പാരമ്പര്യത്തെ തിരസ്കരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് മുജാഹിദുകള്‍ തുറന്നുപറയണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ആദര്‍ശവൈകല്യമാണ് ജിന്ന് വിവാദത്തില്‍ മുജാഹിദ് പ്രസ്ഥാനത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഇസ്തിഖാമ ആദര്‍ശസമ്മേളനം അഭിപ്രായപ്പെട്ടു.മഹാന്മാരോട് സഹായം തേടുന്നത് ശിര്‍ക്കാണെന്ന് പ്രചരിപ്പിച്ചിരുന്ന   മുജാഹിദുകളിലെ ഒരു വിഭാഗത്തി നിപ്പോള്‍  ജിന്നിനോട് സഹായം തേടല്‍  തൌഹീദ് ആയിരിക്കുകയാണ്. ഉറുക്കും മന്ത്രവും പാടില്ല എന്ന് പ്രച രിപ്പിച്ചതിനാല്‍ ചില പ്രത്വേക പേരിട്ടു അവയും സ്വീകരിച്ചു.അതിനവര്‍ തെളിവുകള്‍  നിരത്തുന്ന തൊടോപ്പം ഇത്തരം കര്‍മങ്ങള്‍ക്കായി പ്രത്വേകം ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുകയും അതിന്റെ പിന്നില്‍ ചില പീഡന വാര്‍ത്തകള്‍ വരെ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 

ഏതായാലും പുതിയ കണ്ടെത്തലുകളുമായി വിഭിന്ന ഗ്രൂപ്പുകളായി മാറി കൊണ്ടിരിക്കുന്ന അവര്‍ക്കിപ്പോള്‍ ഒരു പ്രസ്ഥാനം എന്ന് പറയാന്‍ തന്നെ അവകാശ മില്ലതായിരിക്കുന്നു - അദ്ദേഹം കൂട്ടി ചേര്‍ത്തു പരമ്പരാഗതമായി കേരളീയ മുസ്ലിം സമൂഹം വിശ്വസിച്ചിരുന്ന ആചാരാനുഷ്ഠാനങ്ങളെ തിരസ്കരിക്കുന്ന നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാന്‍ മുജാഹിദ് പ്രസ്ഥാനം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

സി.എസ്.കെ.തങ്ങള്‍, എം.ടി.അബൂബക്കര്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ അഷ്റഫി കക്കുപടി, മുസ്തഫ മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ഹബീബ് ഫൈസി കോട്ടോപാടം, നവാസ് പാനൂര്‍, യൂസഫ് മിശ്കാത്തി, സാദിഖ് ഫൈസി താനൂര്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് ഫൈസി പൂലോട് സ്വാഗതവും കെ.സി.ഷൗക്കത്തലി നന്ദിയും പറഞ്ഞു.