അനാഥശാലകളില്‍ വളര്‍ന്നവര്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

കോഴിക്കോട്: കേരളത്തിലെ അനാഥശാലകളില്‍ പഠിച്ചുവളരുകയും ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നു. പ്രതിമാസം 3000 രൂപ വീതം 100 പേര്‍ക്കാണ് ഈ വര്‍ഷം ലഭിക്കുക. പി.എസ്.സി, എസ്.എസ്.സി, യു.പി.എസ്.സി, ആര്‍.ആര്‍.ബി തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കും ക്യാറ്റ്, സി-മാറ്റ്, യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ്, ഐ.ഐ.ടി. ജാം തുടങ്ങിയ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമാണ് ധനസഹായം ലഭിക്കുക.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം : 15 ന്‌ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും

കല്‍പ്പറ്റ : ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇന്‍ഫ്ര സ്‌ട്രെക്‌ച്ചര്‍ ഡെവലപ്പ്‌മെന്‍റ്‌ ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌(ഐ ഡി എം ഐ) അനുസരിച്ച്‌ ധനസഹായ ത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി സെപ്‌തംബര്‍ 20 ലേക്ക്‌ നീട്ടിയിരിക്കുന്നു. അപേക്ഷ തയ്യാറാക്കുന്നതിനും ഐ ഡി എം ഐ ഫണ്ട്‌ നേടിയെടുക്കുന്നതിനാവശ്യമായ അവബോധം നല്‍കുന്നതിനും 15 ന്‌ ശനിയാഴ്‌ച കല്‍പ്പറ്റ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ ശില്‍പ്പശാലയില്‍ സൗകര്യമുണ്ടായി ക്കുന്നതാണെന്ന്‌ വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വീനര്‍ എം കെ റശീദ്‌ മാസ്റ്റര്‍ അറിയിച്ചു.

മദ്രസകളില്‍ പൊതു വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നു

കോഴിക്കോട്: കാലങ്ങളായി മത വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മദ്രസകള്‍  പൊതു വിജ്ഞാന രംഗത്തും സജീവമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഇത് സംബന്ധിച്ചു മുസ്‌ലിം  വെല്‍ഫയര്‍ അസോസിയേ ഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ നൂറോളം മഹല്ലുകളില്‍നിന്നുള്ള മദ്രസാധ്യാപകരും കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. യോഗത്തില്‍ മദ്രസാ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനുള്ള മാര്‍ഗ രേഖ തയ്യാറാക്കി. ദിവസവും രണ്ടു മണിക്കൂര്‍ മാത്രം വരുന്ന മദ്രസാ പഠനസമയം കഴിഞ്ഞാല്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ആയിരക്കണ ക്കിന് മദ്രസാകെട്ടിടങ്ങള്‍ മുഴുസമയം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

പി.എസ്‌.സി ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡിസംബറില്‍

തിരുവനന്തപുരം: ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയും സമയബന്ധിതമായി റാങ്ക്‌ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചും മുഖംമിനുക്കിയ പി.എസ്‌.സി നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഈ വര്‍ഷാവസാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ പരീക്ഷ നടത്താനാണ്‌ പി.എസ്‌.സി യുടെ തീരുമാനം. അപേക്ഷകര്‍ കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ തസ്‌തിക കള്‍ക്കായിരിക്കും ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ. ടെക്‌നിക്കല്‍ പരീക്ഷകളായിരിക്കും ഇത്തരത്തില്‍ നടത്തുക.  പ്രത്യേക സോഫ്‌റ്റ്‌ വെയറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌.  സര്‍ക്കാര്‍ കോളജുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പരീക്ഷയ്ക്കായി പ്രയോജന പ്പെടുത്താനാണ്‌ ആലോചന. പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള സാങ്കേതിക നിര്‍ദേശ ങ്ങളടങ്ങിയ റിപോര്‍ട്ട്‌ സി–ഡിറ്റ്‌്‌ പി.എസ്‌.സിക്ക്‌ സമര്‍പ്പിച്ചു.

പതിനഞ്ച് മദ്‌റസകള്ക്ക് സമസ്ത അംഗീകാരം നല്കി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പെരിയപട്ടണ നൂറുല്‍ഹുദാ മദ്‌റസ (മൈസൂര്‍), മടിക്കേരി നൂറുല്‍ഹുദാ മദ്‌റസ (കൊടഗ്), ഗൂന്നഡ്ക തേക്കില്‍ മോഡല്‍ മദ്‌റസ, കുമ്പ്ര അല്‍മദ്‌റസത്തുല്‍ ഖൗസരിയ്യ ബോര്‍ഡിംഗ് മദ്‌റസ (ദക്ഷിണകന്നഡ), കുണ്ടേരി ഹിദായത്തു സ്വിബ്‌യാന്‍ മദ്‌റസ, വിടുമ്പ്-കൈതേനി നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ, പെരുവ ശറഫുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), പട്ടിക്കാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസ, ആലുങ്ങല്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), അരീക്കര സ്ട്രീറ്റ് നൂറുല്‍ഹുദാ മദ്‌റസ (പാലക്കാട്), വരന്തര പ്പിള്ളി ഐ.സി.സി.ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (തൃശൂര്‍), മഞ്ഞപ്പെട്ടി ദാറുല്‍ഹുദാ മദ്‌റസ (എറണാകുളം), തലേക്കുന്ന് ദിയാനത്തുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം), കെ.ഐ.സി.മദ്‌റസ മഥാര്‍ഖദീം, കെ.ഐ.സി.മദ്‌റസ  വക്‌റ (ഖത്തര്‍)  എന്നീ 15 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9154 ആയി ഉയര്‍ന്നു.

ശിഥിലീകരണ-വര്ഗ്ഗീയ ചേരിതിരുവകള് സൂക്ഷിക്കണം: സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന്

ചേളാരി: നല്ലസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്ത മദ്‌റസാ മാനേജ്‌മെന്റ്  കമ്മിറ്റികള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറികളില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇടപെടാന്‍ കരുത്ത് നേടണമെന്ന് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ചിലരുടെ നീക്കവും, ശിഥിലീകരണ പ്രവര്‍ത്തനങ്ങളും കേരള സമൂഹത്തിന്റെ നാശത്തിനും വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണ വഴിമാറലിനും കാരണമായി ഭവിക്കുമെന്നും പ്രമേയം ഓര്‍മ്മിപ്പിച്ചു.

സമസ്ത: ഖുര്ആന് പൊതു പരീക്ഷ ജൂലൈ 8ന് : 2.02 ലക്ഷം കുട്ടികള് പങ്കെടുക്കും

ചേളാരി: കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റജിസ്‌ത്രേഷനുള്ള മദ്‌റകളില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും  ആകെ 2,02,082 വിദ്യാര്‍ത്ഥികള്‍ 2012 ജൂലായ് 8ന് ഞായറാഴ്ച ഖുര്‍ആന്‍ പൊതുപരീക്ഷയില്‍ പങ്കെടുക്കും. കാലത്ത് 7 മണിക്ക് അതത് മദ്‌റസകളിലെ ഹിസ്ബ് പാസായ അധ്യാപകന്റെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയുടെ സാന്നിദ്ധ്യത്തിലാണ് പരീക്ഷ.

എസ്.കെ.എസ്.എസ്.എഫ്. ട്രെന്ഡ് പരിശീലന ക്യാമ്പ്‌ സബ്കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു

കല്പറ്റ: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് പുതിയ ട്രെയിനര്‍ മാര്‍ക്കായി സംഘടിപ്പിച്ച ട്രെയിനിങ് ക്യാമ്പ് ടു ദ അപെക്‌സ് സബ്കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു.വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്തുവായിച്ച് കാലത്തെ മുമ്പില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് ഹരികിഷോര്‍ പറഞ്ഞു. പി.നജ്ജുമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

സമസ്ത പൊതുപരീക്ഷ: കേന്ദ്രീകൃത മൂല്യനിര്ണയ ക്യാമ്പ് ജൂലൈ 7 ശനിയാഴ്ച ആരംഭിക്കും.

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലെ 9139 മദ്‌റസകളില്‍ 5,7,10,+2 ക്ലാസുകളില്‍ നടതത്തിയ പൊതുപരീക്ഷയുടെ ഒന്നാംഘട്ടം 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ വിജയകരമായി പൂര്‍ത്തിയായി. 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 8.30ന് ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും.

സമസ്ത: പൊതു പരീക്ഷ ഇന്നു തുടങ്ങും. 2.23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്‌

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും, 10-ാം തരത്തില്‍ 2485 സെന്ററുകളിലായി 10795 ആണ്‍കുട്ടികളും, 9091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.

സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലനം രണ്ടാം ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

മദ്രസ അധികാരികളുടെ യോഗം

കൊണ്ടോട്ടി: മദ്രസ നവീകരണത്തിന്റെ ധനവിനിയോഗം ചര്ച്ച ചെയ്യുന്നതിനായി ഉപജില്ലാ പരിധിയില് മദ്രസാനവീകരണ ഫണ്ട് ലഭിച്ച മദ്രസ്സ അധികാരികളുടെ യോഗം 28ന് 10.30ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില് നടക്കും. ബന്ധപ്പെട്ടവര് പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് അറിയിച്ചു.

സമസ്ത: പൊതു പരീക്ഷ ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ ; 2.23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും, 10-ാം തരത്തില്‍ 2485 സെന്ററുകളിലായി 10795 ആണ്‍കുട്ടികളും, 9091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.

TREND തൃശ്ശൂര്‍ ജില്ലാ സമിതി യോഗം ജൂലായ് 1 ന്

തൃശ്ശൂര്‍ : SKSSF വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍റിന്‍റെ തൃശ്ശൂര്‍ ജില്ലാ സമിതി യോഗം 2012 ജൂലൈ 1-ാം തിയ്യതി ഞായറാഴ്‌ച്ച 3 മണിക്ക്‌ തൃശ്ശൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ സ്റ്റാന്‍റിനു സമീപമുള്ള SKSSF ജില്ലാ ഓഫീസില്‍ വെച്ച്‌ ചേരുന്നതാണ്‌. ട്രെന്‍റ്‌ ജില്ലാ സമിതി പുനസംഘടനയും ജില്ലാ പ്രോജക്‌ടുകളുടെ അവലോകനവും ഉണ്ടായിരി ക്കുന്നതാണ്‌. ജില്ലയിലെ ട്രെന്‍റ്‌ കണ്‍വീനര്‍മാര്‍ റിസോഴ്‌സ്‌ പേഴ്‌സണ്‍സ്‌, മേഖലാ ട്രെന്‍റ്‌ സെക്രട്ടറിമാര്‍, വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സമസ്‌തയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കണം

സമസ്ത: സ്കൂള്വര്ഷ പൊതുപരീക്ഷ: 93.48% വിജയം,

സമസ്ത: സ്കൂള്വര്ഷ പൊതുപരീക്ഷ: റാങ്കുകള് അധികവും പെണ്കുട്ടികള്ക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2012 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ കേരള, കര്‍ണ്ണാടക, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യാ എന്നീ സ്ഥലങ്ങളിലെ സ്‌കൂള്‍വര്‍ഷ കലണ്ടര്‍ പ്രകാരമുള്ള മദ്‌റസകളിലെ 150 സെന്ററുകളില്‍ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ 93.48% പേര്‍ വിജയിച്ചു. അഞ്ചാം തരത്തില്‍ 150 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5646 പേരില്‍ 5162 പേര്‍ പാസായി 91.43 ശതമാനം. 155 ഡിസ്റ്റിംഷനും, 830 ഫസ്റ്റ് ക്ലാസും, 746 സെക്കന്റ് ക്ലാസും, 3431 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം തരത്തില്‍ 114 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 3675 പേരില്‍ 3500 പേര്‍ വിജയിച്ചു. 95.24 ശതമാനം. 273 ഡിസ്റ്റിംഗ്ഷനും, 1330 ഫസ്റ്റ് ക്ലാസും, 694 സെക്കന്റ് ക്ലാസും, 1203 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം തരത്തില്‍ 35 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 785 പേരില്‍ 782 പേര്‍ വിജയിച്ചു. 99.62 ശതമാനം. 18 ഡിഷ്റ്റിംഷനും, 176 ഫസ്റ്റ് ക്ലാസും, 184 സെക്കന്റ് ക്ലാസും, 404 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ് ടു വിന്  6 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 48 പേരില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 10 ഫസ്റ്റ് ക്ലാസും, 14 സെക്കന്റ് ക്ലാസും, 24 തേര്‍ഡ്ക്ലാസും ലഭിച്ചു.

ട്രെന്റ് സംസ്ഥാനതല ദ്വിദിന ശില്പതശാല ഇന്ന് (30) തുടങ്ങും

പെരിന്തല്‍മണ്ണ : SKSSF ന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാനതല ശില്‍പ്പശാല (30) പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ തുടങ്ങും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട നൂറോളം ട്രൈനര്‍മാരാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുരുന്നുകൂട്ടം, കരിയര്‍പ്ലാന്‍ പരിപാടികളുടെ ഭാഗമായാണ്‌ ശില്‍പശാല സംഘടിപ്പിക്കുന്നത്‌.
ഇന്ന്  

ട്രെന്റ് സംസ്ഥാനതല ശില്പശാല മാര്ച്ച് 30,31 തിയ്യതികളില്

പട്ടിക്കാട്‌ : SKSSFന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാന തല ശില്‍പ്പശാല മാര്‍ച്ച്‌ 30, 31 (വെള്ളി, ശനി) തിയ്യതികളില്‍ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടക്കും. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ഗൈഡന്‍സ്‌ പ്രോഗ്രാമിന്‍റെ റിസോഴ്‌സ്‌ പേര്‍സണ്‍സാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. 5-ാം ക്ലാസ്സ്‌ മുതല്‍ 10-ാം ക്ലാസ്സ്‌ വരെയുള്ള മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുരുന്നുകൂട്ടം എന്ന പേരിലും SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ കരിയര്‍ പ്ലാന്‍ എന്ന പേരിലുമാണ്‌ ഗൈഡന്‍സ്‌ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്‌.

ജാമിഅ നൂരിയ്യ ഗോള്ഡന്‍ ജൂബിലി 1000 കേന്ദ്രങ്ങളില്‍ ഗൈഡന്സ് പ്രോഗ്രാം നടത്തും

പട്ടിക്കാട് : ഇന്ത്യയിലെ അത്യുന്നത മതകലാലയങ്ങളില്‍ ഒന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ കരിയര്‍പ്ലാന്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കും. ട്രെന്റ് സംസ്ഥാന കമ്മറ്റിയുടെ സഹായത്തോടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എഡ്യു കാള്‍ '12 അഡ്‌മിഷന്‍ ഹെല്‍പ്‌ ലൈന്‍

ന്യൂഡല്‍ഹി : എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന എഡ്യു കോള്‍ '12 ന്റെ ഭാഗമായി ഡല്‍ഹിയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെയും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെയും അഡ്‌മിഷന്‍ സംബന്ധിയായ വിവരങ്ങളും മറ്റു സഹായങ്ങളും നല്‍കുന്നതിന്‌ ഹെല്‍പ്‌ ഡസ്‌ക്‌ തുടങ്ങി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെ ബന്ധ പ്പെടാവുന്ന ഫോണ്‍ നമ്പറുകളും: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി - 08130589029, 08130588830, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ, ന്യൂഡല്‍ഹി: 09891584350, 08800512202, ഡല്‍ഹി യൂണിവേഴ്‌സിറ്റി: 07503702939, 09958562190, അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി: 07417802103, 084394917172, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി : 09582405434, 08287979119, ഐ ഐ ടി, ഡല്‍ഹി: 09711253274, ഐ ഐ എം സി, ഡല്‍ഹി: 8130605365, എന്നീ നമ്പറുകളിലോ skssfdelhi@gmail.com എന്ന ഇ മെയില്‍ അഡ്രസിലോ ബന്ധപ്പെടുക