സമസ്ത സമ്മേളനങ്ങളും പ്രമേയങ്ങളും

മതേതര വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളും പത്രപ്രവര്‍ത്തകരും അഭിഭാഷകരും അഭിനവ പണ്ഡിതരുമെല്ലാം ചേര്‍ന്ന് സകലപ്രചരണ മാധ്യമങ്ങളുമുപയോഗിച്ച് തങ്ങളുടെ വികല ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേ യിരുന്നു.അതിന് വേണ്ടി അവര്‍ ധാരാളം പണവും ചെലവഴിച്ചു. സാത്വികരായ പണ്ഡിതരെ നിസ്സങ്കോചം ശിര്‍ക്കിന്റെ(ബഹുദൈവ വിശ്വാസം) വക്താക്കളായി മുദ്രയടിക്കുകകൂടി ചെയ്തപ്പോള്‍ ശത്രുക്കളുടെ ഹീനശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ജനങ്ങളെ തെര്യപ്പെടുത്താനും `സമസ്ത' നേതാക്കള്‍ നിര്‍ബന്ധിതരായി. അതിന്നവര്‍ കഠിനാധ്വാനം ചെയ്തും ത്യാഗങ്ങള്‍ അനുഭവിച്ചും സംഘടനയുടെ സന്ദേശപ്രചരണാര്‍ത്ഥം നിരവധി സ്ഥലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.