ബദര് ദിനം

ഇസ്ലാമില്‍ വന്ന ശേഷം നീണ്ട പതിനഞ്ച് വര്‍ഷത്തോളമാണ് മുസ്ലിംകള്‍ കഷ്ടപ്പെട്ട് ജീവിച്ചത്. മനുഷ്യരുടെ ക്ഷമയും സഹനവും നശിക്കാന്‍ ധാരാളം മതിയായ കാലയളവാണ് ഒന്നരപ്പതിറ്റാണ്ട്. പക്ഷേ, സമ്പന്നതയില്‍ നിന്നു ദാരിനദ്യ്രത്തിലേക്ക് കൂപ്പുകുത്തി വീണിട്ടും നബി(സ)യുടെ അനുചരന്‍മാരെ അത് തെല്ലും തളര്‍ത്തിയില്ല. പ്രതിസന്ധികള്‍ അവരുടെ വിശ്വാസത്തെ തേച്ചുമിനി ക്കുകയാണ് ചെയ്തത്! ഇതിനിടയിലാണ് പോരാട്ടത്തിനുള്ള കല്‍പന വരുന്നത്. യുദ്ധം പരീക്ഷണങ്ങളുടെ അവസാനമാണ്. യുദ്ധത്തില്‍ രണ്ടിലൊന്ന് തീരുമാനിക്കപ്പെടുന്നു. യുദ്ധത്തിനു ശേഷം നഷ്ടങ്ങളില്ല! പക്ഷേ, നബി(സ)യുടെ അനുചരര്‍ക്ക് അത്തരം കണക്കുകൂട്ടലുകളൊന്നുമില്ല. അവര്‍ക്ക്, മുഹമ്മദ്(സ) എന്തു പറയുന്നുവോ, അതാണു ജീവിതം. ബദ്ര്‍ യുദ്ധവേളയില്‍ മദീനക്കാരനായ നേതാവ് സഅ്ദുബ്നു മുആദ്(റ) അത് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തു.

മുസ്ലിംകളോട് പോരാട്ടത്തിനൊരുങ്ങാന്‍ നബി(സ) കല്‍പിച്ചത് അപ്രതീക്ഷിത സം‘വങ്ങള്‍ക്കൊടുവിലാണ്. മുസ്ലിംകള്‍ ഒരു യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അവരില്‍, പരിശീലനം സിദ്ധിച്ച ഒരു സൈന്യവുമുണ്ടായിരുന്നില്ല. യുദ്ധസാമഗ്രികളും അവരുടെ പക്കലുണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞ പോലെ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അവര്‍. ആയിടക്കാണ് വമ്പിച്ച ഒരു കച്ചവടസംരം‘ം കഴിഞ്ഞ് സിറിയയില്‍ നിന്ന് അബൂസുഫ്യാന്‍ മടങ്ങിവരുന്നുണ്െടന്ന വിവരം മുസ്ലിംകള്‍ക്കു കിട്ടുന്നത്. വിദേശങ്ങളില്‍ കച്ചവടയാത്ര നടത്തി ജീവിക്കുന്നതായിരുന്നു മക്കക്കാരുടെ ജീവിതശൈലി!

നബി(സ) തന്നെ കച്ചവടവസ്തുക്കളുമായി സിറിയയിലേക്കു പോയിട്ടുണ്ട്. മക്കയിലെ ഏതാണ്െടല്ലാ ആളുകളും മുതല്‍മുടക്കിയ വമ്പിച്ച ഒരു കച്ചവടസംരം‘മാണ് അൂസുഫ്യാന്‍ നയിച്ചിരുന്നത്. ഈ സംഘത്തെ വഴിമധ്യേ തടയണമെന്ന് മുസ്ലിംകള്‍ പദ്ധതിയിട്ടു. അതിനു കാരണമുണ്ട്. അബൂസുഫ്യാന്‍ നയിച്ചിരുന്ന കച്ചവടസംരം‘ത്തില്‍ മുസ്ലിംകളുടെ ധനവും ഉള്‍പ്പെട്ടിരുന്നു. സുഹ്ൈ(റ), മുസ്അ്(റ) തുടങ്ങിയവരെപ്പോലെ പലരും മക്കയില്‍ ഉപേക്ഷിച്ചുപോന്ന സമ്പത്തും ഈ കച്ചവടസംരം‘ത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട്തന്നെ ഈ സംഘത്തെ തടയണമെന്ന് മുസ്ലിംകള്‍ പദ്ധതിയിട്ടു.

