1920 കളിലാണ് കേരളീയ മുസ്ലിം സമൂഹത്തിന്റെ നേതൃത്വം വ്യക്തികളിൽ നിന്ന് സംഘടനകൾ ഏറ്റെടുക്കുന്നത്. പ്രധാനമായും പുരോഗമന വാദികളും പാരമ്പര്യ വാദികളുമായാണ് മുസ്ലിംകൾ ചേരിതിരിഞ്ഞത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രമെടുക്കുമ്പോൾ കേരളീയ മുസ്ലിംകൾക്കിടയിൽ ഉയർന്ന് വന്ന ഓരോ വിഷയങ്ങളിലും നടന്ന ചർച്ചകളും സംവാധങ്ങളും ഈ രണ്ട് ചിന്താധാരകളുടെ നിഴൽ പറ്റിയാണെന്ന് മനസ്സിലാക്കാം. സംഘടനാ വത്ക്കരണത്തിന്റെ ആദ്യത്തെ രണ്ട് ദശകങ്ങൾക്കുള്ളിൽ തന്നെ പരിഷ്കരണവാദികൾ ചേരി തിരിയുകയുണ്ടായി.