സ്ത്രീപുരുഷ സംഗമം

അന്യ സ്ത്രീയെ കാണൽ പുരുഷന്ന്‌ അനുവദനീയമായ സന്ദർഭം ഉണ്ട്‌. വിശ്വസ്തനായ ഡോക്ടർക്ക്‌ ചികിത്സാവശ്യാർത്ഥം മാത്രം അന്യ സ്ത്രീയെ നോക്കാം. പരിച്ഛേദന കർമാവശ്യാർത്ഥം ലിംഗം നോക്കുന്നത്‌ അനുവദനീയ മാണ്‌. - അഥവാ അത്യാവശ്യ ഘട്ടങ്ങളിൽ ചിലത്‌ അനുവദനീയ മാവവുന്നു എന്നു ചുരുക്ക. വേശ്യാവൃത്തി സംബന്ധമായി കേസ്സുയർത്താൻ സാക്ഷി എന്ന നിലയിൽ, വ്യഭിചാര വേളയിൽ സ്ത്രീ പുരുഷൻമാരുടെ ഗുഹ്യഭാഗം നോക്കാം. അവർ വ്യഭിചരിച്ചു എന്നു ഉറപ്പ്‌ വന്നെങ്കിലല്ലേ വ്യഭിചാരം ആരോപിക്കാൻ പറ്റുകയുള്ളൂ.