ ലക്ഷങ്ങളാണ് മഹാസമ്മേളനത്തിലേക്ക് എത്തിയത്. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ജനപ്രവാഹം ഞായറാഴ്ച രാത്രിയിലെ സമാപന സമ്മേളനം വരെ തുടര്‍ന്നു. മദ്രസകള്‍ അറബികോളേജുകള്‍, മഹല്ല് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിന് അകത്തും പുറത്തും നിന്നുമായി ആബാലവൃദ്ധം ജനങ്ങള്‍ കൂരിയാട്ടെ വരയ്ക്കല്‍ മുല്ലക്കോയതങ്ങള്‍ നഗരിയിലേക്ക് എത്തിയത്.

'സമസ്ത നഗരിയില്‍ മലയാളി വേരുകളുമായി മലേഷ്യന്‍ സംഘം

കൂരിയാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ പ്രതിനിധികള്‍ ശക്തമായ മലയാളി പാരമ്പര്യത്തിന്റെ ഉടമകള്‍. അരനൂറ്റാണ്ടിലേറെയായി അവിടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ പാരമ്പര്യവുമായാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം എത്തിയിട്ടുള്ളത്.

കാത്തിരുന്ന സുപ്രഭാതം

സമസ്ത സമ്മേളനം ഇന്ന് സമാപിക്കും

മലപ്പുറം: ആത്മ വിശുദ്ധിയുടെ സത്യസന്ദേശം പകര്‍ന്ന് നാലു ദിവസമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവും.ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേരെ ഉള്‍കൊള്ളിക്കുന്ന സമാപന സമ്മേളന നഗരിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 

''സമസ്ത 85-ാം വാര്ഷിക സമ്മേളനം'' ഇന്നത്തെ ( 26 - ഞായര്) പരിപാടികള്‍

06.00am 06.30am: ഉദ്‌ബോധനം - ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി. 

സെഷന്‍ - 1 ''മുഅല്ലിം സംഗമം''.
 07.30am 07.40am: മുഖവുര - പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉദ്ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ജനറല്‍ സെക്രട്ടറി, എസ്.കെ.ജെ.എം.സി.സി), 1) ഓണംപിള്ളി മുഹമ്മദ് ഫൈസി (മനോഹരകല, മുഅല്ലിംകളുടെ ബാധ്യത),

08.40am 09.20am: 2) കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മുഅല്ലിം, മാനേജ്‌മെന്റ്കൂട്ടായ്മ), വേദിയില്‍: കെ.കെ. മുഹമ്മദ് സാഹിബ്, യു.ശാഫി ഹാജി, എസ്.കെ.ഹംസ ഹാജി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, ചക്ക്മക്കി അബ്ബാസ് ഹാജി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എഛ്. കോട്ടപ്പുഴ, കല്ലടുക്ക ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കല്ലട്ക്ക, മൊയ്തുട്ടി സാഹിബ്(റിട്ട. ഡി.ഐ.ജി), പൊട്ടച്ചിറ ബിരാന്‍ ഹാജി, കെ.പി.കുഞ്ഞിമൂസ, എ.സി.അബ്ദുല്ല ഹാജി തിരുവള്ളൂര്‍, ബീമാപള്ളി റശീദ്, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബമ്പ്രാണ, ഉസ്മാന്‍ ഫൈസി, പി.എം.ഇബ്രാഹീം ദാരിമി കടബ, അബ്ദുല്‍കരീം മുസ്‌ലിയാര്‍ തൊടുപുഴ, ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി.

സമസ്ത സമ്മേളനം വാഹന റൂട്ട്

കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം  വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെ ടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി സമീപത്തെ മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചങ്കുവെട്ടി കോഴിച്ചെന വഴി കാച്ചടിയില്‍ (കക്കാട് ജംഗ്ഷന് മുമ്പ്) പാര്‍ക്ക് ചെയ്യേണ്ട താണ്. പരപ്പനങ്ങാടി ഭാഗത്ത് നിന്നുവരുന്നവ ചെമ്മാട്, തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങര വഴി മണ്ണില്‍പിലാക്കല്‍ ആളെ ഇറക്കി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ചെമ്പരിക്ക ഖാസി സി.എം ഉസ്താദ് കൊലപാതകം: അന്വേഷണം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്പ്പിക്കണം: സമസ്ത

കൂരിയാട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യാക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയു മായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിച്ച് പുനരന്വേഷണം നടത്തണമെന്ന് സമസ്ത 85ാം വാര്‍ഷിക മഹാ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.

