കാന്തപുരത്തിന്റെ മാനവികതയുടെ ബാക്കി പത്രം .. സഹായിച്ചവരെ തിരിച്ച് സഹായിച്ചത് വിഘടിതര്‍ക്ക് പൊല്ലാപ്പായി

കാന്തപുരത്തിന്‍െറ കേരളയാത്രയുടെ ഉപഹാരമായി സബ് രജിസ്ട്രാര്‍ ഓഫിസിന് അലമാര നല്‍കിയത് വിവാദമായി. തിരൂര്‍ കോടതി വളപ്പിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ആറടി ഉയരമുള്ള ഇരുമ്പ് അലമാരയുമായി ഏതാനും പ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ ഓഫിസില്‍ എത്തുകയായിരുന്നു. കാന്തപുരത്തിന്‍െറ കേരളയാത്ര ഉപഹാരം എന്നും എസ്.എസ്.എഫ്, എസ്.വൈ.എസ് തിരൂര്‍ എന്നും അലമാരയില്‍ എഴുതിയിരുന്നു. കൂടാതെ എസ്.വൈ.എസിന്‍െറ സാന്ത്വനം പദ്ധതിയുടെ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസില്‍ പണവും ഉപഹാരവും കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്നവര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

കാന്തപുരത്തിനെതിരെ പൊന്മളയുടെ ഒപ്പ് ശേഖരണം

സംഘടനയുടെയും സ്ഥാപനത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ വേണ്ടി അവിശുദ്ധ ബാന്ധവങ്ങള്‍ നടത്തിയതിനെതിരെ ഉയര്‍ന്ന നീക്കങ്ങള്‍ പുറത്തു വരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ തങ്ങളുടെ സംഘടനയുടെയും സ്ഥാപനത്തിന്റെയും ലക്ഷ്യം സുന്നത്ത്‌ ജമാഅത്തിന്റെ പ്രചാരണവും സംരക്ഷണവുമൊക്കെയാണെന്നാണ്‌ വിളംബരം ചെയ്യാറുള്ളത്‌. എന്നാല്‍ അതിന്‌ വിപരീതമായിമാറിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്റെ കൂടെ നില്‍ക്കുന്നുവെന്ന്‌ കരുതുന്ന പ്രമുഖര്‍ തന്നെ രംഗത്ത്‌ വന്നതിന്റെ തെളിവുകള്‍ പുറത്തായിരിക്കുകയാണിപ്പോള്‍. വ്യാജ കേശത്തിന്റെ പേരില്‍ വിവാദം കേരളത്തില്‍ അരങ്ങ്‌ തകര്‍ത്തപ്പോള്‍ വിഘടിത വിഭാഗത്തിലെ പ്രമുഖരൊന്നും കാന്തപുരത്തിന്‌ വേണ്ടി ശബ്ദിക്കാന്‍ തയ്യാറായില്ല. മുടിപള്ളിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പോലും പലരും പങ്കെടുത്തത്‌ പള്ളിയുടെ പേര്‌ മാറ്റിയപ്പോഴാണെന്ന്‌ പുറത്ത്‌ വന്നതിന്‌ പിറകെയാണ്‌ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ള പതിനേഴോളം പേര്‍ കാന്തപുരത്തിനെതിരെ വിഘടിത മുശാവറക്ക്‌ കത്തും ഒപ്പ്‌ ശേഖരണവും നടത്തിയത്‌ പുറത്തായത്‌. വര്‍ഷങ്ങളായി കാന്തപുരം നടത്തിവരുന്ന മതവിരുദ്ധവും ആദര്‍ശവിരുദ്ധവുമായ ചെയ്‌തികളുടെ ഏറ്റവും വലിയ തെളിവാണ്‌ വിഘടിത വിഭാഗത്തില്‍ ഇന്നും ഉന്നതന്മാരായി അറിയപ്പെടുന്നവര്‍ കാന്തപുരത്തിനെതിരെ ഒപ്പ്‌ ശേഖരണം നടത്തിയതിലൂടെ ബോധ്യമാവുന്നത്‌.

കാന്തപുരത്തിന്റെ ഒന്നിക്കണമെന്ന പ്രസ്താവന വലിയ വിരോദ്ധാഭാസം

മാനവികത എന്ന പദത്തിന്റെ അര്‍ത്ഥം പോലും അറിയാത്തെ കാന്തപുരം നടത്തുന്ന യാത്രയും, പ്രചരണ യോഗങ്ങളില്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രസ്താവനകളും കാലം കണ്ട ഏറ്റവും വലിയ വിരോദ്ധാഭാസമാണ്. കേരളീയ സുന്നികള്‍ക്കിടയില്‍ വിഘടനത്തിന്റെ വിഷവിത്ത് പാക്കി പാവന മായ പള്ളികളെ പൂടിയിട്ട് കൊണ്ടും, മദ്രസ്സകളില്‍ ഇടച്ചുമര്‍ വെച്ച് മഹല്ലുകളില്‍ ഭിന്നിപ്പ് നടത്തി യും, സ്വാതിക പണ്ഡിതന്മാരെ തെരുവില്‍ പോര്‍ വിളി നടത്തിയും മുന്നോട്ട് പോകുന്ന കാന്തപുരം വിഭാഗം ഏത് അര്‍ത്ഥത്തിലാണ് മാനവികത എന്ന പദം ഉപയോഗിക്കുന്നതെന്ന് വിശദീകരി ക്കണം.  

കേരളീയരുടെ പ്രത്യേകശ്രദ്ധക്ക്... മാനവികത ഉണരുന്നുണ്ട്

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധി ഇവിടെ മാനവികത ഉറങ്ങിക്കിടക്കുന്നു എന്നതാണ്‌. ഉണര്‍ത്താന്‍ ആരുണ്ട്‌ എന്നാണത്രെ കേരളീയര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ പരിചയസമ്പന്നനും യോഗ്യനും കേരളത്തിലെ ഒരു വിവാദ പണ്‌ഡിതവേഷധാരിയെന്നാണ്‌ വിലയിരുത്തല്‍. ടിയാനാണെങ്കില്‍ മാനക്കേടുതീര്‍ക്കാന്‍ പോംവഴികളന്വേഷിക്കുകയുമാണ്‌.

ഒരു ആദര്ശ നപുംസകന്റെ വിഫല മൂല്യങ്ങള്

മുസ്‌ലിം കേരളത്തിന്റെ ആധികാരിക പരമോന്നത പണ്ടിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രത വിതച്ച വിമത നേതാവ് താനകപ്പെട്ട അഗാധ ഗര്‍ത്തതില്‍നിന്ന് രക്ഷപെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹം തന്നെ..

വിഘടിതരുടെ മറ്റൊരു കുപ്രചരണം കൂടി പൊളിയുന്നു..

മക്ക: ബഹു.അബ്ബാസ് മാലികിയുടെ വസതിയില് നടന്ന ബുര്-മൌലിദ് മജ്ലിസില് പങ്കെടുക്കാന്  എത്തിയ  ആദരണീയരായ സമസ്ത നേതാക്കളെ അബ്ബാസ്മാലിക്കി  തന്റെ വസതിയില് നിന്നും  ഇറക്കി വിട്ടുവെന്ന വിഘടിത പ്രചരണം പച്ച കള്ളമാണെന്നും അത് തെളിയിക്കാന് അവര് തയ്യാറാകണമെന്നും കേരള ഇസ്ലാമിക്ക്ലാസ്സ്‌  റൂം  അട്മിന്സ് ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചു. .

ലീഗ് വിജയം കാന്തപുരത്തിന്റെ അവകാശവാദം പൊളളത്തരം : നാസര് ഫൈസി

കാസര്‍കോട്: കേരളത്തിലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ തങ്ങള്‍ പിന്തുണച്ചത് കൊണ്ടാണ് 18-ഓളം എം.എല്‍.എ മാരെ ലഭിച്ചത് എന്ന് അവകാശപ്പെടുന്ന കാന്തപുരം ലീഗിനെതിരെ ശക്തമായി പ്രചരണം നടത്തിയ 1989-ല്‍ ലീഗിന് 19 എം.എല്‍.എ മാരെ ലഭിച്ചത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

കാന്തപുരത്തിന്റെ മൌനം പരാജയ കാരണം

സമസ്ത ശക്തമായ പ്രചാരണവുമായി രംഗത്ത് ഇറങ്ങിയപ്പോള്‍ വ്യാജ മുടി കൂടാരം മൌന വ്രതം തുടങ്ങി.ഇനി മറുപടി പറഞ്ഹിട്ടു കാര്യമില്ലെന്ന് അരിവാള്‍ സുന്നികള്‍ തീരുമാനിച്ചു കഴിഞ്ഞു, കാരണം കുട്ടി നേതാക്കള്‍ ഓരോ പച്ചനുനയും പറഞ്ഞു പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്പോള്‍ നേതാവ് കാന്തപുരം പിന്നെയും വാക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അകെ നാലു പേരാണ് വ്യാജ മുടി സ്ഥാപിക്കാന്‍ ശൈക്കുനക്ക് കൂടെ ഉണ്ടായിരുന്നത്. നുണ പറയുന്നതിനും ഒരു അതിരില്ലേ.. അവര്‍ ഇനിയൊന്നും പറയാനില്ലെന്ന തീരുമാനത്തിലാണ്. ഓരോ സമയത്തും ഓരോ നുണ പറയുകയും വെട്ടിലവുകയും ചെയ്യുന്ന നേതാവിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലത്രേ. വിവാദ മുടി എവിടെനിന്ന് ലഭിച്ചു എന്നാ ചാനലുകാരുടെ ചോദ്യത്തിന് കാന്തപുരത്തിന്റെ പുതിയ മറുപടി മദീനയില്‍ നിന്നാണെന്ന്. ഖസ്രജിയും ജലിയവലയും ഒന്നുമല്ല തന്നത്. എല്ലാം മദീനത് നിന്നാണ് കിട്ടിയത്.

കാന്തപുരത്തിന്റെ ലീഗ് പ്രേമം കാപട്യം



കാന്തപുരത്തിന്റെ അടവുനയം അയാളെ കൂടുതല്‍ പരിഹാസ്യനാക്കുന്നു. ലീഗിന് ഇരുപത് സീറ്റ് കിട്ടിയത് അയാളുടെയും അരിവാള്‍ സുന്നികളുടെയും വോട്ട് കിട്ടിയത് കൊണ്ടാണത്രേ. അല്ലെങ്കില്‍ ലീഗിന് മൂന്നു സീറ്റ് മാത്രം ലഭിക്കുംയിരുന്നുവത്രേ. വലിയ ബുദ്ധിമാന്‍.. വിവരമില്ല എന്നാ അറിവ് പോലും സ്വയം അദേഹത്തിന് ഇല്ലാത്തത്‌ അരിവാള്‍ സുന്നികളുടെ ഭാഗ്യം. ഇന്നലെ പറഞ്ഹത് ഇന്നത്തേക്ക് മറക്കുന്ന അരിവാള്‍ രോഗം കാന്തപുരം വിഭാഗത്തിന് മൊത്തം ഉണ്ട്. വ്യജമുടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ദ്രമാണ് അയാളുടെ ലീഗ് പ്രേമം. അത് മനസ്സിലാക്കാന്‍ ലീഗ് നേതാക്കള്‍ക്ക് സാധിച്ചാല്‍ പിന്നീട് രഷപ്പെടില്ല. കാന്തപുരത്തിന്റെ കള്ളവും കുതന്ത്രവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അയാളുടെ കെണിയില്‍ വീണവരരും പിന്നെ രക്ഷപ്പെട്ടിട്ടില്ല. അയാള്‍ക്ക് മുടിപ്പള്ളി പണിയാന്‍ ലീഗിന്റെ സഹായം വേണം. കേശ വിവാദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ലീഗിന്റെ കോണി വേണം. അതിലപ്പുറം ഈ നാടകത്തില്‍ ഒന്നുമില്ല.

കാന്തപുരം വീണ്ടും പരിഹാസ്യനാകുന്നു

വ്യാജ കേശം; വെട്ടിലായ വിഘടിതര്‍ മലക്കം മറിച്ചില്‍ തുടരുന്നു.

*കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് **ഇതു വരെ ** പറഞ്ഞിട്ടില്ലെന്ന് കാന്തപുരം*

*കോഴിക്കോട്*: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം 'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്.

കാന്തപുരത്തെ ഖാസിയായി അവരോധിക്കാനുള്ള ശ്രമങ്ങള് അപമാനകരം

മലപ്പുറം: പ്രവാചക കേശം എന്നവകാശപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും അതിനുവേണ്ടി വിശുദ്ധ ഹദീസ്‌ വചനങ്ങള്‍ വരെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രവാചക നിന്ദക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരം എ .പി അബൂബക്കര്‍ മുസ്ലിയാരെ ഖാസിയായി അവരോധിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തിന് അപമാനകര മാണെന്ന് എസ്. കെ. എസ്. എസ്. എഫ്  ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്ക്ക്ണം: എസ്.വൈ.എസ്‌

കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന കേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി എസ്.വൈ.എസ്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു കേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

സിറാജ് ഫിത്ന : സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട് ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന് ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ്).

കുവൈറ്റ് കരാര്‍ - കാന്തപുരത്തിന്റെ മറ്റൊരു കാപട്യത്തിന്റെ കഥ

കേരളത്തിലെ സുന്നികളെ വഞ്ചിച്ചു കൊണ്ടു കാന്തപുരം മുജ_ജമാഅതുമായി കുവൈറ്റില്‍ ഐക്യ കരാറില്‍ ഒപ്പിട്ടു. പിന്നീട് മുജ- ജമാഅതിനെ വിഡ്ഢികളാക്കി ആ കരാറിനെ ദുബായില്‍ നിഷേധിച്ചു .

കാന്തപുരത്തിന്റെ തിരഞ്ഞെടുത്ത നുണകള്

വ്യാജ കേശവുമായി ബന്ധപ്പെട്ട് സനദ് വെളിപ്പെടുത്താനാവാതെ നാടു നീളെ നുണകഥകളുമായി ഓടി നടക്കുന്ന കാന്തപുരത്തിന്റെ പഴയകാല കുപ്രസിദ്ധമായ നുണകള്‍ പുസ് തകരൂപത്തില്‍ ഇറങ്ങിയിരുന്നു. അത് ഇവിടെ വായനക്കാരുമായി പങ്കുവെക്കുകയാണ്് .കാന്തപുരത്തെ അടുത്തറിയാത്ത പുതിയ തലമുറക്ക് വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു....