ബദ്റ യുദ്ധത്തിന്റെ അന്തരംഗം

പ്രാര്‍ത്ഥനക്കു ശേഷം അവിടുന്ന് അനുചരരുടെ മുന്നിലേക്ക് വന്ന് അവര്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഉത്ബത്തും, ശൈബത്തും, വലീദും മുന്നോട്ടു വന്ന് മുസ്ലിംകളെ ദ്വന്ദയുദ്ധത്തിനു വെല്ലുവിളിച്ചു. മൂന്നു അന്‍സാരി യുവാക്കള്‍ അതു കേട്ട് മുന്നോട്ടു ചാടി! അവര്‍ മദീനക്കാരാണെന്നു മനസ്സിലാക്കിയ മക്കക്കാര്‍, മുഹാജിറുകളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്നു പറഞ്ഞു. 

അതുകേട്ട് റസൂല്‍(സ) ഹംസ(റ)യോടും, അലി(റ)യോടും ഉബൈദ(റ)യോടും എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഇവരെ കണ്ടപ്പോള്‍ മക്കാപ്രമുഖര്‍ പറഞ്ഞു: “”അതെ... ഇവരെത്തന്നെയാണ് ഞങ്ങള്‍ക്കു വേണ്ടത്.. ഇവര്‍ തുല്യരാണ്....’’
ഹംസ(റ)യും, അലി(റ)യും തങ്ങളുടെ പ്രതിയോഗികളെ ഞൊടിയിട കൊണ്ട് വകവരുത്തി. ഉബൈദ(റ)യും, ഉത്ബത്തും തമ്മില്‍ ശക്തമായ മല്‍പ്പിടുത്തം നടന്നു. പരുക്കുപറ്റി വീണ ഉബൈദ(റ)യെ ഹംസ(റ)യും അലി(റ)യും സഹായിച്ചു. ഉത്ബത്തിനെ കീഴടക്കിയ ശേഷം ഉബൈദ(റ)യെ താങ്ങി അവര്‍ തമ്പിലെത്തിച്ചു. അല്‍പം കഴിഞ്ഞപ്പോഴേക്കും ഉബൈദ(റ) മരണത്തിനു കീഴടങ്ങി! ബദ്റിലെ ആദ്യ ശഹീദ് ഈ ഈ ഉബൈദ(റ)യാണ്.
ദ്വന്ദയുദ്ധത്തിലെ പരാജയം മക്കക്കാരെ പ്രകോപിതരാക്കി. അവരുടെ നിയന്ത്രണം വിട്ടു. അവര്‍ ആര്‍ത്തലച്ചു മുന്നേറി. ശത്രുപക്ഷത്ത് ഒട്ടകങ്ങളും കുതിരകളും പൊടിപടലങ്ങളുയര്‍ത്തി. മുസ്ലിംകള്‍ അപ്പോള്‍ ഈയം ഉരുക്കിയൊഴിച്ച ‘ിത്തിപോലെ അണിചേര്‍ന്നു നിന്നു, അവരുടെ മുന്നേറ്റത്തെ തടഞ്ഞു. ശത്രുക്കളുടെ കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും ആ ‘ിത്തി തകര്‍ക്കാനായില്ല. കുന്തങ്ങള്‍ കൊണ്ടും അമ്പുകള്‍ കൊണ്ടും മക്കക്കാരുടെ യുദ്ധമൃഗങ്ങളെ മുസ്ലിംകള്‍ അടിച്ചുവീഴ്ത്തി. തസ്ബീഹ് മാലയിലെ മണികള്‍ പൊട്ടിവീഴുംപോലെ ഒട്ടകങ്ങളും കുതിരകളും അവയുടെ സാരഥികളും ബദ്റിന്റെ മണ്ണില്‍ തുരുതുരാ വീണുകൊണ്ടിരുന്നു. മുസ്ലിംകളുടെ അവിശ്വസനീയമായ ചെറുത്തുനില്‍പ്പ് കണ്ട് മക്കാസൈന്യം അമ്പരന്നു!

കണ്ണു നിറഞ്ഞ പ്രാര്‍ഥന
അന്ത്യനാള്‍ വരെയുള്ള മുസ്ലിംകളുടെ ‘ാഗധേയം നിര്‍ണ്ണയിച്ചതെന്നു പറയാവുന്ന ആ പ്രാര്‍ത്ഥന ഓരോ മുസ്ലിമും എന്നും ഓര്‍ക്കേണ്ടതുണ്ട്. ആ പ്രാര്‍ത്ഥനയില്‍ അവിടുന്നുപയോഗിച്ച വരികള്‍ നമുക്കു വേണ്ടിയായിരുന്നുവെന്നു നാം ഓരോരുത്തരും മനസ്സിലാക്കണം. റസൂല്‍(സ) പ്രാര്‍ത്ഥനയില്‍ പറഞ്ഞ പോലെ ബദ്റില്‍ അന്ന് ആ ചെറുസംഘം നശിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് ‘ൂമിയില്‍ മനുഷ്യരില്‍ വിശ്വാസികള്‍ ഉണ്ടാകുമായിരുന്നോ എന്ന കാര്യം ചിന്തിച്ചുനോക്കാവുന്നതാണ്.

പ്രസിദ്ധമായ ആ പരിശുദ്ധ പ്രാര്‍ത്ഥന ഇപ്രകാരമാണ്:

“”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......’’

അല്ലാഹുവിനും, റസൂല്‍(സ)ക്കും വേണ്ടി സര്‍വ്വവും ത്യജിച്ചിറങ്ങിയ ഈ കൊച്ചു സംഘത്തിനു വേണ്ടി അത്യന്തം ഹൃദയവേദനയോടെയും താഴ്മയോടെയും അവിടുന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍, പുണ്യശരീരം വിറക്കുകയും, അവിടുത്തെ മേല്‍മുണ്ട് താഴെ വീഴുകയും ചെയ്തു. അബൂബക്കര്‍(റ) അതെടുത്ത് നബി(സ)യെ പുതപ്പിച്ചു. നബി(സ)യുടെ അസ്വസ്ഥത അബൂബക്കര്‍(റ)നെയും വേദനിപ്പിച്ചു.

ശത്രുക്കളുടെ പിന്‍മാറ്റം

ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരി‘മിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ) മെല്ലാം ജീവന്‍ മറന്നു പൊരുതി.

മുസ്ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്ര‘ാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: “”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”
ജിബ്രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!