ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു

മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം. 

ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