ചേളാരി : ആത്മീയ വെളിച്ചമന്വേഷിക്കാത്ത മനസ്സുകളില്ലന്നും എന്നാല്‍ ആത്മീയതയുടെ മറവില്‍ മനുഷ്യരെ വഴിതെറ്റിക്കാനുള്ള നീക്കങ്ങളാണ് തിരിച്ചറിഞ്ഞു തടയിടേണ്ടതെന്നും സമസ്‌ത മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രസ്‌താവിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേര്‍ന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘത്തിന്റെയും സബ്‌കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.
ശരിയായ ആത്മീയ വീക്ഷണമാണ് സമസ്‌തയുടെ ശക്തിക്ക് നിദാനം. പൈത്യകമായി നമുക്ക് കൈമാറി കിട്ടിയ ഈ സമ്പത്ത് സമൂഹത്തിന് വാ മൊഴിയായും, പ്രായേഗികമായും പരിചയപ്പെടുത്തുന്നതും പരിശീലിപ്പിക്കുന്നതുമായിരിക്കണം നമ്മുടെ സമ്മേള നവും, പഠനക്യാമ്പുമെന്ന് അദ്ദേഹം ഉണര്‍ത്തി.
എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ സമ്മേളനം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, പാലത്തായി മൊയ്‌തു ഹാജി, മുഹമ്മദലി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സൈതലവി ഹാജി കോട്ടക്കല്‍, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, നാസിര്‍ ഫൈസി കൂടത്തായി, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്‌ദുല്‍ഖാദിര്‍ ബാഫഖി തങ്ങള്‍, കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി ഉള്ളണം, കുഞ്ഞാമുട്ടി തങ്ങള്‍, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, എഞ്ചിനിയര്‍ മാമുക്കോയ ഹാജി, സി.കെ.മുഹമ്മദ് ഹാജി, ഇപ്പ മുസ്‌ലിയാര്‍, സി.എം.കുട്ടി സഖാഫി, പുത്തനഴി മൊയ്‌തീന്‍ ഫൈസി, അബ്‌ദുല്‍ഖാദിര്‍ ഹാജി വേങ്ങര, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, അബ്‌ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ചെറീദ് ഹാജി, പിണങ്ങോട് അബൂബക്കര്‍ വിവിധ സബ് കമ്മിറ്റികളെ പ്രതിനിധികരിച്ച് സംസാരിച്ചു.
പഠന ക്യാമ്പ് സംബന്ധിച്ച് തയ്യറാക്കിയ പഠന വിഷയങ്ങളും, സമയ ക്രമവും, ഭക്ഷണ, താമസ, വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്തി. മുവ്വായിരം വളണ്ടിയര്‍മാരുടെ സേവനങ്ങളും ദേശിയ പാതയില്‍ കോട്ടക്കല്‍ മുതല്‍ രാമനാട്ടുകര വരെയും വേങ്ങര, കൂരിയാട്, തിരൂരങ്ങാടി, കക്കാട് എന്നീ സ്റ്റേറ്റ് ഹൈവേകളിലെ ട്രാഫിക് നിയന്ത്രണവും ആവശ്യമായ ക്രമീകരണങ്ങളും വിലയിരുത്തി