ജാമിഅഃ മൂല്യ കലകളുടെ ആലയം :ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട്‌ : കലായലയങ്ങള്‍ കലാപാലയങ്ങളാകുന്ന സമകാലികത്തില്‍ വിദ്യാര്‍ത്ഥി ഹൃദയാന്തര ങ്ങളിലെ മൂല്യ കലകളെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുന്ന മഹത്തായ സ്ഥാപനമാണ്‌ ജാമിഅഃയെന്ന്‌ പ്രിന്‍സിപ്പാള്‍ ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. ജാമിഅഃ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നൂറുല്‍ ഉലമ രണ്ടു ദിവസങ്ങളിലായി അഞ്ച്‌ ഭാഷകളിലായി സംഘടിപ്പിച്ച ജാമിഅ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ വി.പി. ഹമീദ്‌, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ്‌ ഫൈസി കൂമണ്ണ, ബക്കര്‍ സാഹിബ്‌, സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ജംഷീര്‍ ആലക്കാട്‌, എന്നിവര്‍ സംസാരിച്ചു. മത്സര വിജയിക്കള്‍ക്ക്‌ ട്രോഫിയും സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. കലാപ്രതിഭയായി ശരീഫ്‌ കൊളത്തൂരിനെ തെരഞ്ഞെടുത്തു. ശാഫി കോല്‍പ്പാടം സ്വാഗതവും അബ്‌ദുസ്വമദ്‌ പാങ്ങ്‌ നന്ദിയും പറഞ്ഞു.