മ്യാന്‍മര്‍ : മുസ്‌ലിം വംശഹത്യയുടെ കാണാപുറങ്ങളിലൂടെ

മുസ്‌ലിം ഉമ്മത്ത് ഒന്നിന് ശേഷം മറ്റൊന്ന് എന്ന നിലക്ക് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിരന്തരമായി പീഢനങ്ങളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്നു. ഇറാഖ്, അഫ്ഗാന്‍, സിറിയ, മ്യാന്‍മാര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത് പതിവായിരിക്കുകയാണ്. ചരിത്രത്തില്‍ ഇത്തരമൊരു ഏടിലാണ് മ്യാന്‍മാറിലെ അറാകാന്‍ ജില്ലയുടെയും സ്ഥാനം. എഴുപതോളം ശതമാനം റോഹിങ്കാ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലമാണത്. ഏകദേശം നാല് മില്യനാണ് അവിടത്തെ ആകെയുള്ള ജനസംഖ്യ. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബംഗ്ലാദേശിനോടും, പടിഞ്ഞാറ് ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോടും ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണത്. അറബിയും റോഹിങ്കയുമാണ് അവിടത്തെ ഔദ്യോഗിക ഭാഷകള്‍.

ജിന്ന് ബാധയേറ്റു ആടിയുലയുന്ന വഹാബി പ്രസ്ഥാനം...!

ജിന്ന് ബാധയേറ്റു ആടിയുലയുന്ന വഹാബി പ്രസ്ഥാനം.. എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നില്ക്കുന്ന അണികള്‍. എങ്ങോട്ട്?.. എവിടേക്ക്?.. എന്തിനു ?... ഒന്നിനും ഉത്തരമില്ലാതെ  അലഞ്ഞുതിരിയുന്ന അണികള്‍.  വിശ്വാസ ങ്ങള്ക്കും  ആചാരങ്ങള്ക്കു മെതിരെ പടുത്തുയര്ത്തിനയ 'നവോത്ഥാന'    പ്രസ്ഥാനം. ഈ നിമിഷത്തി ലെങ്കിലും ഒന്ന് നെഞ്ചത്ത് കൈ വെച്ച് സ്വയം ചോദിക്കുക  ഖുര്ആതനും തിരുസുന്നത്തും മുറകെ പിടിച്ചിരുന്നുവെങ്കില്‍ ഈ ഗതി വരുമായിരുന്നോ? വിശ്വാസങ്ങളും     ആചാരങ്ങളും മുറകെ പിടിച്ചു ആത്മീയത യിലേക്ക് തിരിച്ചു  വരിക!

മദീനയിലേക്കുള്ള പാതയില്‍ സൂഫികള്‍ക്കെന്തുകാര്യം?

സൂഫിസം വീണ്ടും ചര്‍ച്ചയാവുകയാണ്‌. സാസ്‌കാരിക ഇസ്‌ലാമും ദേശീയ ഇസ്‌ലാമും നാളവും താളവുമായവര്‍ക്ക്‌ സഹസ്രാബ്‌ദങ്ങള്‍ പഴക്കമുള്ള തസവ്വുഫിന്റെ തിളക്കം വിഷയമാകണമെന്നില്ല. ആര്‍ക്കും എന്തും പറയാം. പക്ഷെ വാക്കിന്‌ വിലയുള്ളവരാകുമ്പോള്‍ സഹൃദയങ്ങള്‍ വേദനിക്കും.

ലീഗ് വിജയം കാന്തപുരത്തിന്റെ അവകാശവാദം പൊളളത്തരം : നാസര് ഫൈസി

കാസര്‍കോട്: കേരളത്തിലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ തങ്ങള്‍ പിന്തുണച്ചത് കൊണ്ടാണ് 18-ഓളം എം.എല്‍.എ മാരെ ലഭിച്ചത് എന്ന് അവകാശപ്പെടുന്ന കാന്തപുരം ലീഗിനെതിരെ ശക്തമായി പ്രചരണം നടത്തിയ 1989-ല്‍ ലീഗിന് 19 എം.എല്‍.എ മാരെ ലഭിച്ചത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

ആദര്ശമാര്ഗത്തിലെ ത്യാഗസന്നദ്ധതയാണ് മനുഷ്യ മഹത്വം: തങ്ങള്

ദൈവീക മാര്‍ഗത്തിലെ ത്യാഗസന്നദ്ധതയാണ് വിശ്വാസത്തിന്റെ പൂര്‍ണത എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹ സന്ദേശത്തില്‍ പറഞ്ഞു. ആദര്‍ശ പാതയില്‍ വിലപ്പെട്ടതെന്തും ത്യജിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മനുഷ്യ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാവുകയുള്ളു. പ്രവാചകന്‍മാരുടെയും മഹാപണ്ഡിതന്മാരുടെയും മുന്‍ തലമുറകളുടെയും ചരിത്രം അതാണ്.

