കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും സ്ഥാപിക്കാനുള്ള കൊടിമരം വാഴക്കാട് കണ്ണിയത്ത് ഉസ് താദിന്റെ മഖാമില്‍ നിന്നുമാണ് നഗരിയിലെത്തിച്ചത്.
അബ്ബാസലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വരക്കല്‍ മഖാം, ഇടിയങ്ങര മഖാം, മമ്പുറം സിയാറത്തിനും മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ പാലക്കാട്, ഹാജി കെ മമ്മദ് ഫൈസി, സി കോയക്കുട്ടി മുസ്ല്യാര്‍, അര്‍മിയാഅ് മുസ്ല്യാര്‍, എം ടി അബ്ദുല്ല മുസ്ല്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാളമ്പാടി, പാണക്കാട്, പനമ്പുഴക്കല്‍ മഖാമുകളിലെ സിയാറത്തിനും ശേഷം കക്കാട് ജങ്ഷനിലെത്തിയ പതാക -കൊടിമര ജാഥ സമ്മേളന നഗരിയില്‍ സമാപിച്ചു. കൊടിമരം കാല്‍നാട്ടല്‍ ചടങ്ങിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ല്യാര്‍ നേ തൃത്വം നല്കി.