ബദ്ര്‍: അഹങ്കാരത്തിന്റെ അന്ത്യം
സിറിയയില്‍ നിന്നു പുറപ്പെട്ട്, മദീന എത്തുന്നതിനു മുമ്പു തന്നെ അബൂസുഫ്യാന്‍, മുസ്ലിംകളുടെ പദ്ധതി മണത്തറിഞ്ഞു. സമര്‍ത്ഥനായ അബൂസുഫ്യാന്‍ ഉടന്‍ തന്നെ സഹായമാവശ്യപ്പെട്ട് മക്കയിലേക്ക് സന്ദേശമയച്ചു. അബൂസുഫ്യാന്റെ സന്ദേശമെത്തിയതോടെ മക്ക ഇളകിമറിഞ്ഞു. കാരണം, മക്കയിലെ ഓരോ ആളുകളുടെയും സമ്പത്തുമായാണ് അബൂസുഫ്യാന്‍ വരുന്നത്.

അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് മക്കക്കാരുടെ ചുമതലയാണ്. അബൂജഹ്ല്‍, ഇത്ബത്ത്, ശൈബത്ത്, വലീദ് തുടങ്ങിയ മക്കയിലെ പ്രമുഖ നേതാക്കളൊക്കെ സടകുടഞ്ഞെണീറ്റു! വമ്പിച്ച ഒരു സൈന്യത്തെ പെട്ടെന്നു തന്നെ ഈ നേതാക്കള്‍ സജ്ജമാക്കി. വേണ്ടുവോളം വി‘വങ്ങളും സമാഹരിച്ചു. രോഷവും, അഹങ്കാരവും അണപൊട്ടിയൊഴുകുന്ന ഒരു സൈന്യമായിരുന്നു അത്.

ഇതിനിടയില്‍, അബൂസുഫ്യാന്‍ പതിവു സഞ്ചാരമാര്‍ഗമുപേക്ഷിച്ച് ചെങ്കടല്‍ തീരത്തുകൂടി സഞ്ചരിച്ച്, മദീന തൊടാതെ, മക്കയിലേക്ക് നീങ്ങി! അപകടം തരണം ചെയ്തു എന്നു ഉറപ്പാക്കിയ അബൂസുഫ്യാന്‍, താന്‍ സുരക്ഷിതനാണെന്നും സഹായം ആവശ്യമില്ലെന്നും മക്കയിലേക്ക് വീണ്ടും സന്ദേശമയച്ചു. അബൂസുഫ്യാന്‍ സുരക്ഷിതനായി എത്തുകയാണെന്നറിഞ്ഞപ്പോള്‍ യുദ്ധയാത്ര ഉപേക്ഷിക്കണമെന്ന്, തയ്യാറായി നിന്ന സൈനികരില്‍ ബഹു‘ൂരി‘ാഗവും അ‘ിപ്രായപ്പെട്ടു. പക്ഷേ, ക്രൂദ്ധനായ അബൂജഹല്‍ അണുകിട വിട്ടുകൊടുത്തില്ല. മുഹമ്മദ്(സ)യേയും സംഘത്തെയും പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. മടിച്ചു നിന്ന സൈന്യം, അബൂജഹ്ലിന്റെ പ്രേരണയാല്‍ മുന്നോട്ടു നീങ്ങി!