തിരൂര്‍: സമാധാനമുണ്ടാകാനും ഉത്തമ സമൂഹത്തിന്റെ സമുദ്ധാരണത്തിനുമായി പ്രവാചക ജീവിതവും ദര്‍ശനവും ഉയര്‍ത്തിപ്പിടിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂര്‍ മത്സ്യമാര്‍ക്കറ്റ് നബിദിനാഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എ. മരക്കാര്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കല്പ ബാവ, ഇ. സാജിത് മൗലവി, പി.എം. റഫീഖ് അഹമ്മദ്, പി.പി. സെയ്തലവി ഹാജി, കുറുമ്പത്ത് മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. 500 കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു