സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില്

മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നിലവില് വന്നത്. 404 റെയ്ഞ്ചുതല ഘടകങ്ങള് ഇപ്പോള് ഇതിനു കീഴില് പ്രവര്ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്ദ്ധ വാര്ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്ഷന് പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നടപ്പാക്കി വരുന്നു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്

മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തുന്നുവെങ്കില് അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില് അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു.

സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന്

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ ജീവനാഡികളാണ് മുഫത്തിശുമാര്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അങ്ങോളമിങ്ങോളമുള്ള മദ്റസകളുടെ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്ന വിദ്യാഭ്യാസ ബോര്ഡിനെ കൂടുതല് ജീവസുറ്റതാക്കാന് മുഫത്തിശുമാരുടെ സാന്നിധ്യം കൂടിയേ തീരൂ.

സുന്നി യുവജന സംഘം

1954 ഏപ്രില്‍ 25 ന് താനൂരില്‍ വെച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവസമൂഹത്തെയും പൊതുജനത്തെയും സമസ്തയുടെ കീഴില്‍ അണിനിരത്തുക. താഴെ തട്ടുമുതല്‍ക്കുതന്നെ സമസ്തക്കു വ്യവസ്ഥാപിത സംഘടനാ രൂപം നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ, സമസ്തക്കുകീഴില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍ വെച്ച് തീരുമാനിച്ചു.

സുന്നി മഹല്ല് ഫെഡറേഷന്‍

സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സമസ്ത നേതാക്കള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്.) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു.

എസ്.കെ.എസ്.എസ്.എഫ്.

കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

എസ്.കെ.എസ്.ബി.വി.

സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിത്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുററുപാടും സൗഹൃദാന്തരീക്ഷവും നല്കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം.

എസ്.കെ.എസ്.എസ്.എഫിന്റെ പോഷക ഘടകങ്ങള്‍

ഖുര്ആന് സ്റ്റഡി സെന്റര്

ഖുര്ആന് മുസ്ലിമിന്റെ ഭരണഘടനയാണ്. അതനുസരി ച്ചാണ് അവന്റെ ജീവിതം പരുവപ്പെടുത്തേണ്ടത്. മനുഷ്യന്റെ ജീവിത വ്യവഹാ രങ്ങളെ ദിവ്യമായ ഇടപാടുകളാക്കുകയാണ് ഖുര്ആനിക സൂക്തങ്ങള്. പാരായണത്തിനപ്പുറത്ത് പ്രായോഗിക ജീവിതത്തില് എത്ര ഉള്ക്കൊള്ളുന്നു വെന്നിടത്താണ് ഒരാളുടെ വിശ്വാസത്തിന്റെ തോത് അളക്ക പ്പെടുന്നത്. വായനയാണ് ഖുര്ആന് പ്രദാനം ചെയ്യുന്നത്. അത് പക്ഷേ, ആഘോഷിക്കാനല്ല. മറിച്ച് അഗാധാര്ഥങ്ങളുടെ മൗനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്.

ഇബാദ്

ഇസ്ലാമിക സമൂഹത്തില് ദഅ്വത്തും ഇസ്ലാഹും ഏറെ അനിവാര്യമത്രെ. അതിന്റെ നിര്ബന്ധ ബാധ്യതയില് നിന്ന് ഒരാള്ക്കും ഒഴിഞ്ഞു മാറുക സാധ്യമല്ല. നിങ്ങള് മുഖേന ഒരാളെങ്കിലും സാര്ഗ സിദ്ധരാകുകയാണെങ്കില് അതാണ് നിങ്ങള്ക്ക് ആകാശഭൂമിയുലുള്ള തിനേക്കാള് ഉത്തമമെന്ന് പ്രവാചക അധ്യാപനം. പ്രബോധനത്തിന്റെ ഈ വഴിയില് എന്തെല്ലാം ചെയ്യാന് കഴിയുമെന്ന ചിന്തയില് നിന്നാണ് 'ഇബാദ'് ഉദയം കൊള്ളുന്നത്.സംഘടനാ പ്രവര്ത്തനങ്ങളുടെ തിരക്കുകളില് നിന്ന് പൂര്ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി.

ടൈം ടു റിവൈവ് എഡ്യൂക്കേഷന്; നോ ഡിലേ - ട്രെന്റ

വിദ്യാഭ്യാസമാണ്‌ ഓരോ സമൂഹങ്ങളുടെയും കൈത്താങ്ങ്‌. വിജ്ഞാനമാണ്‌ അവരെ സജീവരാക്കുന്നത്‌ തന്നെ. പില്‍ക്കാല ചരിത്രത്തില്‍ അവര്‍ക്ക്‌ ഇടം കൊടുക്കുന്നതും. നിത്യജീവിതത്തില്‍ വിജ്ഞാനത്തിന്റെ വിനിമയത്തിനുള്ള പ്രസക്തി ഇസ്‌ലാമിനോളം പറഞ്ഞ മറ്റു മതങ്ങളില്ല തന്നെ. വിജ്‌ഞാനം മുസ്‌ലിമിന്റെ കൈ കളഞ്ഞു പോയ സ്വത്താണ്‌. അതെവിടെ കണ്ടുകിട്ടിയാലും വീണ്ടെടുക്കാന്‍ അവനാണ്‌ ഏറ്റവും അര്‍ഹനെന്ന്‌ പ്രവാചകര്‍.

ഹയര് എജ്യൂക്കേഷണല് പ്രോഗ്രാം- എച്ച്. ഇ. പി

സമൂഹത്തിന്റെ തുടര്വിദ്യാഭ്യാസ മേഖലയില് പുതിയ വഴിത്തിരിവുകള്ക് കാരണമായി. കിട്ടാക്കനിയെന്നു കരുതി യിരുന്ന സിവില്സ ര്വ്വീസ് പോലും നമ്മുടെ സമൂഹത്തിന ന്യമല്ലെന്ന് തെളിയിച്ചു. പ്രവര്ത്തനചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്പ്പിച്ചു. അബൂബക്ര് സ്വിദ്ദീഖും പി.സി. ജഅ്ഫറും നമ്മുടെ അഭിമാനമാണിന്ന്.

ത്വലബാ വിംഗ്

ദര്സ് അറബിക് കോളേജ് വിദ്യാര്ഥികളുടെ സംഘടിത രൂപം. അവരുടെ നാനോുഖമായ പുരോഗതികള് മുഖ്യ അജണ്ട. മതകലാലയങ്ങളില് ആദര്ശ പ്രചരണത്തിന്റേതായ സ്ഥിര വേദി. വിദ്യ നേടുന്നതോടൊപ്പം ആത്മസംസ്കരണത്തിന്റെ ആവശ്യകതകളെ കുറിച്ച് വിദ്യാര്ഥികളെ ബോധവാാ രാക്കുന്നു. വര്ഷങ്ങളിലോരോന്നിലും ത്വലബാ കോണ്ഫറ ന്സുകള് സംഘടിപ്പിച്ച് കാലാനുകഗതമായി കലാലയങ്ങളില് വരുത്തിക്കൊണ്ടിരിേക്കണ്ട മാറ്റങ്ങളെ കുറിച്ച് വിദ്യാര്ഥി കളെ ബോധവാാരാക്കുന്നു.ആവശ്യമായ മാറ്റങ്ങളെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായ സ്വരൂപണം നടത്തി വേണ്ട നിര്ദേശങ്ങള് സമര്പ്പിക്കുന്നു. 

ക്യാമ്പസ് വിംഗ്

ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്ഥികള്ക്കിടയില് ധാര്മികതയുടെയും നീതിയുടെയും ശബ്ദമുയര്ത്താനുള്ള വിളിയാളം. അധാര്മികതകള് തിന്നു തീര്ക്കുന്ന കാമ്പസുകള്ക്ക് അല്പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില് എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില് ഏറെ വിജയകരം. വ്യത്യസ്ത കാമ്പസിലെ വിദ്യാര്ഥികള്ക്കിട യില് ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്ഗവാസനകള് വളര്ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്ഗലയവു മെല്ലാം നടത്തി വരുന്നു.

സഹചാരി

രോഗികളുടെ ശൂശ്രൂഷ പുണ്യകരമായ കര്‍മമാണ്‌. അതില്‍ അല്ലാഹു വിന്റെ സാമീപ്യമുണ്ടെന്നാണ്‌ പ്രമാണങ്ങളുടെ പക്ഷം. ഒരു ഹദീസിന്റെ സംഗ്രഹം ഇങ്ങനെ: അന്ത്യനാളിന്റെ ദിനം. അല്ലാഹു ചോദിക്കുന്നു: `ഞാന്‍ രോഗിയായി. എന്നിട്ടെന്തേ നീ എന്നെ സന്ദര്‍ശിച്ചില്ല?' അടിമ ചോദിക്കും: `നീ ലോകനാഥനല്ലേ, നീ എങ്ങനെ രോഗിയാകും?'`എന്റെ ഒരു അടിമ രോഗിയായി. പക്ഷേ, നീ അവനെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കി യില്ല. അവനില്‍ ഞാനുണ്ടായിരുന്നു; നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍!'

സത്യധാര

സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖപത്രം അനിവാര്യമാണ്‌. മുഖപത്രങ്ങള്‍ സംഘടനകളുടെ കണ്ണാടികളാണ്‌. അതിലൂടെയാണ്‌ പൊതുജനമധ്യത്തില്‍ സംഘടനകള്‍ വിലയിരുത്തപ്പെടുന്നത്‌. ഈ ഒരു തിരിച്ചറിവാണ്‌ ഒരു പ്രസിദ്ധീകരണമെന്ന ആശയത്തിലേക്ക്‌ എസ്‌. കെ. എസ്‌. എസ്‌. എഫ്‌ നേതൃത്വത്തെ എത്തിച്ചത്‌.

ഇസ്ലമിക് സാഹിത്യ അക്കാദമി- ഇസ

സുന്നി വിശ്വാദര്ശങ്ങളെ സംബന്ധിച്ച് ഗഹനവും അഗാധ വുമായ നിരവധി പഠനങ്ങള്, മുസ്ലിം ലോകത്തിന്റെ ചരിത്രത്തെ ആഴത്തില് അപഗ്രഥിക്കുന്ന ചരിത്രങ്ങള്, സംഘടനാ പ്രസിസിദ്ധീകരണങ്ങള്, കാഴ്ചയുടെയും കേള്വി യുടെയും ഇസ്ലാമികമായ ഇടപെടലുകള് തുടങ്ങി ഇസ യുടെ പ്രവര്ത്തനങ്ങള് എണ്ണമറ്റതാണ്.

സര്ഗലയം

കലകളും സാഹിത്യങ്ങളും മനുഷ്യരുടെ സക്രിയതക്കായിട്ടാ യിരിക്കണം ഉപയോഗപ്പെടുത്ത പ്പെടേണ്ടത്. അതായത് അധാര്മിതകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ നിരുത്സാഹപ്പെടു ത്തേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം എസ്. കെ. എസ്. എസ്. എഫിന് ചില കാര്യങ്ങളൊക്കെ ചെയ്തു തീര്ക്കേണ്ടതായുണ്ട്. തദാവശ്യാര്ഥം പുതു തലമുറ യില് വളര്ന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് സര്ഗലയം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം ചരിത്രമാണ് സര്ഗലയം പദ്ധതിക്കുള്ളതെങ്കിലും കാലികവും ശാസ്ത്രീയവു മായ നിരവധി മാറ്റങ്ങളോടെ വര്ഷാവര്ഷങ്ങളില് ഇത് നടന്നു വരുന്നു.