അറബ് വസന്തം; പാശ്ചാത്യരുടെ ഗൂഢ പദ്ധതി: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍

കൂരിയാട്: തുനീഷ്യയിലും ഈജിപ്തിലും നടന്ന രക്തരഹിത പ്രക്ഷോഭങ്ങള്‍ പാശ്ചാത്യശക്തികളുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണെന്നും പിന്നീട് നടന്ന കലാപങ്ങളെല്ലാം രക്തരൂക്ഷിതമായി പരിണമിക്കുകയാണ് ചെയ്തതെന്നും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത 85-ാംവാര്‍ഷിക മഹാസമ്മേളനത്തില്‍ കാലികം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമാക്കിയാണ് പാശ്ചാത്യര്‍ ഇത്തരം പ്രക്ഷോഭങ്ങളെ പ്രോത്സാഹപ്പിക്കുന്നത്. അതുവഴി ഇസ്‌ലാമിക ഭരണകൂടങ്ങളെ   ശണ്ഡീകരിക്കലാണ് അവരുടെ പ്രധാന അജണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, സി.എം കുട്ടി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.