അറബ് വസന്തം; ജമാഅത്തെ ഇസ്ലാമിയുടെ നീക്കം മുതലെടുപ്പിന് : സുന്നി യുവജന സംഘം

കോഴിക്കോട്‌ : ചില അറബ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തികാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന്‌ യുവജനങ്ങളെ സജ്ജമാക്കാന്‍ സാധിക്കുമോ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി. മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. 

സമസ്ത - ലീഗ് - കാന്തപുരം.... സത്യാവസ്ഥ എന്ത് ?

മാധ്യമം ദിനപത്രം മുഖ്യവിഷയമായി സ്വീകരിച്ച നിലപാടുകള്‍ സുവിതദമാണ്്. എവിടെയാണ്് ചെറുപുക ഉയരുന്നുണ്ടോ എന്നന്വേഷിച്ച് അവിടെ എത്തി സദ്യ ഉണ്ണുക. കിട്ടിയാല്‍ ലാഭം കിട്ടിയില്ലെങ്കില്‍ നിരാശയില്ല അടുത്ത പുക തേടി പുറപ്പെടുക തന്നെ. ലീഗിനേയും സമസ് തയേയും തമ്മിലടിപിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്ന മാധ്യമം ദിനപത്രത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്ന് കാണിക്കുന്നു... ബഹു.പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ ലേഖനം

ലീഗിന് മേല് വിലാസമുണ്ടായതെങ്ങനെ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലുഷിത ചുറ്റുപാടില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവി തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപരമായ ഒരു നീക്കമായിരുന്നു മുസ്‌ലിംലീഗിന്റെ സംഘാടനം. വിഭജനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും അനന്തരമായി വന്ന അരക്ഷിതാവസ്ഥയില്‍ നിന്ന്‌ മുസ്‌ലിം ഉമ്മത്തിന്റെ അസ്‌തിത്വം വീണ്ടെടുക്കാന്‍ ജനാധിപത്യത്തിലൂടെയുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന ചിന്തയായിരിക്കാം മതേതരരാജ്യത്ത്‌ മുസ്‌ലിംകള്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിലെത്തിച്ചത്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെ എങ്ങനെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയും?

ലീഗ് നേതൃത്വത്തിന്റെ പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല. എസ്. കെ എസ്. എസ്. എഫ്.


കേരളത്തിലെ ആധികാരിക പണ്ഡിത പ്രസ്ഥാനമാണ്‌ സമസ്ത. സമസ്തക്ക്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുമ്പിലും ഒച്ചനിച്ചു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല എന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. . ലീഗ് നേതൃത്വത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല. ലീഗ് പറയുന്നതൊക്കെ സമസ്ത അനുസരിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികളാണ്. സമസ്തക്ക്‌ സ്വന്തമായ നിലപാടുകളും സ്വതന്ത്രമായ തീരുമാനങ്ങളും ഉണ്ട്. അതനുസരിച്ച് സമസ്ത മുന്നോട്ടു പോകും. സമസ്തയുടെ നയനിലപാടുകളെ മനസ്സിലാക്കാത്തവര്‍ ആണ് സമസ്തക്കെതിരെ ശബ്ദിക്കുന്നത്‌.

അറിവിന്റെ വിളക്കുമായി പശ്ചിമ ബംഗയിലേക്ക്

ഹശ്മത്തുന്നിസാ പത്തു വയസ്സു പോലും തികയാത്ത മുസ്ലിം പെണ്‍കുട്ടി. മുഹമ്മദ് ജഹാംഗീറിന്റെ നാലു പെണ്‍മക്കളില്‍ ഇളയവള്‍. വീട്ടിലെ മറ്റാരെയും പോലെ തന്നെ, വിദ്യാലയത്തിന്റെ വരാന്ത പോലും കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ല. ദാരിദ്രyത്തോടു പടവെട്ടി സഹികെട്ട കൊച്ചുകൂരയിലെ നായിക മുംതാസ് ബീഗം പൊന്നുമോന്‍ ഖത്തീബെ ആലമിന്റെ കുഞ്ഞുഹസ്തം പിടിച്ച് ഹശ്മത്തുന്നിസയെ ഏല്‍പിച്ചു:

ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുക: ഹൈദരലി തങ്ങള്‍


മലപ്പുറം: ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഓരോ വിശ്വാസിയും കഠിനപരിശ്രമം ചെയ്യണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.