മലപ്പുറം: ഹജ്ജ് കര്‍മത്തിനു അവസരം ലഭിച്ച ഭാഗ്യവാന്‍മാരായ വിശ്വാസികള്‍ ലോക സമാധാനത്തിനും നാടിനും സമൂഹ ത്തിലെ പാവങ്ങള്‍ക്കുമായി പ്രാ ര്‍ഥിക്കാന്‍ അവസരം ഉപയോഗപ്പെടുത്തണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോക സമൂഹത്തെ അടുപ്പിക്കുകയും ഐക്യ ബോധം ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന അവസരമാണു ഹജ്ജ്. ദൈവകല്‍പന മുറുകെ പിടിച്ചു ആരാധനകളില്‍ മുഴുകാന്‍ വിശ്വാസികള്‍ക്കാവണമെന്നും തങ്ങള്‍ പറഞ്ഞു.
പഠനക്ലാസ് വ്യവസായ, ഹജ്ജ് മന്ത്രി പി —കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.—ഹജ്ജ് ഗൈഡ് വിദ്യാഭ്യാസ മന്ത്രി പി —കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. ഹജ്ജ് സി.ഡികള്‍, പി ഉബൈദുല്ല എം.എല്‍.എ, ജില്ലാ കലക്റ്റര്‍ എം സി മോഹന്‍ദാസ് എന്നിവര്‍ പ്രകാശനം ചെയ്തു.
ഹജ്ജ് കിറ്റ് വിതരണോല്‍ഘാടനം ഹജജ്് അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് നിര്‍വഹിച്ചു.—പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ മുഹമ്മദുണ്ണിഹാജി എം.എല്‍.എ, ടി വി ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, പി —കെ സിദ്ദീഖ് ഫൈസി, എ എം കുഞ്ഞാന്‍, അഡ്വ. യു —എ ലത്തീഫ്, കാളാവ് സൈതലവി മുസ്‌ല്യാര്‍, വരിക്കോടന്‍ അബു ഹാജി, അലവിക്കുട്ടി ഒളവട്ടൂര്‍, എന്‍ വി അഹമ്മദ് അലി, കെ പി ഉണ്ണീതു ഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ സംസാരിച്ചു.
ക്യാംപിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ പത്തിന് പി എ ഇബ്രാഹീം ഹാജി ക്ലാസ് ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.
വൈകീട്ടു നാലു മണിക്കു നടക്കുന്ന ദുആ സമ്മേളനത്തിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.—ക്ലാസിനു കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂരാണു നേതൃത്വം നല്‍കുന്നത്