“ഔറത്ത്”

സൂറക്കു ന്നൂറിലെ മുപ്പത്തൊന്നാം സൂക്തത്തിൽ മനുഷ്യവർഗത്തിൽ പൊതുവിലും മുസ്ലിം സ്ത്രീപുരുഷൻമാർക്ക്‌ പ്രത്യേകമായും അല്ലാഹു ഒരു സാംസ്കാരിക വ്യവസ്ഥിതി വിവരിക്കുന്നുണ്ട്‌. കാണൽ അനുവദനീയമല്ലാത്തവ കാണാതി രിക്കാനായി പുരുഷൻമാർ കണ്ണടക്കുകയും ഗുഹ്യസ്ഥാനം വഴി വരുന്ന മഹാവിപത്തിനെ കരുതിയിരിക്കുകയും ചെയ്യാൻ ഉപദേശിക്കുന്ന സൃഷ്ടാവ്‌, അതാണവർക്ക്‌ പരിശുദ്ധിക്ക്‌ നല്ലതെന്നും അല്ലാഹു നിങ്ങൾ ചെയ്യുന്നതിന്റെ ആന്തരിക രഹസ്യം അറിയുന്നവനാണെന്നും മുന്നറിയിപ്പ്‌ തരികയും ചെയ്തിട്ടുണ്ട്‌.