ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടന സമ്മേളനം 21 മുതല് 23വരെ

മലപ്പുറം: ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസ കെട്ടിടോദ്ഘാടന സമ്മേളനം 21 മുതല്‍ 23വരെ നടക്കും. 21ന് 1.30ന് ഖബര്‍ സിയാറത്ത്, 1.45ന് പതാക ഉയര്‍ത്തല്‍, 2.00ന് കുടുംബസന്ദര്‍ശനം, ഏഴുമണിക്ക് ഉദ്ഘാടന സമ്മേളനം എന്നിവയുണ്ടാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 22ന് 8.30ന് യൂത്ത്മീറ്റ്, രണ്ടിന് വനിതാ പഠനക്ലാസ്, ഏഴിന് ദിക്‌റ് ദുആ സമ്മേളനം. 23ന് എട്ടിന് കുരുന്നുകൂട്ടമുണ്ടാകും. 11 മണിക്ക് നടക്കുന്ന പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്യും. ഏഴിന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

സുപ്രഭാതം ദിനപത്രം ഫണ്ട് ഉദ്ഘാടനം ചെയ്തു

ചെമ്മാട്: ഇഖ്‌റഅ് പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്ര ത്തിന്റെ ഫണ്ട് ഉദ്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഫണ്ട് ഏറ്റുവാങ്ങി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.എസ്.കെ.തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍,

SMF ജില്ലാ പ്രവര്‍ത്തക സമിതി ദാറുല്‍ ഹുദായില്‍

തിരൂരങ്ങാടി: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ സുപ്രധാന യോഗം 18/09/2012 ചൊവ്വ രാവിലെ 10 മണിക്ക് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മീറ്റിംഗ് ഹാളില്‍ വെച്ച് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേരുന്നു. SMF സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കല്‍, 2013 മാര്‍ച്ച് അവസാന വാരത്തില്‍ നടത്തപ്പെടുന്ന ജില്ലാ സമ്മേളനം തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു.

കെ.ടി. മാനുമുസ്‌ലിയാര്‍ തലമുറകള്‍ക്ക് വിജ്ഞാനദീപം -അബ്ബാസലി ശിഹാബ് തങ്ങള്‍

കരുവാരകുണ്ട്: മത ഭൗതിക വിദ്യാഭ്യാസരംഗത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്ന മഹാപണ്ഡിത നായിരുന്നു കെ.ടി. മാനു മുസ്‌ലിയാരെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കരുവാരകുണ്ട് നജാത്ത് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വിദ്യാഭ്യാസം ശില്‌പശാല 15 ന്‌ സ്വാദിഖലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും

കല്‍പ്പറ്റ : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെ ജില്ലാതല ശില്‌പശാല 15 ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ കല്‍പ്പറ്റ സമസ്‌ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ സമിതി ജില്ലാ എക്‌സ്‌ക്യൂട്ടീവ്‌ തീരുമാനിച്ചു. മദ്രസാ ഗ്രാന്റ്‌, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍, മൗനോറിറ്റി അംഗീകാരം തുടങ്ങി മുഴുവന്‍ വിഷയങ്ങളെക്കുറിച്ചും ജില്ലയിലെ മദ്രസകളുള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക്‌ അവബോധം നല്‍കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന ശില്‌പശാല സമിതി സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.

ഖുര്‍ആന്‍ പഠനം കാലഘട്ടത്തിന്റെ ആവശ്യം : സാദിഖലി ശിഹാബ്‌ തങ്ങള്‍

പാപ്പിനിശ്ശേരി : ഖുര്‍ആന്‍ പഠനം ഏറെ ആവശ്യമായ കാലഘട്ടത്തിലാണ നാം ജീവിക്കുന്നതെന്നും അത്‌ കൊണ്ട്‌ തന്നെ അതിനെ പ്രോത്സാഹിപ്പിക്കല്‍ നമ്മുടെ ബാധ്യതായാണെന്നും പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍. സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ:യുടെ കീഴില്‍ ആരംഭിച്ച അസ്‌അദിയ്യ: തഹ്‌ ഫീളുല്‍ ഖുര്‍ ആന്‍ കോളേജ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനയും സയ്യിദ്‌ അസ്‌ ലം മശ്‌ഹൂര്‍ തങ്ങള്‍ മുസ്‌ഹഫ്‌ വിതരണവും ഹാഫിള്‌ ഹുസൈന്‍ ബിഹാരി ഖിറാഅത്തും നടത്തി.

വെങ്ങപ്പള്ളി ഹജ്ജ്‌പഠന ക്യാമ്പ് നടത്തി

കല്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാമദിയില്‍ ഹജ്ജ് പഠനക്യാമ്പ് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി.ഹംസമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. വി.മൂസക്കോയ മുസ്‌ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി.അലി മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട്, ഇബ്രാഹിം ഫൈസി പേരാല്‍, സി.പി.ഹാരിസ് ബാഖവി, എ.കെ. സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു

'മതം പഠിക്കാം ഇരുളകറ്റാം' സുന്നി ബാലവേദി പ്രവേശനോത്സവം സംഘടിപ്പിച്ചു

ഫറോക്ക്: 'മതം പഠിക്കാം ഇരുളകറ്റാം' പ്രമേയത്തില്‍ സുന്നി ബാലവേദി വിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി മദ്രസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പുറ്റെക്കാട് റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ പി. ഹസൈനാര്‍ നിര്‍വഹിച്ചു. പി.വി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു.

സാമുദായിക പ്രതിസന്ധികള്ക്കെംതിരെ കൂട്ടായ്മ അനിവാര്യം- കോട്ടുമല ബാപ്പു മുസ്‌ലിയാര്

കാവനൂര്‍: സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന പ്രതിസന്ധികളും പ്രയാസങ്ങളും സാമുദായിക കൂട്ടായ്മകള്‍ തീര്‍ത്ത് പരിഹരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. കാവനൂര്‍ മജ്മഇല്‍ സംഘടിപ്പിച്ച സി.എം ഉറൂസ്- സ്വലാത്ത് വാര്‍ഷിക സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.

മഹാത്മാക്കളുടെ ചരിത്രം ജീവിതത്തില്‍ പകര്ത്തങണം: സൈനുദ്ദീന്‍ മുസ്‌ലിയാര്

കൊണ്ടോട്ടി: മഹാന്മാരായ പണ്ഡിതന്മാരെയും സാദാത്തീങ്ങളെയും അനുസ്മരിക്കുന്നത് പുണ്യവും സത്കര്‍മ്മവുമാണെന്ന് സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എളമരം യതിംഖാനയില്‍ മണ്‍മറഞ്ഞ മഹാന്മാരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ മഹാന്മാരുടെ ചരിത്രം പഠിച്ച് ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.എം.എസ്.എ പൂക്കോയ തങ്ങള്‍, മുഹമ്മദാലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ഇ.കെ.ഉസ്താദ്, കൊയപ്പതൊടി മുഹമ്മദ്കുട്ടി ശിരസ്താര്‍ തുടങ്ങിയവരെയാണ് അനുസ്മരിച്ചത്.

മടവൂര്‍ സി.എം. മഖാം ഉറൂസ് മുബാറക്കിന് ഒരുക്കങ്ങളായി

കൊടുവള്ളി: മടവൂര്‍ സി.എം.വലിയുല്ലാഹി മഖാം ശരീഫ് 22-ാം ഉറൂസ് മുബാറക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ആഗസ്ത് 23-മുതല്‍ 27-വരെയാണ് പരിപാടി. 23-ന് രാവിലെ ഒന്‍പതിന് മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്കും. 9.30-ന് സ്വാഗതസംഘം ചെയര്‍മാന്‍ പാറന്നൂര്‍ പി.പി .ഇബ്രാഹിം മുസ്‌ല്യാര്‍ കൊടിയുയര്‍ത്തും. 10-ന്അനുസ്മരണ സമ്മേളനം സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണവും ഹജ്ജ് പഠന ക്യാമ്പും 29 ന്

കല്‍പ്പറ്റ: ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കു വേണ്ടിയുള്ള പഠന ക്യാമ്പും പുതുതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ക്ക് സ്വീകരണവും ഓഗസ്ത് 29 ന് അക്കാദമിയില്‍ നടക്കും. ക്യാമ്പിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഗവണ്‍മെന്റ്, ഇതര ഗ്രൂപ്പുകളിലായി ജില്ലയില്‍ നിന്ന് ഹജ്ജിനു പോകുന്ന മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുക്കും.ശംസുല്‍ ഉലമാ അക്കാദമിയില്‍ നടത്തപ്പെടുന്ന പത്താമത് ഹജ്ജ് പഠന ക്യാമ്പാണിത്

വെങ്ങപ്പള്ളി അക്കാദമി റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക്

കല്‍പ്പറ്റ: ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി ജൂലൈ 7 മുതല്‍ ആരംഭിച്ച വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. 14 മേഖലാ തലങ്ങളിലും മഹല്ല് ഭാരവാഹികളുടേയും ഉസ്താദുമാരുടേയും കണ്‍വെന്‍ഷന്‍ ചേരുകയും മേഖലാതല സംഘാടക സമിതകള്‍ക്ക് രൂപം നല്‍കുകയും തുടര്‍ന്ന് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകളും മഹല്ലു തലങ്ങളില്‍ കുടുംബസംഗമങ്ങളും നടത്തി.

‘ഇസ്ലാം ഓണ്‍ വെബ്‌.’ സമഗ്ര ഇസ്ലാമിക്‌ വെബ്‌ സൈറ്റ്‌ അന്താരാഷ്‌ട്ര ലോഞ്ചിംഗ്‌ ഇന്ന്‌ (27) ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും

കോഴിക്കോട് : ലോക ഇസ്ലാമിക ചലനങ്ങളും സമ്പൂര്‍ണ്ണ ഇസ്ലാമിക പഠനങ്ങളും മലയാളത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഇസ്സാമിക വെബ്‌ സൈറ്റിന്റെ അന്താരാഷ്‌ട്ര ലോഞ്ചിംഗ്‌ കര്‍മം ഇന്ന്‌(വെളളി) ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടക്കും.  പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്‌റ്റ്‌ ആവിഷ്‌ കരിച്ച ‘ഇസ്ലാം ഓണ്‍ വെബ്‌ ഡോട്ട്‌ നെറ്റ്‌’ എന്ന സമഗ്ര ഇസ്ലാമിക്‌ വെബ്‌സൈറ്റാണ്‌ ഇന്ന്‌ മുതല്‍ ലോകമെങ്ങുമുള്ള മലയാളിക ള്‍ക്കു മുമ്പില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്‌. വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.30 ന്‌ കോഴിക്കോട്‌ നടക്കുന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ലോഞ്ചിംഗ്‌ കര്‍മ്മം നിര്‍വ്വഹിക്കും.

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേന്ദ്ര മുശാവറാ ഗവും  കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പ ലുമായ ശൈഖുനാ കോട്ടുമല ടി.എം..ബാപ്പു മുസ്ലിയാരെ തെരഞ്ഞെ ടുത്തു. പി.ടി.എ. റഹീം എംഎല്‍എ ചെയര്‍മാനായ മുന്‍ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം 23ന് അവസാനി ച്ചിരുന്നു. തുടര്‍ന്ന് പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ യാണ് ശൈഖുനാ  ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി. 

സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ  ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.  സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബാക്കാര്‍ മുസ്ലിയാരുടെ മകനായ ശൈഖുന പിതാവിന്റെ പേരിലുള്ള കോട്ടുമല ഇസ്ലാമിക്‌ കംപ്ലെസിന്റെ   മാനജെരുമാണ്. 

തേജസ് വാര്‍ത്ത വാസ്തവ വിരുദ്ധം: പിണങ്ങോട് അബൂബക്കര്‍

ചേളാരി: 2012 ജൂലൈ 18 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ മുനവ്വറലി ശിഹാബ് തങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നതായും അതിന്ന് താന്‍ വിശദീകരണം നല്‍കിയതായും ജുലൈ 19 ലെ തേജസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു. 18 ന് ചേര്‍ന്ന മുശാവറ മീറ്റിങ്ങില്‍ പങ്കെടുക്കുകയൊ വിശദീകരണം നല്‍കുകയൊ ചെയ്തിട്ടില്ലെന്നിരിക്കെ വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണകള്‍ പരത്തുന്ന നടപടി അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂക്കോട്ടൂര്‍ ഹജ്ജ് ക്യമ്പ് സമാപിച്ചു: ഏഴായിരത്തിലധികം ഹാജിമാര്‍ പങ്കെടുത്തു.

പൂക്കോട്ടൂര്‍: രണ്ട് ദിവസമായി പൂക്കോട്ടൂരില്‍ നടന്ന ഹജ്ജ്ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴായിരത്തിലധികം ഹാജിമാര്‍ പങ്കെടുത്തു. രണ്ടാം ദിവസത്തെ ക്യാമ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, എ.എം. കുഞ്ഞാന്‍ഹാജി, കെ.പി. ഉണ്ണീതുഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ.എം. അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പള്ളികള്‍ മതമൈത്രിയുടെയും സ്‌നേഹത്തിന്റെയും പ്രതീകം-ഹൈദരലി ശിഹാബ് തങ്ങള്‍

തളിപ്പറമ്പ്: മതമൈത്രിയുടെയും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് പള്ളികളെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുനര്‍ നിര്‍മിച്ച പന്നിയൂര്‍ പള്ളിവയല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരിക്കലും ഭിന്നിക്കാന്‍ പടില്ലെന്നാണ് റംസാന്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാം ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നിരീശ്വര പ്രസ്ഥാനങ്ങളെല്ലാം തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്ദുള്‍സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിനു തുടക്കമായി; ക്യാമ്പിന്‍ വന്‍ ജനാവലി

പൂക്കോട്ടൂര്‍: തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ജീവിതയാത്രയില്‍ ചെറുതും വലുതുമായ പലതരം തെറ്റുകള്‍ ഓരോരുത്തര്‍ക്കും പറ്റുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ ആരംഭിച്ച ഹജ്ജ് പഠനക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷവും മനുഷ്യന് പോരായ്മകള്‍ വന്നുകൊണ്ടിരിക്കും. എല്ലാ മനുഷ്യന്റെയും സൃഷ്ടി അത്തരത്തിലാണ്. പറ്റിപ്പോയ തെറ്റുകള്‍ പൊറുത്തുതരണമെന്നും ശിഷ്ടകാലം ശിശുവിനെപ്പോലെ ജീവിച്ചുകൊള്ളാമെന്നുമുള്ള ആഗ്രഹത്തിനുള്ള അവസരമാണ് ഹജ്ജ് പോലുളള പുണ്യകര്‍മ്മങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സ് നിറയെപ്രതീക്ഷകളുമായി അടുത്ത ജീവിതത്തിന് ഒരുങ്ങിയിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹജ്ജ് ക്ലാസുകള്‍ ഏറെ പ്രയോജനകരമാണ്.