കോഴിക്കോട് : വിദേശ രാഷ്‌ടങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരവും കാര്യക്ഷമവുമായ ഇടപെടല്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാ ക്കണമെന്ന് SKSSF സംസ്ഥാന പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. രാഷ്‌ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയിലും സമ്പദ്‌ഘടനയിലും പ്രവാസികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ വിലമതിക്കാനാ വാത്തതാണ് . എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പലപ്പോഴും നിസ്സംഗ സമീപനം പുലര്‍ത്തുന്ന തിനാല്‍ പലരുടേയും തൊഴില്‍ സുരക്ഷിതത്വം ഭീക്ഷണി നേരിടുകയാണ് - പ്രവാസിമീറ്റ് ചൂണ്ടിക്കാട്ടി.
മുസ്‌തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ , അബ്‌ദുറസാഖ് ബുസ്‌താനി, ഓമാനൂര്‍ അബ്‌ദുറഹിമാന്‍ മൗലവി, ഇസ്‌മാഈല്‍ കുന്നുംപുറം, മുഈനുദ്ദീന്‍ (മക്ക), എന്‍ സി മുഹമ്മദ്, അസീസ് പുള്ളാവൂര്‍ (റിയാദ് ), സയ്യിദ് ശുഐബ് തങ്ങള്‍ (ഷാര്‍ജ), ഹുസൈന്‍ ദാരിമി (ദുബായ് ), യൂസുഫ് ഫൈസി, കെ പി മായിന്‍ഹാജി (ദമാം), അബൂബക്കര്‍ ദാരിമി താമരശ്ശേരി, എന്‍ മുഹമ്മദ് കിഴിശ്ശേരി (ജിദ്ദ), അഹ്‌മദ് കബീര്‍ കുന്നുംപുറം (യാംമ്പു), ഇസ്‌മാഈല്‍ ഹാജി എടച്ചേരി (ദിബ്ബ), പി കെ അബൂബക്കര്‍ ഹാജി, ഷെക്കീര്‍ കുന്നിക്കല്‍ , എം മുഹമ്മദ്‌കുട്ടി, അബ്‌ദുറഹീം ചുഴലി, സൈതലവി റഹ്‌മാനി നീലഗിരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.