മാനവികത എന്ന പദത്തിന്റെ അര്‍ത്ഥം പോലും അറിയാത്തെ കാന്തപുരം നടത്തുന്ന യാത്രയും, പ്രചരണ യോഗങ്ങളില്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രസ്താവനകളും കാലം കണ്ട ഏറ്റവും വലിയ വിരോദ്ധാഭാസമാണ്. കേരളീയ സുന്നികള്‍ക്കിടയില്‍ വിഘടനത്തിന്റെ വിഷവിത്ത് പാക്കി പാവന മായ പള്ളികളെ പൂടിയിട്ട് കൊണ്ടും, മദ്രസ്സകളില്‍ ഇടച്ചുമര്‍ വെച്ച് മഹല്ലുകളില്‍ ഭിന്നിപ്പ് നടത്തി യും, സ്വാതിക പണ്ഡിതന്മാരെ തെരുവില്‍ പോര്‍ വിളി നടത്തിയും മുന്നോട്ട് പോകുന്ന കാന്തപുരം വിഭാഗം ഏത് അര്‍ത്ഥത്തിലാണ് മാനവികത എന്ന പദം ഉപയോഗിക്കുന്നതെന്ന് വിശദീകരി ക്കണം.
പൊതുവിശയത്തില്‍ മുസ്ലിം സമൂഹം ഒന്നിക്കണമെന്ന സമസ്തയുടെ പ്രഖ്യാപനം മലപ്പുറത്ത് കാന്തപുരം ഏറ്റുപറയുന്നത് നാം കണ്ടു. എന്നാല്‍ മഹാനയ ശംസുല്‍ ഉലമക്ക് ആദര്‍ശം നഷ്ടപ്പെട്ടു എന്ന് കുറ്റപ്പെടുത്തിയ 'ടിയാന്‍' പിന്നിടുള്ള കാലങ്ങളില്‍ പുതന്‍ പ്രസ്താനക്കാരുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മത്സരിക്കുന്നതാണ് മുസ് ലിം കൈരളി കണ്ടത്. കാന്തപുരം പുണ്യ റസൂലിന്റെ പേരില്‍ കളള പ്രചരണം നടത്തി വ്യാപാര സമുച്ചയം നിര്‍മിക്കന്‍ ശ്രമിക്കുന്ന വെക്തി നടത്തുന്ന യാത്ര കേരളം തികഞ്ഞ അവക്ഞ്ഞയോടെ തള്ളിക്കളയുമെന്നതില്‍ സംശയമില്ല.