കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ചിട്ടുള്ള പ്രശസ്തരായ സുന്നിപണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന വ്യക്തിഗത നേതൃത്വത്തില്‍നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള മൗലികമായ മാറ്റം കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്.
സമസ്തകേരള ജംഇയ്യത്തുല് ഉലമ
കേരള സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന കേരള മുസ്‍ലിംകള്‍ക്ക് തങ്ങളെ ഇന്ത്യയിലെ ഇതര മുസ്‍ലിം സമാജങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടേറെ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇസ്‍ലാമിന്‍റെ പ്രകാശം എത്തിയത് ദക്ഷിണേന്ത്യയിലാണ്. അറബ് കച്ചവടക്കാരും മതപ്രബോധകരും ജീവിത വിശുദ്ധിയും സ്വഭാവ മഹിമയും കൈമുതലാക്കി കേരളത്തില്‍ മതപ്രചരണം നടത്തുകയുണ്ടായി. അറേബ്യന്‍ ഇസ്‍ലാമുമായുള്ള ബന്ധവും ഇന്ത്യോ പേര്‍ഷ്യന്‍ ഇസ്‍ലാമുമായുള്ള അകല്‍ച്ചയും ഇതര സ്റ്റേറ്റുകളിലെ മുസ്‍ലിംകളില്‍ നിന്നും കേരളീയ മുസ്‍ലിംകളെ വ്യതിരിക്തരാക്കുന്നു. കേരളത്തിലെ മുസ്‍ലിംകള്‍ ശാഫിഈ മദ്ഹബ് ആണ് പിന്തുടര്‍ന്ന് പോരുന്നത് എന്നത് ഇതിന്‍റെ നിദര്‍ശനമാണ്.
കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് , സത്യ ദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കരുത്തേകിയ മഹല്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ രീതിയില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിന് തന്നെ മാതൃകയായി ത്തീര്‍ന്നിരിക്കുന്നു അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്‌കാരവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, ദര്‍സുകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊണ്ട് വരികയും ചെയ്‌യുന്നതില്‍ സമസ്ത സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു
സമസ്ത മുശാവറ
സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്‌ലാമിനെക്കുറിച്ച് അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്‌റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ. തുടക്കത്തില്‍, ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിക്കുകയുണ്ടായി. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. ബഹുമാനപ്പെട്ട സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി മുസ്‌ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന്നു.
സമസ്ത രജിസ്‌ത്രേഷന്‍
നിയമ വിദഗ്ധന്‍മാരുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപദേശങ്ങള്‍ക്കനുസൃതമായി മുശാവറ യോഗങ്ങളിലെ സജീവ ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാര്‍ ചെയ്ത ഭരണഘടന സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിച്ചു. 1934 നവംബര്‍ 14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്ത്രാഫീസില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. (Reg. No.S1.1934/35) സമസ്തയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നെ സവിശേഷ ശ്രദ്ധേയമാണ് ``എസ്.ഒന്ന്.'' ഈ നമ്പറുകള്‍ യാദൃശ്ചികമാവാം. എന്നാല്‍ അതുമാത്രമല്ലെന്ന് കരുതുന്നത് തെറ്റല്ല. സംഘടനയുടെ രജിസ്‌ത്രേഷന്‍ നമ്പര്‍ ഒന്നാം നമ്പറായി ലോകാവസാനം വരെ നിലനില്‍ക്കും. ഇതൊരു അനുഗ്രഹീതാവസ്ഥയാണ്. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രബോധനം, മതവിദ്യാഭ്യാസ പ്രചരണം, അന്ധവിശ്വാസങ്ങള്‍ക്കും അനിസ്‌ലാമിക സംസ്കാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം എന്നിവ സംഘടനയുടെ പ്രാഥമികവും സുപ്രധാനവുമായ ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടന പ്രഖ്യാപിച്ചു. മതവിശ്വാസങ്ങളോട് സമരസപ്പെട്ടുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും മതസഹിഷ്ണുത, മതമൈത്രി, സമാധാന പൂര്‍ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുവാനും സംഘടനയുടെ ഭരണഘടന പ്രത്യേകം ശ്രദ്ധിച്ചു.
സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരുടെ വഫാത്ത്
സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരുടെ വഫാത്ത്
1953 July 14: പലോട്ട്ട് മൂസക്കുട്ടി ഹാജി
1953 July 14: പലോട്ട്ട് മൂസക്കുട്ടി ഹാജി
1957 June 8: പറവന്ന മുഹയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍
1958 January 17: PCS കുഞ്ഞഹമ്മദ് മുസ്ലിയാര്‍
1958 March 10: പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
1959 Sep 10: പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍
1965 July 29: മൌലാന അബ്ദുല്‍ ബാരി മുസ്ലിയാര്‍
1966 January 28: ഖുത്ബീ മുഹമ്മദ് മുസ്ലിയാര്‍
1966 Feb 20: ബാപ്പു ഹാജി പട്ടിക്കാട്
1967 May 23: V T അബ്ദുല്ലക്കോയ തങ്ങള്‍
1969 May 7: പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ് കോയ മൌലവി
1973 Jan 19: അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍
1975 July 6: PMSA പൂക്കോയ തങ്ങള്‍ പാണക്കാട്
1977 Sep 19: T K അബ്ദുള്ള മൌലവി
1978 Nov 27: ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍
1979 Sep 23: പൂന്താവനം N അബ്ദുള്ള മുസ്ലിയാര്‍
1980 Dec 4: വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍
1982 Aug 14: E K ഹസന്‍ മുസ്ലിയാര്‍
1985 May 5: K K സദകതുല്ല മുസ്ലിയാര്‍
1987 Jan 23: M M ബഷീര്‍ മുസ്ലിയാര്‍
1987 July 31: കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍
1987 Sep 25: ചീക്കിലോട്ട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍
1988 Oct 18: കരിങ്കപ്പാര മുഹമ്മദ് മുസ്ലിയാര്‍
1990 May 30: കക്കിടിപ്പുരം അബൂബക്കര്‍ മുസ്ലിയാര്‍
1993 Sep 19: കണ്ണിയത് അഹ്മദ് മുസ്ലിയാര്‍
1994 May 7: C H ഹൈദ്രോസ് മുസ്ലിയാര്‍
1995 Feb 6: മൌലാന K K അബൂബക്കര്‍ ഹസ്രത് ,
1995 June 30: M P ഹസന്‍ മുസ്ലിയാര്‍
1996 Aug 19: ശംസുല്‍ ഉലമ E K അബൂബക്കര്‍ മുസ്ലിയാര്‍
1997 July 10: P C കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍
1998 Feb 5: കൈപറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍
1998 Aug 7: K P ഉസ്മാന്‍ സാഹിബ്
1999 Feb 21: K C ജമാലുദ്ദീന്‍ മുസ്ലിയാര്‍
1999 May 8: സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍
2000 April 10: K V മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട്
2000 April 12: P അബൂബക്കര്‍ നിസാമി
2001 March 3: M P മൂസ മുസ്ലിയാര്‍
2001 Oct 4: നാട്ടിക V മൂസ മുസ്ലിയാര്‍
2003 July 22: Dr. U ബാപ്പുട്ടി ഹാജി
2004 Feb 13: P V S മുസ്തഫ പൂക്കോയ തങ്ങള്‍
2005 Dec 15: സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍
2006 April 10: സയ്യിദ് മുഹ്സിന്‍ ശിഹാബ് തങ്ങള്‍
2007 May 26: M K മുഹമ്മദ് മുസ്ലിയാര്‍ നരിക്കുനി
2009 Feb 1: K T മാനു മുസ്ലിയാര്‍
സമസ്തയുടെ പ്രധാന ലക്ഷ്യങ്ങള്‍
1. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
2. അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവരുടെ കുപ്രചരണങ്ങളെയും നിയമാനുസൃതമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുക.
3. മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.
4. മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക.
5. അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക
സമസ്തയുടെ പ്രസിഡന്റ് സെക്രട്ടറിമാര്
സമസ്തയുടെ പ്രസിഡന്റ്മാര്
1. സയ്യിദ് അബ്ദുറഹ്മാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ (1926-1932),
2. മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ (1932-1946),
3. മൌലാന മുഹമ്മദ് അബ്ദുല്‍ ബാരി മുസ്ലിയാര്‍ (1946-1965),
4. മൌലാന K K സദകതുല്ല മുസ്ലിയാര്‍ (1965-1967),
5. മൌലാന കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ (1967-1993),
6. മൌലാന K K അബൂബക്കര്‍ ഹസ്രത് (1993-1995),
7. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി(1995-2004),
8. ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ (2004- മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )
സമസ്തയുടെ സെക്രട്ടറിമാര്
1. P V മുഹമ്മദ് മൌലവി കോഴിക്കോട് (1926-1950),
1. P V മുഹമ്മദ് മൌലവി കോഴിക്കോട് (1926-1950),
2. മൌലാന പറവന്ന മുഹയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (1951-1957),
3. ശംസുല്‍ ഉലമ E K അബൂബക്കര്‍ മുസ്ലിയാര്‍ (1957-1996),
4. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (1996 മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )
സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പ്രഥമ കമിറ്റി
സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പ്രഥമ കമിറ്റി
1. പ്രസിഡന്റ് : വരക്കല്‍ മുല്ലക്കോയ തങ്ങള്‍
2. വൈസ് പ്രസിഡന്റ് : A P അഹ്മദ് കുട്ടി മുസ്ലിയാര്‍ , പാങ്ങ്
3. വൈസ് പ്രസിഡന്റ് : K അബ്ദുല്‍ ബാരി മുസ്ലിയാര്‍ , വാളക്കുളം,
4. വൈസ് പ്രസിഡന്ടി : K M അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , മങ്കട
5. വൈസ് പ്രസിഡന്റ് : K P മുഹമ്മദ് മീരാന്‍ മുസ്ലിയാര്‍ , കാവനൂര്‍
6. ജനറല്‍ സെക്രട്ടറി : P V മുഹമ്മദ് മുസ്ലിയാര്‍
7. ജോയിന്റ് സെക്രട്ടറി : P K മുഹമ്മദ് മുസ്ലിയാര്‍ .
സുന്നി യുവജന സംഘം പ്രസിഡന്റ് സെക്രട്ടറിമാര്
സുന്നി യുവജന സംഘം പ്രസിഡന്റ്മാര്
1. B കുട്ടി ഹസന്‍ ഹാജി (1954-1959),
2. മൌലാന N അബ്ദുള്ള മുസ്ലിയാര്‍ പൂന്താവനം (1959-1962),
3. മൌലാന K V മുഹമ്മദ് മുസ്ലിയാര്‍ (1962-1965),
4. ഉസ്താദ് M M ബഷീര്‍ മുസ്ലിയാര്‍ (1965-1968),
5. PMSA പൂക്കോയ തങ്ങള്‍ പാണക്കാട് (1968-1975),
6. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ (1975-1976),
7. E K ഹസന്‍ മുസ്ലിയാര്‍ (1976-1981),
8. M A അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (1981-1989),
9. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (1989-2008),
10. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (2008- മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )
സുന്നി യുവജന സംഘം സെക്രട്ടറിമാര്
1. K M മുഹമ്മദ് കോയ (1954-1959),
2. B കുട്ടി ഹസന്‍ ഹാജി (1959-1965),
3. V മോയിമോന്‍ ഹാജി മുക്കം (1965-1968),
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ് സെക്രട്ടറിമാര്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ്മാര്
1. മൌലാന പറവന്ന മുഹയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (1951-1957),
2. മൌലാന അയിനിക്കാട് P ഇബ്രാഹിം മുസ്ലിയാര്‍ (1957-1975),
3. മൌലാന വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ (1975-1981),
4. സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ (1981-1989),
5. മൌലാന TKM ബാവ മുസ്ലിയാര്‍ (1989-
മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിമാര്
1. K P ഉസ്മാന്‍ സാഹിബ് (1951-1957),
2. ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ (1957-1987),
3. മൌലാന K T മാനു മുസ്ലിയാര്‍ (1987-2009),
4. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ (2009-
മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )