വിദ്യാസന്പന്നരും, നവീന കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കു വാനും, പുതിയ ലോകക്രമത്തിന്റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്െയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്ത്ഥി സമൂഹത്തെ വാര്ത്തെടുക്കുന്നതിനായി സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെ യും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്റെ തനിമയോടും തന്മയത്വത്തോടെയും ആര്ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില് ഇതിനകം തങ്ങളുടെതായ വ്യക്തി മുദ്രകള് പതിപ്പിച്ച് പ്രശോഭിച്ചു നില്ക്കുന്ന വിദ്യാര്ത്ഥികള് പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള് സമസ്തക്ക് അതിന്റെ പ്രൗഢിയും യശസ്സും വര്ദ്ധിപ്പിച്ചു നല്കുന്ന അതിദുര്ഗങ്ങളായി ഇന്നും നിലകൊള്ളുന്നു.
മദ്റസാ പ്രസ്ഥാനം
മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തുന്നുവെങ്കില് അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില് അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു.
ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
തെന്നിന്ത്യയില് ഇതിനകം പ്രശസ്തവും പ്രമുഖവുമായിത്തീര്ന്ന മതകലാലയങ്ങളിലൊന്നാണിത്. 1962 ല് തുടക്കം കുറിക്കപ്പെട്ട ഈ മഹല്സ്ഥാപനം അതിന്റെ പ്രവര്ത്തനപഥത്തില് അരദശാബ്ദത്തോളം പൂര്ത്തിയാക്കിയിരിക്കയാണിപ്പോള്. ഇവിടെ നിന്നും പഠനസപര്യ പൂര്ത്തിയാക്കി മൗലവി ഫാസില് ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവന തല്പ്പരതയോടെ സമുദായ സേവനത്തില് വ്യാപൃതരായി കഴിയുന്നു.
ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്
ഹിദായ നഗറില് നില കൊള്ളുന്ന മഹത്തായ വിജ്ഞാനസൗധമാണ് ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. 1983 ഡിസം ര് 25 ന് ശിലയിട്ട ഈ വിജ്ഞാന കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം 1986 ഏപ്രില് 7 നും പഠനേദ്ഘാടനം ജൂണ് 26 നുമാണ് നടന്നത്. മെയിന് ബില്ഡിംഗ്, സി. എച്ച് ഹൈദറൂസ് മുസ്ലിയാര് സൗധം, പി. എം.എസ്. ഏ പൂക്കോയതങ്ങള് (ഉര്ദു ബ്ലോക്ക്), ദാറുല്ഹുദാ മസ്ജിദ് എന്നിവ കേമ്പസിലു്. മമ്പുറം മഖാമിനോട് ചേര്ന്ന് ഖുതു ുസ്സമാന് തഹ്ഫീളുല് ഖുര്ആന് കേളേജും ദാറുല് ഹുദാക്ക് കീഴില് നടന്നുവരുന്നു.
അന് വരിയ്യഃ അറബിക്ക കോളെജ്, പൊട്ടച്ചിറ
സുപ്രസിദ്ധ സൂഫിവര്യനും മഹാമനീഷിയുമായിരുന്ന ബീരാന്‍ ഔലിയ മുഖേന ഇസ്‍ലാം മതമാശ്ലേഷിച്ച പൊട്ടച്ചിറ ബീവി ഫാത്വിമ ഉമ്മയാണ് ഈ മതവിജ്ഞാന സൗധം സ്ഥാപിക്കുന്നതില്‍ താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നത്. മൗലവി ഫാസില്‍ അന്‍വരി ആണ് ഇവിടെ നിന്നും നല്‍കപ്പെടുന്ന ബിരുദം. പുറമെ വിവിധ ഭാഷകളിലും പരിശീലനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥി കൂട്ടായ്മയായ അന്‍വാറുത്വുലബ സ്റ്റുഡന്‍്സ് അസോസിയേഷന്‍റെ കീഴില്‍ അല്‍ അസ്ഹര്‍ കൈയ്യെഴുത്തു മാസിക പുറത്തിറങ്ങുന്നു.
ബാഫഖീ യതീംഖാന, വളവന്നൂര്
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പാഠ്യപദ്ധതിക്കനുസൃതമായി നടന്നു വരുന്ന സ്ഥാപനത്തില്‍ മുഖ്തസര്‍ കോഴ്സിനു പുറമെ വിവിധ ഭാഷകളിലുള്ള പഠന സൗകര്യവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ചുവടുവെച്ച് പ്രസ്തുത മേഖലകളില്‍ വിദഗ്ദ പരിശീലനവും നല്‍കപ്പെടുന്നു. ഐ.ടി.സി., വി.എച്.എസ്.സി., യതീംഖാന, സെക്കന്‍ററി മദ്റസ, കന്പൂട്ടര്‍ അക്കാദമി, ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇംഗ്ലീഷ്മീഡിയം സ്കൂള്‍ , എല്‍ .പി. - യു.പി. സ്കൂളുകള്‍ , ബോര്‍ഡിംഗ് സ്കൂള്‍ , ടെക്നിക്കല്‍ സെന്‍റര്‍ , ആതുരാലയങ്ങള്‍ എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള്‍ . മിസ്ഹാബുല്‍ ഹുദാ എന്ന പേരിലാണ് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിക്കുന്നത്. അല്‍ മിസ്ബാഹ് , അല്‍ഫത്ഹ് എന്നീ മാസികകള്‍ പുറത്തിറക്കുന്നു.
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് , കരുവാരക്കുടണ്ട്
ശരീഅത്ത് കോളെജ്, എയ്ഡഡ് അറബിക് കോളെജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (സി.ബി.എസ്.ഇ) വനിതാ കോളെജ്, അനാഥ അഗതി മന്ദിരം എന്നിവയാണ് ദാറുന്നജാത്ത് കമ്മിറ്റി നടത്തിവരുന്ന പ്രധാന സ്ഥാപനങ്ങള്‍ . കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സായ അഫ്സലുല്‍ ഉലമാ പരീക്ഷകളില്‍ പലപ്പോഴായി ഉന്നത വിജയം നേടി സ്ഥാപനം അതിന്‍റെ മേല്‍വിലാസം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. നജാത്ത് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ , നജാത്ത് ഓള്‍ഡ് സ്റ്റുഡന്‍്സ് അസോസിയേഷന്‍ എന്നിവ യഥാക്രമം സ്ഥാപക വിദ്യാര്‍ത്ഥികള്‍ക്കായും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായും പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. അന്നജാത്ത്, മര്‍മരം എന്നിവയാണ് സ്ഥാപനത്തിന്‍റെ പ്രധാന കൈയെഴുത്തു മാസികകള്‍ . അക്ഷരം എന്നത് നജാത്ത് കാന്പസ് മാസികയാണ്.
ദാറുല് ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
മത ഭൗതിക വിദ്യാഭ്യാസം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആര്‍ജ്ജിച്ചെടുത്ത ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് ഹിദായയുടെ പ്രഥമ ലക്ഷ്യം. ഒരു വ്യാഴവട്ടക്കാലം നീളുന്നതാണ് സ്ഥാപനത്തിന്‍റെ ഉദ്ദിഷ്ട കോഴ്സിന്‍റെ കാലാവധി. നഴ്സറി സ്കൂള്‍ , ഓര്‍ഫനേജ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്. അല്‍ഹിദായ എന്ന പേരില്‍ ഒരു മലയാള മാസിക പ്രസിദ്ധീകരിക്കപ്പെടുന്നു.
കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
സമസ്തയെന്ന പ്രസ്ഥാനത്തിന് ഊര്‍ജ്ജവും ചേതനയും പകര്‍ന്നു നല്‍കി അതിന്‍റെ അഭിവൃദ്ധിക്കായി സര്‍വ്വസ്വം സമര്‍പ്പിച്ച മഹാനായ പണ്ഡിതനും യുഗപ്രഭാവനുമായ കോട്ടുമല അബൂബകര്‍ മുസ്‍ലിയാരുടെ സ്മരണാര്‍ത്ഥം സ്ഥാപിതമായ വിജ്ഞാന സൗധമാണ് കോട്ടുമല ഇസ്‍ലാമിക് കോംപ്ലക്സ്. മതവിഷയങ്ങള്‍ സന്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഭ്യസിക്കപ്പെടുന്നുവെന്നതിനു പുറമെ വ്യത്യസ്ത ഭാഷകളിലും തൊഴിലധിഷ്ഠിത മേഖലകളിലും പരിശീലനം നല്‍കപ്പെടുന്നു.