സമസ്ത പ്രാമാണിക നിലപാടുള്ള പ്രസ്ഥാനം: സി.ഹംസ

കൂരിയാട് : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സൂക്ഷ്മതയുടെ പര്യായങ്ങളായ മദ്ഹബിന്റെ ഇമാമുമാരുടെ ചിന്താ സരണിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്നും സമസ്തയുടെ നിലപാടുകള്‍ക്ക് പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടെന്നും സി. ഹംസ പറഞ്ഞു. സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുടി വിവാദം; കാന്തപുരം ഒറ്റപ്പെട്ടു: ഹമീദ് ഫൈസി അമ്പലക്കടവ്

കൂരിയാട്: വ്യാജ കേശവിവാദത്തോടെ ഒപ്പം നിന്നവരും കാന്തപുരത്തെ കൈയൊഴിഞ്ഞി രിക്കുകയാണെന്ന് എസ്.വൈ.എസ് ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത 85-ാം വാര്‍ഷികത്തിന്റെ ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ  ഹംസ ദേശാഭിമാനിയിലെഴുതിയ 'മുടി വിവാദത്തി ലെ രാഷ്ട്രീയം' എന്ന ലേഖനത്തെ പരാമര്‍ശിച്ചാണ് ഫൈസി ഇങ്ങനെ പ്രതികരിച്ചത്. താന്‍ പ്രഖ്യാപിത എ.പി സുന്നിയാണെന്ന് പറഞ്ഞിരുന്ന ടി.കെ ഹംസ കാന്തപുരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. എന്നാല്‍ മുടി വിവാദത്തിന്റെ പൊരുളറിഞ്ഞതോടെ അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

ഇസ്ലാമിനെ പൊതുസമൂഹത്തില് അവഹേളിച്ചവര് മറുപടി പറയണം: അബ്ദുര്റഹ്മാന് രണ്ടത്താണി

കൂരിയാട്: മതപരമായ കാര്യങ്ങള്‍ പരസ്പരവും പൊതുവേദികളിലും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടും സത്യം അംഗീകരിക്കാതെ പൊതുസമൂഹത്തില്‍ ഇസ്‌ലാമും പ്രവാചകരും അവഹേളിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചവര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം. എല്‍. എ ആവശ്യപ്പെട്ടു. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിലെ സംഘടനാ സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കൈരളിയുടെ ഇസ്ലാമിക പൈതൃകം ഉയര്ത്തിപ്പിടിച്ച് മലേഷ്യന് പ്രതിനിധികള്

കൂരിയാട്: കേരളീയ തനിമയും ഇസ്‌ലാമിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ച് മലേഷ്യന്‍ പ്രതിനിധികള്‍ സമ്മേളന നഗരിയിലെത്തി. ഹുസൈന്‍ ഹാജി ജുഹോര്‍ ബറുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന നേതൃസംഘം ഇന്നലെ രാത്രിയോടെയാണ് സമ്മേളനത്തില്‍ പങ്ക് കൊള്ളാന്‍ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെത്തിയത്. അമ്പത്തിനാല് വര്‍ഷം മുമ്പ് ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്തീന്‍ ഹാജിയാണ്. പ്രാരംഭ ഘട്ടം മുതലേ സമസ്തയുമായും കേരളത്തിലെ പണ്ഡിതരുമായും സുദൃഢമായ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്നു.

മതസംഘടനകള്ക്ക് വാണിഭ സ്വഭാവം നല്ലതല്ല: സി. മമ്മുട്ടി എം.എല്.എ

കൂരിയാട്: ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക് അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്തക്ക് മാത്രമേ സാധിക്കുന്നുള്ളൂവെന്ന് സി. മമ്മുട്ടി എം.എല്‍.എ. കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്. കച്ചവടക്കണ്ണോടെയാണ് അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ് സമസ്ത. വ്യവസ്ഥാപിതമായ മഹല്ല് സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്തക്ക് മാത്രം അവകാശപ്പെട്ടതാണ്.

അവകാശാധികാരങ്ങള് ഉപയോഗപ്പെടുത്താന് ന്യൂനപക്ഷം തയ്യാറാകണം: ഇ.ടി മുഹമ്മദ് ബഷീര് എം.പി

കൂരിയാട്: സര്‍ക്കാര്‍ അനുവദിച്ച അവകാശാധികാരങ്ങള്‍ ഉപയോഗപ്പെടുത്താനും നേടിയെടുക്കാനും ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. കൂരിയാട്ട് നടക്കുന്ന സമസ്ത വാര്‍ഷികസമ്മേളനത്തില്‍ 'ന്യൂനപക്ഷം: അവകാശങ്ങളും അധികാരങ്ങളും' എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.