എന്ത്കൊണ്ട് സമസ്ത ഒരു സാധാരണക്കാരന്റെ ചിന്തകള്

സമസ്ത സംഘടനയില്‍ നിന്നും  പുറത്താക്കപ്പെട്ട ആറാളുകള്‍ സമസ്ത എന്ന പേരില്‍ തന്നെ ഒരു സമാന്തര സംഘടന ഉണ്ടാക്കി. മുപ്പത്തിനാലു ഉലമാക്കള്‍ പുതുതായി ആറുപേരെ ഉള്‍പ്പെടുത്തി നില നിര്‍ത്തിയതും, ആറുപേര്‍ പുതുതായി മുപ്പത്തിനാലു പേരെ ചേര്‍ത്ത് ഉണ്ടാക്കിയ സംഘടനയും താരതമ്യം ചെയ്യാന്‍ മഹാബുദ്ധി വേണമെന്ന് തോന്നുന്നില്ല.പുറത്താക്കപ്പെട്ട ആറു പേര്‍ക്കു പകരം സമസ്ത ഉള്‍പ്പെടുത്തിയ ആറു പേരോടെ വീണ്ടും നാല്‍പ്പതംഗ സമസ്ത മുശാവറ ഈ സമുദായത്തിന് നേതൃത്വം നല്‍കി. അവരില്‍ നിന്നും കണ്ണിയത്ത് ഉസ്‍താദും ശംസുല്‍ ഉലമയും അവസാനം മാനു മുസ്‍ലിയാരും ഉള്‍പ്പെടെ പല മഹാപണ്ഡിതരും സമസ്തയുടെ അമരത്തിരുന്നുകൊണ്ടു തന്നെ വഫാത്തായി.