ദാറുല് ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
കടമേരി റഹ്‍മാനിയ്യഃ അറബിക് കോളെജിന്‍റെ സിലബസിനനുസൃതമായി ആറു വര്‍ഷം നീളുന്ന മുഖ്തസര്‍ കോഴ്സിലേക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്. മറ്റു സ്ഥാപനങ്ങളിലെന്ന പോലെ പ്രത്യേക മുന്‍ഗണനാ ക്രമമൊന്നുമില്ലാത്ത മത ഭൗതിക വിദ്യാഭ്യാസം സംയുക്തമായി സമ്മേളിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെയും അനുവര്‍ത്തിക്കപ്പെടുന്നത്. വിവിധ രീതിയിലുള്ള ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമാണ്. സീനത്തുത്വുലബ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനക്കു കീഴില്‍ പ്രസംഗ തൂലികാ മേഖലകളിലെ പരിപോഷണത്തിനായി ബഹുമുഖ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നു. ഇതോടൊപ്പം കാര്‍ഷിക പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.
മര്ക്കസുസഖാഫത്തില് ഇസ്ലാമിയ്യഃ , കുണ്ടൂര്
മത ഭൗതിക വിഷയങ്ങളില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിനു പുറമെ ആനുകാലിക ലോകസാഹചര്യത്തിനനുസൃതമായ നൂതന സാങ്കേതിക രംഗത്തെ പരിജ്ഞാനവും നല്‍കപ്പെടുന്നുണ്ടിവിടെ. മദ്റസ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥികളുടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി തസ്ഖീഫുത്വുലബാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തനപഥത്തില്‍ സജീവമാണ്.
റശീദിയ്യഃ അറഭിക് കോളെജ്. എടവണ്ണപ്പാറ
ഒരുകാലത്ത് മതവിദ്യാഭ്യാസ രംഗത്ത് ശ്ലാഘനീയവും പ്രസക്തവുമായ സേവനങ്ങളും സംഭാവനകളുമര്‍പ്പിച്ച് പ്രമുഖമായൊരു വിജ്ഞാന സൗധമായി തലയുയര്‍ത്തി നിന്നിരുന്ന വാഴക്കാട് ദാറുല്‍ ഉലൂം ചില അവാന്തര കക്ഷികളുടെ സ്വാര്‍ത്ഥമായ ഇംഗിതങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിടത്തു നിന്നുമാണ് റശീദിയ്യഃയുടെ പിറവി. എട്ട് വര്‍ഷത്തെ വാഫി കോഴ്സാണ് പ്രധാനമായും പഠിപ്പിക്കപ്പെടുന്നത്.
ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
യതീംഖാന, അറബിക് കോളെജ്, സെക്കന്‍ററി മദ്റസ, ഹൈസ്കൂള്‍ , ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , നഴ്സറി സ്കൂള്‍ എന്നിവ നജാത്ത് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. 1995 - 96 ലാണ് സ്ഥാനപത്തിനു തുടക്കം കുറിക്കപ്പെടുന്നത്. പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പാഠ്യപദ്ധതിയാണ് നഴ്സറി സ്കൂളിനായി തയ്യാറാക്കിയിരിക്കുന്നത്.
അന്വാറുല് ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
തന്‍വീറുല്‍ ഇസ്‍ലാം അസോസിയേഷന്‍ നടത്തുന്ന പ്രസ്തുത സ്ഥാപനത്തില്‍ അഫ്സലുല്‍ ഉലമാ, ബി.എ. എന്നീ അറബിക് കോഴ്സുകള്‍ നടത്തപ്പെടുന്നു. ഈ കോഴ്സുകളിലൊക്കെയും പ്രവേശനപ്പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കപ്പെടുന്നത്. പ്രസംഗ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവക്കും മുന്‍ഗണന നല്‍കുന്നുണ്ട്. അന്‍വാറുല്‍ ഇസ്‍ലാം സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ കീഴില്‍ അല്‍ അന്‍വാര്‍ ത്രിഭാഷാ മാസിക പുറത്തിറങ്ങുന്നു.
