പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന
നൂറുല്‍ ഉലമ സ്റ്റുഡന്സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തില്‍
നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍
അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ജാമിഅഃ ഗോള്ഡന് ജൂബിലി; മഹല്ല് സംഗമങ്ങള് നടത്തും
പട്ടിക്കാട്: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും സംഗമങ്ങള്‍ നടത്താന്‍ ജാമിഅയില്‍ ചേര്‍ന്ന ഗോള്‍ഡന്‍ ജൂബിലി സംഘാടക സമിതി തീരുമാനിച്ചു. ഇസ്‌ലാമിക പ്രബോധന പ്രചാരണ രംഗത്ത് അരനൂറ്റാണ്ട് തികച്ച ജാമിഅഃ നൂരിയ്യയുടെ സന്ദേശം പൊതു സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മഹല്ല് സംഗമങ്ങള്‍ നടത്തുന്നത്. യോഗം ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് കമ്മിറ്റി ചെയര്മാന് നൂറുല് ഉലമ സ്റ്റുഡന്സ് അസോസിയേഷന് സ്വീകരണം നല്കി
പട്ടിക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ക്ക് ജാമിഅഃ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്സ് അസോസിയേഷന്‍ പ്രൗഢോജ്വല സ്വീകരണം നല്‍കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഷാള്‍ അണിയിച്ചു. നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും മാതൃ സ്ഥാപനത്തിലെ സ്വീകരണം ധന്യമായ ഒത്തുകൂടലും മറക്കാനാവാത്ത അനുഭവവുമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ജൂബിലി: പ്രചാരണം തുടങ്ങി
കോഴിക്കോട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലിയുടെ സംസ്ഥാനതല പ്രചാരണോദ്ഘാടനം സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചു.ജൂബിലി പ്രചാരണസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ് .പി s/o മുഹമ്മദ് എന്ന കുഞ്ഞു, കുളത്തൂര്‍ ഒന്നാം റാങ്കും യൂസുഫ്. വി.കെ s/o മൊയ്തീന്‍കുട്ടി, അരീച്ചോല രണ്ടാം റാങ്കും, മുഹമ്മദ് സാലിം.വി s/o കുഞ്ഞിമുഹമ്മദ് ഫൈസി, പാതിരമണ്ണ മൂന്നാം റാങ്കും കരസഥമാക്കി.
ഡിസ്റ്റിംഗ്ഷന്‍ : 1, 6, 151, 152, 154, 155 157, 169
ഡിസ്റ്റിംഗ്ഷന്‍ : 1, 6, 151, 152, 154, 155 157, 169
ഫസ്റ്റ് ക്ലാസ് : 2, 5, 7, 8, 22, 31, 32, 68, 70, 84, 86, 93, 132, 148, 149, 150, 156, 158, 160, 166, 167, 168, 174, 175, 180, 184, 187, 194, 198, 202
സെക്കന്റ് ക്ലാസ് : 3, 4, 10, 11, 12, 13, 14, 34, 37, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 54, 58, 61, 63, 64, 69, 71, 83, 91, 92, 94, 96, 98, 110, 111, 122, 123, 125, 127 ,130, 133, 136, 138, 147, 159, 161, 164, 165, 170, 171, 172, 177, 181, 182, 183, 185, 186, 188, 189, 190, 191, 192, 193
തേര്‍ഡ് ക്ലാസ് : 9, 15, 16, 17 ,18, 19, 20, 21, 23, 24, 25, 26, 27, 28 ,29 ,33 , 36, 49, 50, 51, 52, 53, 55, 56, 57, 59, 60, 62, 65, 66, 72, 73, 74 ,75, 76, 77, 78, 79, 80, 81, 82 ,85, 87, 88, 89, 90, 95, 97, 99, 100, 101, 102, 103, 104, 105, 106, 107, 108, 109, 112, 113, 114, 115, 116, 117, 118, 119, 120, 121, 124, 126, 128, 129, 131, 134, 135, 137 ,140, 141, 142, 143, 144, 145, 146, 153, 162, 163, 173, 176, 178, 179, 195, 196, 197, 199, 200, 201, 203, 204, 205, 206, 207, 208, 209, 210, 211, 376, 377, 378 ജാമിഅഃ ഗോള്ഡന് ജൂബിലി മണ്ഡലം കണ്വെന്ഷന് ആരംഭിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി പ്രചരണവും പദ്ധതി രൂപീകരണവും ലക്ഷ്യമാക്കി നടത്തുന്ന മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. രാമപുരം അന്‍വാറുല്‍ ഹുദാ ജാമിഅഃ ജൂനിയര്‍ കോളേജില്‍ വെച്ച് ചേര്‍ന്ന മങ്കട മണ്ഡലം കണ്‍വെന്‍ഷന്‍ ജാമിഅ സെക്രട്ടറി കെ.മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി അദ്ധ്യക്ഷ്യം വഹിച്ചു. ടി.പി ഇപ്പ മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം. അബ്ദുല്ല മാസ്റ്റര്‍, പി.അബ്ദുല്‍ അസീസ് ഫൈസി പ്രസംഗിച്ചു. ഭാരവാഹികാളായി ടി.പി ഇപ്പ മുസ്‌ലിയാര്‍ ചെയര്‍മാന്‍, സൈതലവി ഫൈസി മീനാര്‍കുഴി കണ്‍വീനര്‍, അന്‍വര്‍ ഹുസൈന്‍ ഫൈസി തിരൂര്‍ക്കാട് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ബാഫഖി തങ്ങള് സ്കോളര്ഷിപ്പ് പദ്ധതി വന്വിജയമാക്കുക: സയ്യിദ് ഹൈദരലി തങ്ങള്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുന്ധിച്ച് ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരില്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി വന്‍ വിജയമാക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഫണ്ടുല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മത പഠനം പ്രോല്‍സാഹിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞ തങ്ങള്‍ ഏതാനും വിദ്യാര്‍ത്ഥികളള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സ്വയം ഏറ്റെടുത്ത് മാതൃകയാവുകയും ചെയ്തു.
