പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികള്‍ക്ക് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയും ഗോള്‍ഡന്‍ ജൂബിലി സ്‌പെഷല്‍ കണ്‍വെന്‍ഷനും അന്തിമ രൂപം നല്‍കി. ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്ന 2013 ജനുവരി 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികള്‍ക്ക് മുമ്പായി മുഴുവന്‍ പദ്ധതികള്‍ക്കും തുടക്കമാവും. ജാമിഅഃ നൂരിയ്യയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച പൂര്‍വ്വകാല മഹത് വ്യക്തിത്വങ്ങളെ അനുസ്‌മരിക്കുന്ന 50 ചടങ്ങുകള്‍ 2012 ജൂലൈ മുതല്‍ ആരംഭിക്കും. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിന് 2012 ഓഗസ്റ്റ് മാസം തുടക്കം കുറിക്കും.
സെപ്‌തംബര്‍ ആദ്യ പകുതിയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഉദ്‌ഘാടനം ചെയ്യും. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്‍ററും കെ.വി ബാപ്പു ഹാജി സ്‌മാരക മഹല്ല് മാനേജ്‌മെന്‍റ് അക്കാദമിയും ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫൈസിമാരുടെ ഡാറ്റാബാങ്ക് ലോഞ്ചിംഗും ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച് സെന്‍റര്‍ ഉദ്‌ഘാടനവും ഡിസംബറില്‍ നടക്കും 50 ഫൈസി പ്രതിഭകള്‍ക്ക് കോട്ടുമല ഉസ്‌താദ് സ്‌മാരക ഉപഹാരം നല്‍കലും കാലിക പ്രസക്തമായ വിവിധ വിഷയങ്ങളിലുള്ള 50 സമ്മേളനങ്ങളും ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കും.
ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി മുഹമ്മദ് ഫൈസി കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അസ്‌ഗറലി ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, മരക്കാര്‍ മുസ്‌ലിയാര്‍ നിറമരതൂര്‍, സയ്യിദ് മുത്തുകോയ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കോട്ടുമല മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, എന്‍. സൂപ്പി, പി.പി മുഹമ്മദ് ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, പുത്തനഴി മൊയ്‌തീന്‍കുട്ടി ഫൈസി, വാക്കോട് മൊയ്‌തീന്‍കുട്ടി ഫൈസി, കെ.സൈതുട്ടി ഹാജി, ഹംസ റഹ്‌മാനി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, എ. ഉമര്‍ ഫാറൂഖ് ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, സി.എം ബശീര്‍ ഫൈസി ആനക്കര, കെ.എം ഫിറോസ്‌ഖാന്‍, ടി.എ സലാം, ടി.കെ മുഹമ്മദ്‌കുട്ടി ഫൈസി, എ.വി അബൂബക്കര്‍ ഖാസിമി, കുട്ടി ഹസന്‍ ദാരിമി, മോയിമോന്‍ ഹാജി, പി.എ മൗലവി, ഖാദര്‍ ഫൈസി കുന്നുംപുറം, ഹക്കീം ഫൈസി ആദൃശേരി, ടി.അസീസ് ഫൈസി, പി.കെ ലതീഫ് ഫൈസി, ഉസ്‌മാന്‍ കല്ലട്ടയില്‍, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഹബീബ് ഫൈസി കോട്ടോപാടം, റഹീം ചുഴലി, ഖാസിം ഫൈസി പോത്തനൂര്‍, ഇ.ഹംസ ഫൈസി, എം.എസ് അലവി, മുസ്‌തഫ അശ്‌റഫി കക്കുപ്പടി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഒ.ടി മൂസ മുസ്‌ലിയാര്‍, പി.എം റഫീഖ് അഹ്‌മദ്, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ശമീര്‍ ഫൈസി ഒടമല, മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, അലി ഫൈസി പാവണ്ണ, അലി ഫൈസി പാറല്‍, എ.മുഹമ്മദ്‌കുട്ടി, സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, മുഹമ്മദലി ഫൈസി കോട്ടോപാടം, ബാപ്പുട്ടി ഹാജി മണലടി, മൊയ്‌തീന്‍കുട്ടി ദാരിമി, അഡ്വ. കെ.ടി ഉമര്‍, എന്‍.കെ ഹംസ, നിസാബുദ്ദീന്‍ ഫൈസി, ഒ.എം.എസ് തങ്ങള്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഡോ.കെ സൈതാലി ഫൈസി, ഡോ. എം.സലാം ഫൈസി, പി. ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു.