പണ്ഡിത സമൂഹം കര്മരംഗത്ത് ജാഗ്രത പുലര്ത്തണം: പാറന്നൂര് ഇബ്രാഹിം മുസല്യാര്.

 കൊടുവള്ളി: ജീര്‍ണതയുടെയും അധാര്‍മികതയുടെയും വിപത്ത് സമൂഹത്തെ ബാധിക്കുന്ന ആധുനിക സാഹചര്യത്തില്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പണ്ഡിതസമൂഹം ജാഗ്രതയോടെ കര്‍മരംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസല്യാര്‍. കൊടുവള്ളി മണ്ഡലം എസ്‌വൈഎസ് കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിതക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ.കുഞ്ഞിക്കോയ മുസല്യാര്‍ അധ്യക്ഷത വഹിച്ചു.
'അഹ്‌ലുസ്സുന്ന: പ്രബോധനത്തിന്റെ രീതിശാസ്ത്രം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും 'ഉലമാഇന്റെ ബാധ്യത ഉമര്‍ഫൈസി മുക്കവും അവതരിപ്പിച്ചു. അബ്ദുല്‍മജീദ് ദാരിമി, നാസര്‍ഫൈസി കൂടത്തായി, അബ്ദുല്‍ഖാദര്‍ബാഖവി, എന്‍.അബ്ദുല്ല മുസല്യാര്‍, കെ.അബ്ദുല്‍ബാഖവി ദാരിമി, ചെറിയമുഹമ്മദ്‌ഫൈസി, ഹസന്‍ദാരിമി, ജലീല്‍ബാഖവി എന്നിവര്‍ പ്രസംഗിച്ചു.