വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുഹമ്മദ് നബി(സ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശതിനെതിരില്‍ അല്ലാഹുവിന്റെ കോടതിക്ക് മുമ്പേ  ഭൌതിക കോടതിയും ഇടപെടുന്നു.ബോംബ യിലെ ചോര്‍ ബസാറിലെ വ്യാപാരിയായ ഇക്ബാല്‍   ജാലിയാ വാലയില്‍ നിന്നും നേരത്തെ കാരന്തൂര്‍ മര്‍കസില്‍ കൊണ്ട് വന്ന വ്യാജ മുടിയുടെ സനദ് തെളിയിക്കാന്‍ കാന്തപുരത്തിന്‌ കഴിയാതെ വന്നപ്പോള്‍,അബൂദാബി യിലെ ശൈഖ്‌ ഖസ്‌റജി മുഖേനെ അതേ വ്യക്തിയില്‍ നിന്നു തന്നെ വ്യാജ മുടി തിരുകേശമെന്ന പേരില്‍ കാന്തപുരം മര്‍കസില്‍ എത്തിക്കുക യായിരുന്നു. എന്നാല്‍ സനദില്ലാത്ത മുടിയാണ്‌ വീണ്ടും മര്‍കസില്‍ കൊണ്ട്‌ വന്ന്‌ ആത്മീയ ചുഷണം നടത്തുന്നതെന്നും കുപ്രചരണങ്ങളും പ്രവാചകനിന്ദയും തുടരുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജ സ്ഥിതി അന്വഷിക്കാന്‍ സമസ്‌ത -പോഷക സംഘടനാ  നേതാക്കള്‍ ബോംബെയിലെ ജാലിയാ വാലയെ സമീപിക്കുകയായിരുന്നു.

ഒരു തീപ്പെട്ടിക്കൊള്ളിയില് തീരുന്ന വിവാദമാണ് ഇവിടെ കത്തിക്കൊണ്ടിരിക്കുന്നത്

പുണ്യനബി(സ്വ) തങ്ങള്‍ക്ക്‌ പ്രത്യേകതയുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ സുന്നികള്‍. ആ പ്രത്യേക തയുടെ ഭാഗം തന്നെയാണ്‌ തിരുമേനിയെ അഗ്നി സ്‌പര്‍ശിക്കില്ല എന്നതും. പ്രവാചകരുടെ പ്രത്യേക തകള്‍ എണ്ണുന്നിടത്ത്‌ അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീന്‍ ഹലബി പറയുന്നതായി കാണാം: സൂര്യ പ്രകാശ ത്തിലോ ചന്ദ്രപ്രകാശത്തിലോ അവിടുന്ന്‌ നടക്കുക യാണെങ്കില്‍ നിഴല്‍ ദൃശ്യമാവില്ല.കാരണം അവിടുന്ന്‌ വെളിച്ചമാണ്‌.അവിടുത്തെ കേശം തീയില്‍ വീണാല്‍ കരിയുകയില്ല.അവിടുത്തെ ചവിട്ടടി പാറക്കല്ലില്‍ സ്വാധീനം ഉണ്ടാക്കുന്നു.അവിടുത്തെ ശരീരത്തില്‍ മാത്രമല്ല വസ്‌ത്രത്തില്‍ പോലും ഈച്ച ഇരിക്കുകയില്ല(സീറത്തുല്‍ ഹലബിയ്യ 3/381)  തിരുകേശം മാത്രമല്ല, തിരുകേശം ഉള്ളി ലുള്ളത്‌ കാരണം അത്‌ പിടിച്ച കൈപോലും അഗ്നി സ്‌പര്‍ശിക്കാത്ത സംഭവം ഇമാം താജുദ്ദീന്‍ സുബ്‌കി തന്റെ ത്വബഖാതു ശാഫിഇയ്യത്തുല്‍ കുബ്‌റയില്‍ പറയുന്നു:

പോലീസിലേല്പിച്ച മുടി? : അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്

1995-ല്‍ ആദ്യമുടി കാരന്തൂര്‍ മര്‍ക്കസില്‍ എത്തുന്നു. `മുടിയിട്ട വെള്ളം റബീഉല്‍ അവ്വലില്‍ മര്‍ക്കസില്‍ നല്‍കും' -സിറാജില്‍ ചെറിയ വാര്‍ത്ത. അടുത്ത റബീഉല്‍ അവ്വലിലും സിറാജില്‍ ഉള്‍പേജില്‍ ഈ കൊച്ചു വാര്‍ത്ത ആവര്‍ത്തിച്ചു. പിന്നീട്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരു മായി ടെലഫോണില്‍ നേരിട്ട്‌ ഈ ലേഖകന്‍ മുടിയുടെ ആധികാരികത സംബന്ധിച്ച്‌ അന്വേഷണം നടത്തി. `ഉസ്‌താദ്‌' സ്വതസിദ്ധമായ ശൈലിയില്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന്‌ ഈ മുടിയുടെ അര്‍ത്ഥശൂന്യത നമ്മുടെ ചില വേദികളില്‍ വിശദീകരിക്കപ്പെട്ടു. കാന്തപുരം ചെറുത്തു നില്‍പൊന്നും നടത്തിയില്ല.

കാന്തപുരം വിഭാഗം പണ്ഡിത സഭയല്ല, കോര്പറേറ്റ് മാനേജ്മെന്റ് : കെ.പി.എ.മജീദ്

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സത്യധാരക്ക് നല്‍കിയ അഭിമുഖം പൂര്‍ണ്ണമായി വായിക്കുക (കെ.പി.എ മജീദ്‌/അന്‍വര്‍ സ്വാദിഖ്‌)

കേശ വിവാദവുമായി ബന്ധപ്പെട്ട്‌ സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനയോടെ മത വിഷയങ്ങളില്‍ മതേതര സമൂഹം ഇടപെടാമോ ഇല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്‌. എന്താണ്‌ താങ്കളുടെ അഭിപ്രായം?
= മത വിഷയങ്ങളിലെ വീക്ഷണങ്ങളും വിധികളും പറയേണ്ടത്‌ മത പണ്ഡിതന്മാരാണ്‌. അത്‌ മറ്റുള്ളവര്‍ പറയുന്നത്‌ ആശ്വാസ്യകരമല്ല. പ്രത്യേകിച്ചും രാഷ്‌ട്രീയക്കാര്‍ മത വിഷയങ്ങളില്‍ ഇട പെടുന്നതും ആധികാരികമായി അഭിപ്രായം പറയുന്നതും ദോഷകരമാണ്‌. അത്‌ നിരുത്സാഹ പ്പെടുത്തേണ്ടതാണെന്നാണ്‌ എന്റെ കാഴ്‌ചപ്പാട്‌.

കാന്തപുരം പ്രതികരിച്ചാല്‍ ഇനിയും പറയാനുണ്ട്‌: ടി.കെ ഹംസ

കേരളത്തില്‍ ഏറെ വിവാദമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന വ്യാജകേശത്തെക്കുറിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരണങ്ങളുമായി രംഗത്തുവന്നു. രണ്ടുപതിറ്റാണ്ട്‌ കാലത്തെ രാഷ്‌ട്രീയ ബന്ധ മൊന്നും വകവെക്കാതെയുള്ള പിണറായിയുടെ പരാമര്‍ശങ്ങളോട്‌ കാന്തപുരം ആദ്യം രൂക്ഷമായി പ്രതികരിച്ചെങ്കിലും പിണറായി വീണ്ടും നന്നായി വിരട്ടിയതോടെ കാന്തപുരം നിര്‍ത്തി..... തുടര്‍ന്ന്‌ പിണറായിയെ ന്യായീകരിച്ചും കാന്തപുരത്തെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ടി.കെ ഹംസ ദേശാഭിമാനിയിലൂടെ നന്നായി കശക്കിയതോടെ കേരള രാഷ്‌ട്രീയത്തില്‍ തന്നെ ഇതൊരു കൗതുകമായി മാറി.
`ഞാന്‍ ഒരിക്കലും ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയും ഇല്ല' എന്ന കാന്തപുരത്തിന്റെ പ്രസ്‌താവനയെ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തോട്‌ ഉപമിച്ചുകൊണ്ടാണ്‌ ടി.കെ ഹംസ തുറന്നടിച്ചത്‌. രണ്ട്‌ പതിറ്റാണ്ടുകാലമായുള്ള രാഷ്‌ട്രീയബന്ധം സമ്മതിച്ചുകൊണ്ട്‌ തന്നെ ചില കാര്യങ്ങള്‍ അദ്ദേഹം സത്യധാരയോട്‌ തുറന്നുപറഞ്ഞു.  പൂര്‍ണ്ണമായി വായിക്കുക

കാന്തപുരം വിഭാഗം വിവരമില്ലാത്തവര്‍ - ടി കെ ഹംസ

കോഴിക്കോട്:  കാന്തപുരം വിഭാഗം വിവരമില്ലാത്ത ജനക്കൂട്ടമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ. മുടി വിവാദത്തിലെ രാഷ്ട്രീയമെന്ന ടി കെ ഹംസ 'ദേശാഭിമാനി' യിലെഴു തിയ ലേഖനത്തെതുടര്‍ന്ന് എസ് കെ എസ് എസ് എഫ് ദൈ്വവാരികയായ 'സത്യധാര'യുടെ ഏറ്റവും പുതിയ ലക്കത്തിന് നല്കിയ അഭിമുഖത്തിലാണ് ടി കെ ഹംസ ഇടതുപക്ഷസഹയാത്രികരായി അറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാന്തപുരം വിഭാഗത്തെക്കുറിച്ചുള്ള താങ്കളുടെ തുറന്ന അഭിപ്രായം ആവശ്യപ്പെടുന്നതിന് ടി കെ ഹംസ മറുപടി നല്കുന്നു: ''ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. ഇവര്‍ ഒരിക്കലും നേരെയാവില്ല. ഹാദാഖൗമുന്‍ ജാഹിലൂന്‍ (വിവരമില്ലാത്ത ജനക്കൂട്ടം)''.

വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ല - സുന്നി ബഹുജന സംഗമം

മലപ്പുറം: വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ലെന്നും വ്യാജകേശത്തെ തിരുകേശമെന്ന് വിശേഷിപ്പിക്കുന്നതിനാണ് മതം എതിരുള്ളതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി ബഹുജനസംഗമം വിലയിരുത്തി.ചൂഷണത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ പാരമ്പര്യമാണ് ഇസ്‌ലാമിനു ള്ളതെന്നും പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ഇക്കാലത്തുള്ള പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമാകണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.

ആത്മീയ ചൂഷകര്ക്കെതിരെ പൊതുസമൂഹം ഉണരണം: മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ

പ്രവാചക ശേഷിപ്പുകള്‍ മുസ്ലിം സമുദായം ഏറെ ആദരിക്കുകയും പുണ്യമായി കാണുകയും ചെയ്യുന്നവയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ട ധാരാളം വസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്നുണ്ട്. ഇവയില്‍ പ്രവാചകന്റെ തിരുശരീരത്തില്‍നിന്നെടുത്ത കേശങ്ങളുമുണ്ട്. നൂറ്റാണ്ടുകളായി പാരമ്പര്യമായി സംരക്ഷിച്ചുപോരുന്ന ഈ കേശങ്ങളുള്‍പ്പെടെ യുള്ള, പ്രവാചകനുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആധികാരികമായ കൈമാറ്റ പരമ്പര കളുടെ പിന്‍ബലവും ചരിത്രഗ്രന്ഥങ്ങളിലെ സാക്ഷ്യങ്ങളുമുണ്ട്.

കാന്തപുരം നടത്തുന്നത് പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി: ബഹാഉദ്ദീന് നദ് വി

പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് അഹ്മദ് ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ് കൈമാറ്റ ശൃഖലാ രേഖയെന്ന് തട്ടിവിട്ട് വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ് വെളിച്ചത്തു വന്ന് സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ് തുടരുകയും ചെയ്യുന്നത് പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു. 

കാരന്തൂരിലെ വ്യാജ മുടി: പറയാന്‍ മടിച്ചു നിന്നവര്‍ പറഞ്ഞു തുടങ്ങി

കേരള ഇസ്‌ലാമിക് ക്‌ലാസ് റൂം: ആത്മീയ വാണിഭത്തോടൊപ്പം അരങ്ങേറിയ പിന്നാമ്പുറ നാടകം പൊളിയുന്നു.. പറയാന്‍ മടിച്ചു നിന്നവര്‍ പറഞ്ഞു തുടങ്ങി... വിഘടിത നേതാവ്  നൌഷാദ് അഹ്സനിയുടെ ക്ലിപ്പ് ഉള്‍പ്പെടെ "അഞ്ചു ക്ലിപ്പുകള്‍" നാളെ (09.02.12) UAE സമയം 10.30PM കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ .. ഖസ്‌റജി എത്തിയിട്ടും അടിരേഖ കണ്ടെത്തനാവത്തതിനാല്‍ അന്തം വിട്ട കാരന്തൂരികള്‍ പരക്കം പായുന്നു....... കാത്തിരിക്കുക അത് നേരിട്ട്  കേള്‍പ്പിക്കാന്‍ കേരള ഇസ്ലാമിക് റൂം വേദിയൊരുക്കുന്നു..  

ജാലിയ വാല മുടി വ്യജമെന്ന് ഉറപ്പ് വരുത്തി തിരിച്ച് കൊടുത്തു: SKSSF

കാന്തപുരത്തിന്‍ സിറാജിന്റെ തിരുത്ത്...

കാന്തപുരത്തിന്റെ കളവ് തുറന്ന് കാണിച്ച് കൊണ്ട് ഇന്നത്തെ (07.08.12)സിറാജ് നോട്ടീസ് പുറത്തിറങ്ങി... സമസ്തയുടെ നേതാക്കള്‍ വ്യാജ മുടി എല്ലാ നിലക്കും വ്യാജനാണെന്ന് ബോധ്യപ്പെട്ട തിന്റെ അടിസ്ഥാനത്തില്‍ അത് പോലീസില്‍ ഏല്‍പ്പിച്ചത് വ്യാജമാണെന്ന് അംഗീകരിച്ച് ഒപ്പിടുകയും ചെയ്തു. ഇത്‌ വ്യാജന്മാരുടെ വിജയമായി കൊട്ടിഘോഷി ക്കാന്‍ വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്് കാന്തപുരത്തിന്റെ കളവ് ഒരിക്കലൂടെ വ്യക്തമാകി കൊണ്ട് സിറാജ്  അച്ചി നിരത്തിയത്.. 

വിവാദമുണ്ടാക്കുന്നവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന ഖസ്റജിയുടെ പ്രസ്താവന സമസ്ത നേതാക്കള്‍ നിഷേധിച്ചു.

കോഴിക്കോട്:  തിരുകേശത്തിന്‍െറ ആധികാരികത പറയാന്‍ വിവാദമുണ്ടാക്കുന്നവരുമായി ഇ-മെയിലില്‍  ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന ഖസ്റജിയുടെ പ്രസ്താവന സമസ്ത നേതാക്കള്‍ നിഷേധിച്ചു. ആര്‍ക്കാണ് ഇ-മെയില്‍ ചെയ്തതെന്ന് വ്യക്തമാക്കണം.തിരുകേശ’ത്തിന്‍െറ ആധികാരികത പരിശോധിക്കാന്‍ അഹ്മദ് ഖസ്റജിയുമായി ചര്‍ച്ചക്ക് തയാറാണോയെന്ന കാന്തപുരം വിഭാഗ ത്തിന്‍െറ വെല്ലുവിളി ഏറ്റെടുക്കുന്നതായി സമസ്ത നേതാക്കള്‍.

ഖസ്റജി വന്നിട്ടും അടിരേഖ കണ്ടെത്തിയില്ല.. അണികള് നിരാശയില്

അങ്ങിനെ കാന്തകുട്ടികള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തിയിട്ടും അടിരേഖ കണ്ടെത്തിയില്ല എന്ന വസ് തുത അണികളെ നിരാശയിലാഴ്ത്തി... ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍ പക്ഷെ ഖസ്‌റജി എത്തിയിട്ടും അടിരേഖ കണ്ടെത്തനാവത്തതിനാല്‍ അണികള്‍ കടുത്ത നിരാശയിലാണ്്  

കേശവിവാദം: എസ്.കെ.എസ്.എസ്.എഫ്. കേശ പ്രദര്ശനം നടത്തി

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള കേശം വ്യാജ മാണെന്ന് വിശദീകരിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് കേശ പ്രദര്‍ശനം നടത്തി. മുംബൈയില്‍നിന്ന് ലഭിച്ച കേശങ്ങള്‍ പൊതുജന ങ്ങള്‍ക്ക് പരിശോധിക്കാന്‍ പ്രദര്‍ശനത്തില്‍ അവസരമുണ്ടായിരുന്നു. ഇതേ കേന്ദ്രത്തില്‍നിന്നാണ് കാരന്തൂരിലെ കേശം ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അത് വ്യാജമാണെന്നുമാണ് ആരോപണം.

കേശവിവാദം: എസ്.കെ.എസ്.എസ്.എഫ് കേശപ്രദര്ശനവും പരീക്ഷണവും 28ന്

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രദര്‍ശനവും പരീക്ഷണവും നടത്തുമെന്ന് സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനവരി 28ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടത്തുന്നത്.  

വ്യാജകേശം: കാന്തപുരം ആത്മീയത കച്ചവടമാക്കുന്നു

കരുവാരകുണ്ട്: പ്രശസ്തിയും ആത്മീയ വാണിഭവും ലക്ഷ്യമാക്കി വ്യാജമുടിക്ക് ആധികാരികത കല്‍പ്പിക്കാന്‍ പ്രവാചക ചരിത്രം വികൃതമാക്കുന്ന കാന്തപുരം വിഭാഗം മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്ന് ദാറുന്നജാത്ത് വാര്‍ഷിക സമ്മേളനത്തിന്‍െറ  ഭാഗമായി നടന്ന ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. ആറു വര്‍ഷം പ്രവാചകന്‍ തലമുടി വെട്ടിയിട്ടില്ളെന്ന വാദം വിചിത്ര മാണെന്നും പണ്ഡിതര്‍ പറഞ്ഞു.

വ്യാജമുടി ചൂഷകര് ഒറ്റപ്പെടുമ്പോള്: ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ടു തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി ഇക്കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറു മാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ത്ഥ്യം സാധാരണക്കാര്‍ പോലും തിരിച്ചറിഞ്ഞു.

ഖസ്‌റജിയുമായി കേരളത്തില് വെച്ച് പരസ്യ ചര്ച്ചക്ക് സുന്നികള് തയ്യാറാണ്


ഫ്ലാഷ് ന്യൂസ്‌:- കാന്തപുരത്തിന് മുടി കൊടുത്ത ഖസ്‌റജി യു മായി കേരളത്തില്‍ വെച്ച് പരസ്യ ചര്‍ച്ചക്ക് സുന്നികള്‍ തയ്യാറാണ്....മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ വെച്ചുള്ള ചര്‍ച്ചക്ക് കാന്തപുരം വേദി ഒരുക്കണം... അല്‍പ സമയം മുമ്പ് ഹമീദ് ഫൈസി, ബഹാഉദ്ദീന്‍ നദുവി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ തുടങ്ങിയവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ...

കാന്തപുരം മുടിയില് കുടുങ്ങി...


ഫ്ലാഷ് ന്യൂസ്: കാന്തപുരം മുടിയില്‍ കുടുങ്ങി...

മുടിയില്‍ പരീക്ഷണം നടത്തല്‍ ഹീനമായ പ്രവര്‍ത്തിയാണെന്ന് ഇപ്പോള്‍ കാന്തപുരം India vision ചാനെലിനോട്. .

അപ്പോള്‍ ഖസ്റജി കത്തിച്ചു എന്ന്‍ പറഞ്ഞതോ..?

കത്തിച്ചാല്‍ കത്തൂല എന്ന് പകര പറഞ്ഞതോ..?

തിരുകേശം കത്തിച്ചാല് കത്തും എന്ന് സിറാജില് ഒ എം തരുവണ,  
കത്തുകയില്ല എന്ന് കാന്തപുരം ,
ഖസ്റജി കത്തിച്ച് നോക്കി ഉറപ്പ് വരുത്തി എന്ന് പകര,
കത്തിക്കുന്നത് ഹീനകരമാണെന്ന് കാന്തപരും, 
നിങ്ങള് തമ്മില് തന്നെ ഒരു തീരുമാനം ഉണ്ടാക്കിയിട്ട്
പോരെ ജനങ്ങളെ കബളിപ്പിക്കുന്നത്