ഗൃഹനാഥൻ

കുടുംബനാഥൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌ പ്രധാനമായും ഇതു വരെ വിവരിച്ചു വന്നത്‌. കുടുംബത്തെ ദീനി അന്തരീക്ഷത്തിൽ വളർത്തേണ്ട ചുമതല കുടുംബനാഥനു തന്നെയാണ്‌. ഗൃഹനായിക ഇതിൽ ഉത്തമ സഹായിയായി വർത്തികയും വേണം. തന്റെ മക്കളുടെ കൂട്ടുകാർ ആരായിരിക്കണം?. ഇപ്പോൾ മക്കളുടെ കൂട്ടുകാർ ആരൊക്കെയാണ്‌. വീട്ടിന്ന്‌ പുറത്ത്‌ ആരൊടൊത്ത്‌ തന്റെ സന്താനങ്ങൾ എങ്ങനെ കഴിയുന്നു.