സമസ് തയുടെ സ്ഥാപനങ്ങള് പിന്നിട്ട വഴികള്

സമസ്ത തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ മുസ്‌ലിം കേരളം സന്നദ്ധമാണ് എന്നായിരുന്നു. വൈസ് പ്രസിഡ് അയനിക്കാട് ഇബ്രാഹീം മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ 4-4-62 നു ചേര്‍ന്ന മുശാവറ യോഗത്തില്‍ ശൈഖുനാ കോട്ടുമല ഉസ്താദ് കോളേജിന്റെ അടിയന്തിര പ്രാധാന്യത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങിവെച്ചു. യോഗം മൊത്തത്തില്‍ അംഗീകരിച്ചു. കൂടുതല്‍ ചര്‍ച്ചക്കും തീരുമാനത്തിനുമായി 30-4-62ന് പ്രസിഡ് മൗലാനാ അബ്ദുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ല്യാരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ബാഫഖി തങ്ങളുടെ പാികശാലയുടെ മുകളില്‍ സമസ്ത മുശാവറ ചേര്‍ന്നു.സമസ്തയുടെ കീഴില്‍ ബിരുദം നല്കുന്ന ഉന്നതകലാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചു.