സമസ്ത സമ്മേളനം: 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പണ്ഡിത രത്‌ന അവാര്‍ഡ്), കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (നേതൃപ്രതിഭ പുരസ്‌കാരം), ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (മികച്ച വ്യക്തിത്വം), പി.പി. മുഹമ്മദ് ഫൈസി (സമസ്തയുടെ ചരിത്രഗ്രന്ഥ രചയിതാവ്), പിണങ്ങോട് അബൂബക്കര്‍ (ശംസുല്‍ ഉലമ സാഹിത്യ പുരസ്‌കാരം), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്), മജീദ് ഫൈസി പൂലോട് (യുവപ്രതിഭ), പി.കെ. മുഹമ്മദ്ഹാജി (സേവനമികവ്), സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, ഒ.കെ. അര്‍മിയാഅ മുസ്‌ലിയാര്‍, എം.എ. ചേളാരി, കെ.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (മികച്ച സേവനം) എന്നിവരും സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച റഷീദ് ഫൈസിയും ഭക്ഷണ വിതരണ-നിയന്ത്രണച്ചുമതലകള്‍ വഹിച്ച കാടാമ്പുഴ മൂസഹാജിയുമാണ് പുരസ്‌കാര ജേതാക്കള്‍.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ദമാം ഇസ്‌ലാമിക് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്, അല്‍ഐന്‍ യൂത്ത് സുന്നി സെന്റര്‍, കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍, മസ്‌കറ്റ് സുന്നിസെന്റര്‍, ജിദ്ദ എസ്.വൈ.എസ് ക്രസന്റ് ബോഡിങ് മദ്രസ, അബുദാബി സുന്നി സ്റ്റുഡന്റ്‌സ് എന്നിവയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.