മാതൃകയായി ജാമിഅഃ നൂരിയ്യ ഗ്രീന് കാമ്പസ്

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഗ്രീന്‍ കാമ്പസ് പദ്ധതി ലോക പരിസ്ഥിതി ദിനത്തില്‍ മാവിന്‍ തൈ നട്ട് ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വന നശീകരണവും പുതിയ തൈകളുടെ വലിയ തോതിലുള്ള കുറവും പാരിസ്ഥിതിക സന്തുലനത്തെ സാരമായി ബാദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റഎ പേരിലും അല്ലാതെയും ധാരാളം മരങ്ങള്‍ മുറിക്കപ്പെടുകയും വനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രകൃതിയെ നോവിക്കാതെയുള്ള വികസനങ്ങള്‍ക്കായിരിക്കണം സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടത് മുറിക്ക പ്പെടുന്ന ഓരോ മരങ്ങള്‍ക്ക് പകരവും നൂറ് മരങ്ങള്‍ വീതം നട്ട് പിടിപ്പിക്കണം.

വിദ്യാലയങ്ങളിലെ എന്റെ മരം പോലുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് അത്തരം പദ്ധതികളെ കൂടുതല്‍ ജനകീയമാക്കണം. യുദ്ധ മുഖത്തേക്ക് പോകുമ്പോള്‍ പോലും വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശം ഇത് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ തുടങ്ങിയവര്‍ സംബദ്ധിച്ചു. ഗ്രീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി 100 ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുമെന്ന് നൂറുമല്‍ ഭാരവാഹികളായ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഹാരിസലി ശിഹാബ് തങ്ങള്‍, ജംശീര്‍ ആലക്കാട്, അബ്ദുല്‍ ബാസിത് കുമരംപുത്തൂര്‍ എന്നിവര്‍ അറിയിച്ചു.