ജാമിഅഃ ഗോള്ഡന് ജൂബിലി; ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ജൂണ്‍ 28ന്
മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി അമ്പത് കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സംഗമങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 28ന് വ്യാഴാഴ്ച മഞ്ചേരിയില്‍ നടക്കും. ജാമിഅഃ നൂരിയ്യക്ക് ദീര്‍ഘകാലം നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്നാം ആണ്ടിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് മഞ്ചേരിയില്‍ ശിഹാബ് തങ്ങള്‍ ഉറൂസ് നടത്തപ്പെടുന്നത്.
ജാമിഅ ഗോള്ഡന് ജൂബിലി; ജമലുല്ലൈലി തങ്ങള് ജില്ലാ ചെയര്മാന്
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി ജില്ലാ സ്വാഗതസംഘം ചെയര്‍മാനായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി (കടലുണ്ടി)യേയും ജനറല്‍ കണ്‍വീനറായി പാതിരമണ്ണ അബ്ദുറഹ്്മാന്‍ ഫൈസിയേയും ഖജാഞ്ചിയായി ഇബ്രാഹിം ഫൈസി തിരൂര്‍ക്കാ ടിനേയും തിരഞ്ഞെടുത്തു. മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ഹാളില്‍ നടന്ന ജാമിഅ ഗോള്ഡന് ജൂബിലി ജില്ലാ കണ്‍വന്‍ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു.
ജാമിഅ നൂരിയ്യ സുവര്‍ണ ജൂബിലി ആദര്‍ശ സംവാദം നടത്തി
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഫൈസിമാരുടെ സംഘടനയായ ഓസ്‌ഫോജ്‌ന ജില്ലാ കമ്മിറ്റി മലപ്പുറത്ത് അഹ്‌ലുസുന്ന ആദര്‍ശ സംവാദം സംഘടിപ്പിച്ചു. ജാമിഅ പ്രിന്‍സിപ്പല്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഓസ്‌ഫോജ്‌ന ജില്ലാ പ്രസിഡന്റ് പാതിരിമണ്ണ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. എം.പി. മുസ്തഫല്‍ ഫൈസി സംവാദത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി മുഹമ്മദ്‌കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
ജാമിഅ 50-ാം വാര്‍ഷികം; സുന്നി സംവാദം ഇന്ന് മലപ്പുറത്ത് (13.06.12)
മലപ്പുറം : പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബുധനാഴ്ച സുന്നി ആദര്‍ശസംവാദം മലപ്പുറത്ത് നടത്തും. കാലത്ത് 10 മണിക്ക് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലിയുടെ പ്രാര്‍ഥനയോടെ തുടക്കംകുറിക്കുന്ന 'സംവാദം' ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പണ്ഡിതനും ചിന്തകനുമായ എം.പി. മുസ്തഫല്‍ ഫൈസി നേതൃത്വംനല്‍കും. ജാമിഅ 50-ാം വാര്‍ഷിക പദ്ധതി പി.പി. മുഹമ്മദ് ഫൈസി അവതരിപ്പിക്കും.
ഓസ്‌ഫോജന പണ്ഡിതസംഗമം നടത്തി
കാസര്‍കോട്:ഓസ്‌ഫോജന ജില്ലാകമ്മിറ്റി (ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ജാമിയ നൂറിയ) യുടെ നേതൃത്വത്തില്‍ കാസര്‍കോട് സിറ്റി ടവറില്‍ പണ്ഡിതസംഗമം നടത്തി. സമസ്ത ജില്ലാജനറല്‍സെക്രട്ടറി മൗലാന യു.എം.അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.അബ്ദുള്ള ഫൈസി അധ്യക്ഷനായി.
മാതൃകയായി ജാമിഅഃ നൂരിയ്യ ഗ്രീന് കാമ്പസ്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് നൂറുല്‍ ഉലമാ സ്റ്റുഡന്സ് അസോസിയേഷന് സംഘടിപ്പിച്ച ഗ്രീന്‍ കാമ്പസ് പദ്ധതി ലോക പരിസ്ഥിതി ദിനത്തില്‍ മാവിന്‍ തൈ നട്ട് ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വന നശീകരണവും പുതിയ തൈകളുടെ വലിയ തോതിലുള്ള കുറവും പാരിസ്ഥിതിക സന്തുലനത്തെ സാരമായി ബാദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റഎ പേരിലും അല്ലാതെയും ധാരാളം മരങ്ങള്‍ മുറിക്കപ്പെടുകയും വനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രകൃതിയെ നോവിക്കാതെയുള്ള വികസനങ്ങള്‍ക്കായിരിക്കണം സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടത് മുറിക്ക പ്പെടുന്ന ഓരോ മരങ്ങള്‍ക്ക് പകരവും നൂറ് മരങ്ങള്‍ വീതം നട്ട് പിടിപ്പിക്കണം.
ഉലമാ സ്റ്റുഡന്സ് അസോസിയേഷന് സംഘടിപ്പിച്ച വിചാര വേദി ആവേശമായി
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നൂറുല്‍ ഉലമാ സ്റ്റുഡന്സ് അസോസിയേഷന് സംഘടിപ്പിച്ച വിചാരവേദി ആശയ സംവാദം കൊണ്ട് ശ്രദ്ധേയമായി. വിവിധ വിഷയങ്ങളില്‍ ഉസ്താദ് മുസ്തഫല്‍ ഫൈസി ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന സംവാദ സെഷന്‍ ആവേശമായി നിശ്ചയിച്ച സമയപരിധിയും കടന്ന് വൈകിട്ട് ആറര വരെ സംവാദം നീണ്ടു. സലീം ഫൈസി ഇര്‍ഫാനി വിചാരവേദി ഉദ്ഘാടനം ചെയ്തു.
ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി; പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികള്‍ക്ക് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയും ഗോള്‍ഡന്‍ ജൂബിലി സ്‌പെഷല്‍ കണ്‍വെന്‍ഷനും അന്തിമ രൂപം നല്‍കി. ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്ന 2013 ജനുവരി 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികള്‍ക്ക് മുമ്പായി മുഴുവന്‍ പദ്ധതികള്‍ക്കും തുടക്കമാവും. ജാമിഅഃ നൂരിയ്യയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച പൂര്‍വ്വകാല മഹത് വ്യക്തിത്വങ്ങളെ അനുസ്‌മരിക്കുന്ന 50 ചടങ്ങുകള്‍ 2012 ജൂലൈ മുതല്‍ ആരംഭിക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിന് 2012 ഓഗസ്റ്റ് മാസം തുടക്കം കുറിക്കും.
ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്ഡന് ജൂബിലി; സംസ്ഥാന മുദര്‌രിസ് സമ്മേളനം നടത്തി
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന മുദരിസ് സമ്മേളനം ജാമിഅഃ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഗവര്‍മെന്‍റ് മുഅല്ലിം ക്ഷേമനിധി പലിശ രഹിതമാക്കി നടപ്പാക്കാന്‍ തീരുമാനിച്ചു വരുന്ന സാഹചര്യത്തില്‍ മുദരിസ്, അറബിക് കോളേജ് ഉസ്‌താദുമാര്‍ എന്നിവരെകൂടി അതില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ശഅബാന്‍ റമസാന്‍ മാസങ്ങള്‍ ദര്‍സ് ശാക്തീകണ കാമ്പയിനായി ആചരിക്കും.
ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; സംസ്ഥാന തല കണ്‍വെന്‍ഷന്‍ ബുധനാഴ്‌ച (16)
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സംഘാടക സമിതി രൂപീകരിക്കാനുമുള്ള സംസ്ഥാന തല കണ്‍വെന്‍ഷന്‍ മെയ് 16 ന് ബുധനാഴ്‌ച വൈകിട്ട് നാല് മണിക്ക് നടക്കും. ജാമിഅഃ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സി.കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര തുടങ്ങിയവര്‍ പങ്കെടുക്കും.
ജാമിഅഃ മൂല്യ കലകളുടെ ആലയം :ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട് : കലായലയങ്ങള്‍ കലാപാലയങ്ങളാകുന്ന സമകാലികത്തില്‍ വിദ്യാര്‍ത്ഥി ഹൃദയാന്തര ങ്ങളിലെ മൂല്യ കലകളെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുന്ന മഹത്തായ സ്ഥാപനമാണ് ജാമിഅഃയെന്ന് പ്രിന്‍സിപ്പാള്‍ ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. ജാമിഅഃ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നൂറുല്‍ ഉലമ രണ്ടു ദിവസങ്ങളിലായി അഞ്ച് ഭാഷകളിലായി സംഘടിപ്പിച്ച ജാമിഅ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
ജാമിഅഃ ഗോള്ഡന് ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം കൊല്ലത്ത്
കൊച്ചി : ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാ മിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലത്ത് നടക്കും. ഏപ്രില്‍ 2 തിങ്കളാഴ്‌ച കാലത്ത് 10 മണിക്ക് കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ട്രെന്റ് സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ് പരിപാടിക്ക് നേതൃത്വം നല്‍കും.

