കോഴിക്കോട്: വരക്കല്‍ അബ്ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ മുതല്‍ കഴിഞ്ഞ എണ്‍പത്തിഅഞ്ചാണ്ടുകള്‍ക്കിടയില്‍ മരണമടഞ്ഞ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളുമായ മഹാന്മാരുടെ പ്രൗഡമായ ചരിത്രം പറയുന്ന നൂറ് നവോത്ഥാന നായകന്മാര്‍ എന്ന പുസ്തകമെഴുതിയ പിണങ്ങോട് അബൂബക്കറിന് ശംസുല്‍ഉലമാ ലിട്രസി പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റും കാശ് അവാര്‍ഡും നല്‍കാന്‍ മസ്‌ക്കത്ത് സുന്നി സെന്റര്‍ തീരുമാനിച്ചു. 2012 ഫെബ്രുവരി 26ന് സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌ക്കാരം നല്‍കും. മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞിഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ഖാദിര്‍ കുഞ്ഞുഹാജി, പുറങ്ങ് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍.എം.യൂസുഫ് ഹാജി, സൂപ്പിഹാജി തോടന്നൂര്‍, സൈദ് ഹാജി പൊന്നാനി, ടി.കെ.അബ്ദുറഹിമാന്‍ ഹാജി, അന്‍വര്‍ ഹാജി കൂത്തുപറമ്പ്, അബ്ബാസ് ഫൈസി കാവന്നൂര്‍ സംസാരിച്ചു.
നാല് പതിറ്റാണ്ടിലധികമായി സുന്നിസാഹിത്യ രംഗത്ത് നിറസാന്നിദ്ധ്യമാണ് പിണങ്ങോട് അബൂബക്കര്‍. സുന്നി അഫ്കാര്‍ വാരിക, സന്തുഷ്ട കുടുംബം മാസിക, പത്രാധിപ സമിതി അംഗവും ചന്ദ്രിക ദിനപത്രത്തിലും എഴുതാറുള്ള പിണങ്ങോട് ഏഴ് ചരിത്രപുസ്തകങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുന്നിയുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെനറ്റ്-സിണ്ടിക്കറ്റ്-മാനേജിംഗ് കമ്മിറ്റി അംഗം, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ബോഡി അംഗം, പിണങ്ങോട് മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സംഘടനാ-സ്ഥാപന രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ പ്രഭാഷകന്‍കൂടിയായ പിണങ്ങോട് അബൂബക്കര്‍ കഴിഞ്ഞ ഒരു വ്യാഴഘട്ടമായി മുടങ്ങാതെ വിചാരപഥം പക്തി സുന്നിഅഫ്കാറില്‍ കൈകാര്യം ചെയ്തുവരുന്നു. സന്തുഷ്ടകുടുംബം മാസികയില്‍ വര്‍ത്തമാനം പംക്തിയും, അല്‍മുഅല്ലിം മാസികയില്‍ അകത്തളം പംക്തിയും വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നു. പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലുമായി നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവാര്‍ഡിന് അര്‍ഹയാക്കിയ നൂറ് നവോത്ഥാന നായകന്മാര്‍ എന്ന കൃതി മൂന്ന് മാസത്തിനുള്ളില്‍ കന്നഡ ഭാഷയുള്‍പ്പെടെ നാല് പതിപ്പുകള്‍ പുറത്തിറങ്ങിട്ടുണ്ട്