ഒളവട്ടൂര് നുസ്റത്തുല് ഇസ്ലാം അറബിക് കോളെജ്
വാഫി കോഴ്സ് അനുസരിച്ചുള്ള സമന്വയ വിദ്യാഭ്യാസമാണ് പ്രധാനമായും ഇവിടെ നല്‍കപ്പെടുന്നത്. പഠനം പൂര്‍ക്കിയാക്കിയിറങ്ങുന്ന പ്രസ്തുത സ്ഥപാനത്തിലെ വിദ്യാര്‍ത്ഥികള്‍ ഭൗതികം വിദ്യാഭ്യാസ രംഗത്ത് യൂണിവേഴ്സിറ്റി അംഗീകൃത ബിരുദധാരിയായിരിക്കും. വനിതാ കോളെജ്, സെക്കന്‍ററി മദ്റസ, ഹൈസ്കൂള്‍ എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.
മഅ്ദനുല് ഉലൂം അറബിക് കോളെജ്, കൊല്ലൂര് വിള
കൊല്ലൂര്‍വിള മുസ്‍ലിം ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഈ സ്ഥാപനം അതിന്‍റെ പ്രവര്‍ത്തന പഥത്തില്‍ അരശതാബ്ദം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍ . ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ദക്ഷിണ കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു.
മര്കസുദഅ്വത്തില് ഇസ്ലാമിയ്യഃ , കളമശ്ശേരി
എറണാകുളം ജില്ലയിലെ വ്യാവസായിക കേന്ദ്രമായ കളമശ്ശേരിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇസ്‍ലാമിക കേന്ദ്രമാണിത്. മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ് ഇതിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുപ്രധാന സ്ഥാപനമാണ്. 1987 ഒക്ടോബര്‍ മാസം പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം അറബിക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നു. പഠനകുസൃതികള്‍ക്കായി അതിവിശാലമായ ലൈബ്രറി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദാറുറഹ്മ അറബിക് കോളെജ്, തൊഴിയൂര്
1985 ലാണ് തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ ആസ്ഥാനമാക്കി ദാറുറഹ്‍മ എന്ന പേരില്‍ ഈ സ്ഥാപനം നിലവില്‍ വരുന്നത്. ചാവക്കാട് താലൂക്കിലെ മുസ്‍ലിം ഓര്‍ഫനേജ് അസോസിയേഷനാണ് സ്ഥാപനത്തിന്‍റെ കൈകാര്യകര്‍തൃത്വവും നടത്തിപ്പു ചുമതലയും. റഹ്‍മത്തുത്വലബാ എന്ന സമാജം കോളെജ് അന്തേവാസികള്‍ക്കായി നടന്നു വരുന്നു. അമൂല്യ ഗ്രന്ഥങ്ങളാല്‍ സന്പന്നമായ ലൈബ്രറി സ്ഥാപനത്തിന് മുതല്‍കൂട്ടാണ്.
ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
രണ്ട് ദശാബ്ദത്തോളം പഴക്കമുള്ള കിഴക്കേ ഒറ്റപ്പാലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് ഈ സ്ഥാപനത്തിന്‍റെ ഭരണനിര്‍വ്വഹണം നടത്തിപ്പോരുന്നത്. പ്രാരംഭ ദശയില്‍ ഓത്തുപള്ളിയായിരുന്ന ഇത് കാലാന്തരത്തില്‍ 1957 ല്‍ അറബിക് കോളെജായി ഉയര്‍ത്തി. ജില്ലയിലെ പ്രമുഖ ദീനീ സ്ഥാപനങ്ങളിലൊന്നാണിത്.
ദാറുല് മആരിഫ് അറബിക് കോളെജ്, മടുങ്ങാക്കാട്
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയോടനുബന്ധിച്ചു നടത്തപ്പെടുന്ന അറബിക് കോളെജില്‍ യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും വിവിധ ഭാഷാ പരിജ്ഞാനവും നല്‍കപ്പെടുന്നു. കൂടാതെ വനിതാ അറബിക് കോളെജും ഇതിനു കീഴില്‍ നടത്തപ്പെടുന്നു. മജ്‍ലിസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ്, മജ്‍ലിസ് നഗര്‍ വളാഞ്ചേരി മജ്‍ലിസു ദഅ്വത്തില്‍ ഇസ്‍ലാമിയ്യഃയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ശരീഅത്ത് കോളെജ് എന്ന പള്ളി ദര്‍സില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ദര്‍സ് സന്പ്രദായത്തിലൂടെ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നു.