മാന്യമായ വസ്ത്ര ധാരണം

സമൂഹത്തിൽ മാന്യതയുള്ള വസ്ത്രം അണിയാനാണ്‌ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്‌. സുഖമായും സൈർവമായും ജീവിക്കാനുതകുന്ന സംവിധാനത്തിനാവശ്യമായ നിർദ്ദേശങ്ങൾ സൃഷ്ടാവ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സൃഷ്ടാവിന്റെ നിഷ്കർഷക്ക്‌ വിധേയരായി മാത്രമെ അവൻ അനുവദിച്ച അനുഗ്രഹങ്ങൾ ഉപയോഗിക്കാവൂ.