ഒരു തീപ്പെട്ടിക്കൊള്ളിയില് തീരുന്ന വിവാദമാണ് ഇവിടെ കത്തിക്കൊണ്ടിരിക്കുന്നത്

പുണ്യനബി(സ്വ) തങ്ങള്‍ക്ക്‌ പ്രത്യേകതയുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ സുന്നികള്‍. ആ പ്രത്യേക തയുടെ ഭാഗം തന്നെയാണ്‌ തിരുമേനിയെ അഗ്നി സ്‌പര്‍ശിക്കില്ല എന്നതും. പ്രവാചകരുടെ പ്രത്യേക തകള്‍ എണ്ണുന്നിടത്ത്‌ അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീന്‍ ഹലബി പറയുന്നതായി കാണാം: സൂര്യ പ്രകാശ ത്തിലോ ചന്ദ്രപ്രകാശത്തിലോ അവിടുന്ന്‌ നടക്കുക യാണെങ്കില്‍ നിഴല്‍ ദൃശ്യമാവില്ല.കാരണം അവിടുന്ന്‌ വെളിച്ചമാണ്‌.അവിടുത്തെ കേശം തീയില്‍ വീണാല്‍ കരിയുകയില്ല.അവിടുത്തെ ചവിട്ടടി പാറക്കല്ലില്‍ സ്വാധീനം ഉണ്ടാക്കുന്നു.അവിടുത്തെ ശരീരത്തില്‍ മാത്രമല്ല വസ്‌ത്രത്തില്‍ പോലും ഈച്ച ഇരിക്കുകയില്ല(സീറത്തുല്‍ ഹലബിയ്യ 3/381)  തിരുകേശം മാത്രമല്ല, തിരുകേശം ഉള്ളി ലുള്ളത്‌ കാരണം അത്‌ പിടിച്ച കൈപോലും അഗ്നി സ്‌പര്‍ശിക്കാത്ത സംഭവം ഇമാം താജുദ്ദീന്‍ സുബ്‌കി തന്റെ ത്വബഖാതു ശാഫിഇയ്യത്തുല്‍ കുബ്‌റയില്‍ പറയുന്നു:
മുസ്‌തര്‍ശിദ്‌ അന്ന്‌ നോമ്പുകാരനായിരുന്നു. ളുഹ്‌ര്‍ നിസ്‌കരിച്ചു ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടിരിക്കവെ അവര്‍ കടന്നുവന്നു. അദ്ദേഹത്തെ കൊന്ന്‌ കളഞ്ഞു. പിന്നീട്‌ അവരെ അഗ്നിക്ക്‌ ഇരയാക്കപ്പെട്ടു. എല്ലാവരും കത്തിക്കരിഞ്ഞുവെങ്കിലും കൂട്ടതിലൊരാളുടെ കൈ മാത്രം കത്താതെ അവശേഷിച്ചു. തീയ്‌ക്ക്‌ പുറത്ത്‌ ചുരുട്ടിപിടിച്ച രീതിയില്‍ കാണപ്പെട്ട കരത്തെ പിന്നെ കത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ, അത്‌ കരിയുന്നില്ല. ആളുകള്‍ ആ കൈ തുറന്ന്‌ നോക്കി.
അപ്പോഴതില്‍ തിരുനബിയുടെ ചില താടി രോമങ്ങളുണ്ടായിരുന്നു. ചക്രവര്‍ത്തി ആ തിരുകേശങ്ങളെടുത്ത്‌ സ്വര്‍ണപാത്രത്തില്‍ സൂക്ഷിച്ചു. (ത്വബഖാതു ശാഫിഇയ്യതുല്‍ കുബ്‌റ 7/261) ഇമാം ദഹബി തന്റെ സിയറു അഅ്‌ലാമിന്നുബലാഇലും (19/556) ഈ സംഭവം വിവരിക്കുന്നുണ്ട്‌. ദൈലു താരീഖി ബഗ്‌ദാദിന്റെ അഞ്ചാം വാള്യം 149-ാം പേജിലും പ്രസ്‌തുത സംഭവം ഉദ്ധരിക്കപ്പെടുന്നതായി കാണാം.

പ്രവാചകകേശം മാത്രമല്ല, തിരുശരീരം സ്‌പര്‍ശിച്ച തൂവാല പോലും തീതൊടാത്തസംഭവം ഏറെ പ്രസിദ്ധമാണ്‌. മഹത്വത്തോട്‌ ചേരുമ്പോഴുള്ള മഹത്വമാണത്‌. തിരുകേശം തീയില്‍ വീണാല്‍ കത്തില്ല എന്നും എന്നാല്‍ കത്തിച്ച്‌ പരീക്ഷണം നടത്താന്‍ പാടില്ല എന്നുമുള്ള വാദം തങ്ങളുടേത്‌ തിരുകേശമല്ല എന്ന ഉറപ്പില്‍ നിന്നുത്ഭവിക്കുന്നതാണ്‌. തിരുകേശം കത്തിക്കുക എന്നത്‌ അതിനോടുള്ള അദബ്‌ കേടാണ്‌ എന്നാണ്‌ ന്യായമെങ്കില്‍ തിരുകേശമെന്ന്‌ സ്ഥിരീകരിക്കപ്പെടുന്നതിന്‌ മുമ്പ്‌ എങ്ങനെയാണ്‌ അദബ്‌ കേടാവുക. കാര്യങ്ങളുടെയെല്ലാം അസ്വ്‌ല്‌ അനുവദനീയം ആണെന്നിരിക്കെ കത്തിച്ചുനോക്കല്‍ നിഷിദ്ധമാണ്‌ എന്ന്‌ വാദമുള്ളവരാണ്‌ തെളിവ്‌ ഹാജരാക്കേണ്ടത്‌.

സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ തെളിയിക്കപ്പെടാവുന്ന പരീക്ഷണങ്ങള്‍ നടത്തുക എന്നത്‌ സാമാന്യ യുക്തിക്കപ്പുറം ദീനില്‍ അറിയിക്കപ്പെട്ടതു കൂടിയാണ്‌. ഖറാമിത്വകളുടെ കൈയില്‍പെട്ട ഹജറുല്‍ അസ്‌വദ്‌ തിരിച്ചറിയാന്‍വേണ്ടി കത്തിച്ചുനോക്കിയ സംഭവം നിരവധി ഗ്രന്ഥങ്ങളില്‍ കാണാം. മുല്ലാ അലിയ്യുല്‍ ഖാരി തന്‍രെ മിര്‍ഖ്വാതില്‍ എഴുതുന്നു:
(കറാമിത്വികളുടെ സംഭവം ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലാണ്‌ എന്ന അഭിപ്രായത്തിന്‌ ശക്തിപകരുന്നുണ്ട്‌. അവര്‍ മക്ക ആക്രമിക്കുകയും മസ്‌ജിദുല്‍ ഹറാമും സംസം കിണറുമൊക്കെ കബന്ധങ്ങളാല്‍ നിറക്കുകയും ചെയ്‌തതിനുശേഷം ആയുധമുപയോഗിച്ച്‌ ഹജറുല്‍ അസ്‌വദ്‌ തകര്‍ത്തു. മുസ്‌ലിംകളോടുള്ള വൈരാഗ്യം കാരണം തങ്ങളുടെ നാട്ടിലേക്ക്‌ വിശുദ്ധ കല്ലിനെ അവര്‍ കടത്തിക്കൊണ്ടുപോവുകയും രണ്ടു ദശാബ്ദത്തിലധികം അവിടെ വെക്കുകയും ചെയ്‌തു. പിന്നീട്‌ ധാരാളം ധനം നല്‍കി വിശുദ്ധ കല്ല്‌ തിരിച്ച്‌ തരാനാവശ്യപ്പെട്ടപ്പോള്‍ മറ്റു കല്ലുകളുമായി അത്‌ കൂട്ടിക്കലര്‍ന്നുപോയിട്ടുണ്ടെന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാമെങ്കില്‍ ആവാമെന്നും മറുപടി നല്‍കി. എങ്ങനെ പരീക്ഷണം നടത്തുമെന്ന്‌ പണ്ഡിതന്മാരോട്‌ ആരാഞ്ഞപ്പോള്‍ ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലാണെന്നും അതുകൊണ്ട്‌ അതിനെ തീ സ്‌പര്‍ശിക്കില്ലെന്നും ഒരു `അഗ്നിപരീക്ഷണം' നടത്താമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഇതര കല്ലുകളൊക്കെ തീയിലിട്ടപ്പോള്‍ പൊടിഞ്ഞുപോയെങ്കിലും ഹജറുല്‍ അസ്‌വദ്‌ മാത്രം ചെറിയ പോറല്‍പോലുമേല്‍ക്കാതെ വേര്‍തിരിയുകയും മക്കയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയും ചെയ്‌തു. (മിര്‍ഖാത്‌ 9/47)

പ്രവാചക കേശമാണെന്ന്‌തെളിയിക്കാന്‍ കത്തിച്ചു പരീക്ഷിച്ച സംഭവം അബുല്‍ഗനാഇം അന്നസ്സാബ തന്റെ നുസ്‌ഹത്തുല്‍ ഉയൂനില്‍ ഉദ്ധരിക്കുന്നുണ്ട്‌.ഡമസ്‌കസ്‌ ഗവര്‍ണര്‍ക്ക്‌ നല്‍കപ്പെട്ട തിരുകേശസംബന്ധിയായി ചിലയാളുകള്‍ക്ക്‌ സംശയം ഉദിച്ചപ്പോള്‍ കേശദാതാവ്‌ ഉരക്കല്ലില്‍ വെച്ച്‌ പരീക്ഷിക്കുകയും പന്ത്രണ്ട്‌ കേശങ്ങളില്‍ ഒന്ന്‌ പോലും കരിഞ്ഞ്‌ പോവാതിരിക്കുകയും ചെയ്‌ത സംഭവം അദ്ദേഹം രേഖപ്പെടുത്തുന്നു.
പ്രവാചക കേശമാണെന്ന്‌തെളിയിക്കാന്‍ കത്തിച്ചു പരീക്ഷിച്ച സംഭവം അബുല്‍ഗനാഇം അന്നസ്സാബ തന്റെ നുസ്‌ഹത്തുല്‍ ഉയൂനില്‍ ഉദ്ധരിക്കുന്നുണ്ട്‌.ഡമസ്‌കസ്‌ ഗവര്‍ണര്‍ക്ക്‌ നല്‍കപ്പെട്ട തിരുകേശസംബന്ധിയായി ചിലയാളുകള്‍ക്ക്‌ സംശയം ഉദിച്ചപ്പോള്‍ കേശദാതാവ്‌ ഉരക്കല്ലില്‍ വെച്ച്‌ പരീക്ഷിക്കുകയും പന്ത്രണ്ട്‌ കേശങ്ങളില്‍ ഒന്ന്‌ പോലും കരിഞ്ഞ്‌ പോവാതിരിക്കുകയും ചെയ്‌ത സംഭവം അദ്ദേഹം രേഖപ്പെടുത്തുന്നു
കാശ്‌മീരിലെ ഹസ്രത്ത്‌ ബാലില്‍ ഇന്ന്‌ സൂക്ഷിക്കപ്പെടുന്ന തിരുകേശങ്ങളില്‍ മുമ്പ്‌ മുഗള്‍രാജാവ്‌ ഔറംഗസീബ്‌ നടത്തിയ പരീക്ഷണം പ്രസിദ്ധമാണ്‌.കാശ്‌മീര്‍ സര്‍വകലാശാലയിലെ സോഷ്യോളജി അദ്ധ്യാപകനായിരുന്ന ഡോ.പീര്‍സാദ മുഹമ്മദ്‌അമീന്‍ എഴുതുന്നു).
Apart from this, Aurangzeb made other tests to confirm its authenticity. He exposed the sacred hair to sunlight but it did not cast a shadow on the earth. He then exposed it to fire, but there was no effect on it. Finally, the sacred hair was placed on a sheet of paper laced with honey, but not a single insect touched it.
(ഇതിനും പുറമെ കേശത്തിന്റെ ആധിക്കാരികത പരിശോധിക്കാന്‍ ഔറംഗസീബ്‌ മറ്റു പരിശോധനയും നടത്തി സൂര്യ പ്രകാശത്തിന്‌ നേരം തിരുകേശം കാണിച്ചു. പക്ഷേ, ഭൂമിയില്‍ അതിന്‌ നിഴല്‍ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. തീയിലിട്ടു പക്ഷെ, യാതൊരു പോറലുമേറ്റില്ല. അവസാനം തേന്‍ പുരട്ടിയ ഒരു കടലാസില്‍ തിരുകേശം വെച്ചുനോക്കി. പക്ഷെ, ഒരു പ്രാണിപോലും അതിനെ സ്‌പര്‍ശിച്ചില്ല.)

കാന്തപുരത്തിന്‌ മുടി നല്‍കിയ അഹ്‌മദിന്റെ പക്കലുള്ള മുടിക്കെട്ടിനെകുറിച്ചും അതില്‍ കത്തിച്ചുനോക്കി എന്ന്‌ പ്രചരിപ്പിക്കപ്പെടുത്തുന്നു. സമാവണ്‍ ഡോട്ട്‌ കോമില്‍ ഇദ്ദേഹത്തിന്റെ മുടിക്കെട്ടിനെകുറിച്ച്‌ ഇങ്ങനെ പറയുന്നുന്നു.
1)ഓരോ വര്‍ഷവും 1.8 സെ.മീ മുതല്‍ 2.8 സെ.മീ വരെ നീളുന്നു.
2)എപ്പോഴും സുഗന്ധപൂരിതമായിരിക്കും
3)കത്തുകയില്ല

തുടര്‍ന്ന്‌ പരീക്ഷിച്ചുനോക്കി കത്താതിരുന്നതിന്റെ അനുഭവവും വിവരിക്കുന്നുണ്ട്‌.
ഖസ്‌റജി കത്തിച്ചു നോക്കി പരീക്ഷിക്കുന്നതിനെ പരാമര്‍ശിക്കുന്ന കാന്തപുരത്തിന്റെ സ്വന്തം ശിഷ്യന്‍ പകര അഹ്‌സനിയുടെ സി.ഡി. ഇന്നും വിപണിയില്‍ ലഭ്യമാണ്‌. വിവാദം കാളുന്നതിന്‌ മുമ്പ്‌ വിഘടിതരും തിരുകേശം കത്തിച്ചെന്ന്‌ ധാരാളമായി എഴുതിയിട്ടുണ്ട്‌.
ദലീലുമല്‍ ഇമാന്‍ എന്ന പേരില്‍ അറബി ഭാഷയിലുള്ള വിഘടിത വെബ്‌സൈറ്റില്‍ അബൂമന്‍സൂറിന്‍രെ സംഭവമുദ്ധരിച്ച്‌ തിരുകേശം കത്തിച്ചെന്ന്‌ സമര്‍ത്ഥിക്കുന്നുണ്ട്‌. ഇതെഴുതുന്ന സമയംവരെ അത്‌ നീക്കം ചെയ്യപ്പെട്ടിട്ടില്ല.
ഒരു തീപ്പെട്ടിക്കൊള്ളിയില്‍ തീരുന്ന വിവാദമാണ്‌ ഇവിടെ കത്തിക്കൊണ്ടിരിക്കുന്നത്‌.ഒന്ന്‌ കത്തിച്ചു നോക്കിയാലെന്ത്‌എന്ന്‌ പൊതുസമൂഹം ചോദിച്ചുപോവുന്നത്‌ അത്‌കൊണ്ടാണ്‌.പക്ഷേ ആ തീപ്പട്ടി ക്കൊള്ളി സ്വീകരിക്കാന്‍ കാന്തപുരം തയ്യാറാവുമോ എന്നതാണ്‌ ഇനി കാണേണ്ടത്‌
ഷക്കീര്‍ ഹൈതമി