ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ജൂബിലി: പ്രചാരണം തുടങ്ങി

കോഴിക്കോട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലിയുടെ സംസ്ഥാനതല പ്രചാരണോദ്ഘാടനം സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചു.ജൂബിലി പ്രചാരണസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി.
സമസ്ത സെക്രട്ടറി കോട്ടുമല ബാബു മുസ്‌ല്യാര്‍, എം.ടി. അബ്ദുല്ല മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.