കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. കടലുണ്ടി പുഴയോരത്ത് പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സത്യ സാക്ഷിളാവുക എന്ന പ്രമേയം ഉയര്‍ത്തി പിടിച്ചു നടന്ന ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന മഹാ സമ്മേളനത്തിലേക്ക് സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങ ളില്‍നിന്ന് ജനലക്ഷ ങ്ങളാണ് ഒഴുകിയെത്തിയത്. കിലോമീറ്ററുകള്‍ ക്കപ്പുറം വാഹന ഗതാഗതം നിയന്ത്രിച്ചിട്ടും കൂരിയാട് നഗരം അക്ഷരാര്തത്തില്‍ വീര്‍പ്പു മുട്ടുകയായിരുന്നു. നാലുമണി ആയപ്പോ ഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടു ത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടി നിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഖത്തര്‍ ഇസ്‌ലാമിക് കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശെയ്ഖ് അബ്ദുറഹ്മാന്‍ ആലു മഹ്മൂദ്, കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പത്മശ്രീ എം എ യൂസുഫലി, പി കെ എം ബാവു മുസ്‌ല്യാര്‍, പി പി ഇബ്രാഹിം മുസ്‌ല്യാര്‍, ശെയ്ഖ് ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് ഈജിപ്ത്, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, കോട്ടുമല ബാപ്പുമുസ്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിച്ചു.

മുപ്പതിനായിരം പ്രതിനിധികള്‍ പങ്കെടുത്ത നാലുദിവസത്തെ ക്യാംപ് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ആത്മീയകച്ചവടത്തിലൂടെ പരിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തിനു മുന്നില്‍ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ വിവിധ സെഷനുകളില്‍ പങ്കെടുത്ത മത-രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ മുന്നറിയിപ്പു നല്‍കി. കാലികപ്രസക്തമായ 23 പ്രമേയങ്ങള്‍ വിവിധ സെഷനുകളിലായി അവതരിപ്പിച്ചു. കര്‍മ സജ്ജ രായ ആയിരത്തോളം വോളന്റിയര്‍മാരുടെ സാന്നിധ്യവും തോളോടുതോള്‍ ചേര്‍ന്ന പ്രവര്‍ത്തനവും കൃത്യമായ ആസൂത്രണവും സമ്മേളനത്തെ വ്യത്യസ്തമാക്കി.