നയപ്രഖ്യാന നിര്ദ്ദേശം സ്വാഗതാര്ഹം: സുന്നി യുവജന സംഘം

ചേളാരി: സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് പൂര്‍ണ്ണ പതവി നല്‍കുമെന്ന നിര്‍ദ്ദേശം പ്രതീക്ഷാ നിര്‍ഭരവും സ്വാഗതാര്‍ഹവുമാണെന്ന് മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ.എന്‍. എ.എം.അബ്ദുല്‍ഖാദിര്‍ പുറപ്പെടുവിച്ച പ്രസ്താനവയില്‍ പറഞ്ഞു.
മദ്‌റസാ നവീകരണ പദ്ധതി, മുഅല്ലിം ക്ഷേമപദ്ധതി, അറബി അധ്യാപ തസ്തിക നികത്തല്‍, ഒ.ബി.സി. ലിസ്റ്റില്‍ നിന്ന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ നികത്തല്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ വരുന്ന കാലതാമസവും അവകാശ നിഷേധവും ന്യൂനപക്ഷവകുപ്പ് കാര്യക്ഷമമായാല്‍ പരിഹരിക്കാനാവും.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പോലും അവസാന തിയ്യതിയുടെ തലേദിവസമാണ് പലപ്പോഴും പരസ്യപ്പെടുത്തുന്നത്. ഇത്തരം അപാകതകള്‍ കാരണം പതിറ്റാണ്ടുകളായി മതന്യൂനപക്ഷങ്ങള്‍ അര്‍ഹമായ അവകാശം ലഭിക്കാതെ അവഗണിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ കാല്‍വെപ്പ് പ്രതീക്ഷ നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.