കോഴിക്കോട്: നബി തിരുമേനി
ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന പാനപ്പാത്രം കാന്തപൂരം അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്
കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. കാന്തപുരം വിഭാഗം എസ്.വൈ.എസ്.
അന്താരാഷ്ട്ര മീലാദ് സമ്മേളനവേദിയിലാണ് ഡോ. അഹമ്മദ് മുഹമ്മദ് ഖസ്‌റജി നബി തിരുമേനിയുടേതെന്ന്
പറയപ്പെടുന്ന പാനപാത്രവും കാന്തപുരത്തിന് സമര്‍പ്പിച്ചത്. നേരത്തെ വിവാദമായ കേശവും
കൈമാറിയത് ഇദ്ദേഹം തന്നെയായിരുന്നു. നബി തങ്ങള്‍ വെള്ളം കുടിക്കാന്‍
ഉപയോഗിച്ചിരുന്ന പാത്രമാണ് താന്‍ കൈമാറുന്നതെന്നും പ്രവാചകന്റെ തിരുശേഷിപ്പും
ഉപയോഗിച്ച വസ്തുക്കളും ദര്‍ശിക്കുന്നത് സുകൃതമാണെന്നും പാനപാത്രം കൈമാറിയ ഖസ്റജി
പറഞ്ഞു. തിരുശേഷിപ്പുകള്‍ മക്ക, മദീന, തുര്‍ക്കി എന്നിവിടങ്ങളില്‍ ഉണ്ട്. അനേകം
വിശ്വാസികള്‍ ഇത് ദര്‍ശിക്കുകയും പുണ്യം കരസ്ഥമാക്കുകയം ചെയ്ചാറുണ്ട്. അത്തരം
തിരുശേഷിപ്പുകളിലൊന്നാണ് താന്‍ സൂക്ഷിച്ചു വരുന്ന പാനപാത്രമെന്നും ഇന്ത്യയിലെ
വിശ്വാസികള്‍ക്കുള്ള തന്‍റെ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേരത്തെ
കൈമാറിയ കേശത്തെ പോലെ തന്നെ ആധികാരിക രേഖകള്‍ ഒന്നുമില്ലാത്തതാണ് പാനപാത്രവുമെന്ന
ആരോപണം ശക്തമാണ്. ഈ പാത്രം നബി തങ്ങള്‍ ഉപയോഗിച്ചതാണെന്നതിന് ഇതുവരെ
തെളിവുകളൊന്നുംപരസ്യമാക്കിയിട്ടില്ല. വിവാദ കേശത്തിന്‍റെ ആധികാരികത തെളിക്കാന്‍
നാലു വര്‍ഷമായി സാധിച്ചില്ലെന്നിരിക്കെ പാത്രത്തിന്‍റെ വിഷയത്തിലും ഈ
മലക്കംമറിച്ചില്‍ സംഭവിക്കുമെന്നാണ് ആരോപണം.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന സമ്മേളനം ഫെബ്രുവരി 21 മുതല്‍
തിരൂരങ്ങാടി : തെന്നിന്ത്യയിലെ പ്രഥമ ഇസ്‌ലാമിക സര്‍വകലാശാലയായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന മഹാ സമ്മേളനം ഫെബ്രുവരി 21 മുതല്‍ ചെമ്മാട് ഹിദായ നഗറില്‍ നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 460 യുവപണ്ഡിതരാണ് ബിരുദം വാങ്ങുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ കേരളത്തിനു പുറത്തെ സംസ്ഥാന ങ്ങളിലെ മത ശാക്തീകരണ പദ്ധതികള്‍ മുഖ്യ അജണ്ടയാക്കിയുള്ള വൈവിധ്യമാര്‍ന്ന സെഷനുകള്‍ക്കാണ് വാഴ്‌സിറ്റി സാക്ഷ്യം വഹിക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതാക്കളെ പങ്കെടുപ്പിച്ച് സമുദായ സമുദ്ധാരണ രംഗത്തെ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ദേശീയ മഹല്ല് നേതൃസംഗമം, രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലും ഉന്നത കലാലയങ്ങളിലും പഠനം നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തുന്ന ദേശീയ വിദ്യാര്‍ത്ഥി സംഗമം, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി ന്യൂനപക്ഷാവകാശ സമ്മേളനം, ദാറുല്‍ ഹുദാ കാമ്പസിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ഗ്രാന്റ് അസംബ്ലി, ബിരുദദാന സമ്മേളനം, സമാപന സമ്മേളനം എന്നിവയാണ് സമ്മേളനത്തോടനു ബന്ധിച്ച് നടക്കുന്ന പ്രധാന സെഷനുകള്‍. മത, ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ദാറുല്‍ ഹുദാ 2009 ലാണ് ഇസ്‌ലാമിക് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തത്. നിലവില്‍ കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിലും മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡിലും അംഗത്വം ലഭിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന ദാറുല്‍ ഹുദാക്ക് കേരളത്തിനകത്തും പുറത്തുമായി പതിനെട്ടിലധികം യു.ജി സ്ഥാപനങ്ങളും ആന്ധ്രപ്രദേശിലെ പുങ്കനൂരിലും ബംഗാളിലെ ബീര്‍ഭൂം ജില്ലയിലും ആസാമിലെ ബൈശയിലും കാമ്പസുകളുമുണ്ട്.
കാന്തപുരത്തിന് മുടി നല്കിനയ ജാലിയവാല തട്ടിപ്പുകാരനെന്ന് നേരില്‍ ബോധ്യമായി: ജിഷാന്‍ മാഹി
കാന്തപുരത്തിന് തിരുകേശം നല്‍കിയെന്നവകാശപ്പെടുന്ന മുംബൈയിലെ ഇഖ്ബാല്‍
മുഹമ്മദ് ജാലിയ വാല വെറും തട്ടിപ്പുകാരനാണെന്ന് എ.പി. വിഭാഗത്തിന്‍െറ പ്രമുഖ പ്രവര്‍ത്തക നായിരിക്കെ
കേശത്തിന്‍െറ ആധികാരികത ചോദ്യംചെയ്തതിന്‍െറ പേരില്‍ സംഘടനയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന
ജിഷാന്‍ മാഹി. മുംബൈയിലെ ചേരിയില്‍ വൃത്തിഹീനമായ സാഹചര്യ ത്തില്‍ മതാചാരങ്ങളുമായി ബന്ധമില്ലാതെയാണ്
ജാലിയവാല ജീവിക്കുന്നതെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രവാചകന്‍േറതെന്നും
അനുചര ന്‍മാരുടേതെന്നും അവകാശപ്പെട്ട് നിരവധി വസ്തുക്കളാണ് ജാലിയവാലയുടെ കൈവശമുള്ളത്.
ജാലിയവാലയുടെ കുറച്ചുകൂടി പരിഷ്കരിച്ച പതിപ്പാണ് യു.എ.ഇയിലെ അഹമ്മദ് ഖസ്റജിയെന്നും
അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ ഉപയോഗിച്ചെന്ന് അവകാശപ്പെട്ട് ഖസ്റജി നല്‍കിയ പാത്രവുമായി
കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ജിഷാന്‍ വീണ്ടും
രംഗത്തു വന്നത്. തിരുകേശ വിവാദം കൊടുമ്ബിരികൊണ്ട സമയത്ത് ഫേസ്ബുക്കിലൂടെയും ഇന്‍റര്‍നെറ്റ്
ക്ളാസ് റൂമിലൂടെയും എതിര്‍വിഭാഗങ്ങളുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിനും
പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുന്നതിനും ചുക്കാന്‍ പിടിച്ചിരുന്നത് ജിഷാന്‍ മാഹിയാണ്.
തിരുകേശത്തെക്കുറിച്ച്‌് കൂടുതല്‍ അറിയാനായി മുടി സൂക്ഷിച്ചിരിക്കുന്ന കാരന്തൂര്‍ മര്‍ക്കസിന്‍െറ
വൈസ് പ്രിന്‍സിപ്പലായ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനോട് ചിലകാര്യങ്ങള്‍ ചോദിച്ചപ്പോള്‍
വ്യക്തമായ മറുപടി ലഭിക്കാത്തതാണ് സംശയത്തിനിടയാക്കിയതെന്ന് ജിഷാന്‍ പറഞ്ഞു. തുടര്‍ന്ന്
കാന്തപുരത്തിന് മുടി നല്‍കിയ മുംബൈയിലെ ഇഖ്ബാല്‍ മുഹമ്മദ് ജാലിയവാലയെ കണ്ട് അന്വേഷിക്കാന്‍
തീരുമാനിക്കുക യായിരുന്നു. 2011ലാണ് മുംബൈയിലെ ജാലിയവാലയുടെ താമസ സ്ഥലത്ത് പോയത്. കൂടെ
കാന്തപുരത്തിന്‍െറ ശിഷ്യനും അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുമായിരുന്ന അബ്ദുന്നസീര്‍
അസ്ഹരിയുമുണ്ടായിരുന്നു. പ്രശസ്തനും പണ്ഡിതനുമെന്ന് ഏറെക്കാലം കാന്തപുരം വിഭാഗം അവകാശപ്പെട്ടിരുന്ന
ജാലിയവാലയുടെ മുംബൈയിലെ സ്ഥലം കണ്ടുപിടിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി.
പാനപാത്രം: കേശ വിവാദം വഴിതിരിച്ച് വിടാനുള്ള ഹീന ശ്രമം : സുന്നി നേതാക്കള്‍
കോഴിക്കോട് : പ്രവാചക (സ) ടെ പേരി. യാതൊരു ആധികാരിക പ്രമാണങ്ങളും
ഇ.ാതെ പാനപാത്രം ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുതിലൂടെ തിരുശേഷിപ്പികളുടെ
ചരിത്രത്തെയും വിശുദ്ധിയെയും അവഹേളിക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢ നീക്കമാണ് പുറത്ത്
വരുതെ് വിവിധ സുി സംഘടന നേതാക്കളായ ഉമര്‍ ഫൈസി മുക്കം (എസ്.എം.എഫ്), മുസ്തഫ മു-ുപാറ
(എസ്.വൈ.എസ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (എസ്.കെ.എസ്.എസ്.എഫ്) എിവര്‍ സംയുക്ത പ്രസ്താവനയി.
പറഞ്ഞു. നബി തിരുമേനിയുടെ പേരിലുള്ള ഒരു വസ്തു
സ്വഹാബികളിലൂടെ അറിയപ്പെടേ-ിയിരു ചരിത്ര പ്രമാണമാണ് ഇത്തരം യാതൊരു തെളിവും ഹാജരാക്കപ്പെ'ി'ി.. വിവാദ കേശത്തിന്റെ നാണക്കേട് മറക്കാനുള്ള കാന്തപുരത്തിന്റെ
പുതിയ തന്ത്രമാണ് പാന പാത്ര പ്രദര്‍ശനം. കേശവിവാദം വഴിതിരിച്ച് വിടാനുള്ള കാന്തപുരത്തിന്റെ
തന്ത്രം പ്രബുദ്ധ കേരളീയ സമൂഹത്തി. വിലപ്പോവി.െും അവര്‍ പറഞ്ഞു. വിശ്വാസികളെ ചൂഷണം
ചെയ്തു പണം പിരിക്കാന്‍ തിരുശേഷിപ്പുകളുടെ പേരി. വ്യാജ നിര്‍മിതി ഉ-ാകുകയാണ് കാന്തപുരം വിഭാഗം ഇത്തരം ആത്മീയ സാമ്പത്തിക ത'ിപ്പുകള്‍ക്കെതിരെ
ഉത്തരവാദിത്വമുള്ള ഭരണകൂടം ശക്തമായ നടപടികള്‍
എടുക്കേ-തു-്. നബി (സ)യുടെ പേരി. കേശം കൊ-് വ അഹമ്മദ് ഖസ്‌റജി ആദ്യം ചെയ്യേ-ത് തന്റെ
കയ്യിലു-് പറയപ്പെടു സനദ് ഹാജറാക്കലാണ്. കേരളത്തിലെ മാധ്യമ സാംസ്‌കാരിക സമൂഹങ്ങളുടെ
മുി. വെച്ച് മര്‍കസിലുള്ള കേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ അഹമ്ദ് ഖസ്‌റജിയും കാന്തപുരവും
തയ്യാറാവണമെും അവര്‍ ആവശ്യപ്പെ'ു. ഇത്തരം ഹീനമായ
ആത്മീയ ത'ിപ്പുകള്‍ നടത്താന്‍ കൂ'ി നി.ക്കുവര്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെ്
അവര്‍ സംയുക്ത പ്രസ്താവനയി. പറഞ്ഞു.
ജാമിഅഃ നൂരിയ്യഃ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് ഹൈദരലി തങ്ങള്‍ മുഖ്യ രക്ഷാധികാരി;
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഹാജി കെ മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറുമായി സംഘാടക സമതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗത്തിന് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒ.ടി മൂസമുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി പ്രസംഗിച്ചു. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാന്‍സ്: ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ എ.മുഹമ്മദ് കുട്ടി ഹാജി (അല്‍-സലാമ). റിസപ്ഷന്‍: ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ അലി ഫൈസി പാറല്‍. പ്രോഗ്രാം: ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍. മദ്രസ്സ കോഡിനേഷന്‍: ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. സ്‌കോളര്‍ ഷിപ്പ് കമ്മിറ്റി: ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങലള്‍, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ. ഫെസ്റ്റ്: ചെയര്‍മാന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ ഖാദര്‍ ഫൈസി. പ്രചരണം: ചെയര്‍മാന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനര്‍ സിദ്ദീഖ് ഫൈസി അമ്മിനിക്കാട്. വളണ്ടിയര്‍: ചെയര്‍മാന്‍ ഒ.എം.എസ് തങ്ങള്‍ കണ്‍വീനര്‍ ഹനീഫ് പട്ടിക്കാട് എന്നിവരെ തെരഞ്ഞെടുത്തു
മമ്പുറം നേര്‍ച്ച ചൊവ്വാഴ്ച സമാപിക്കും
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍നിന്നും മഹല്ലു കളില്‍നിന്നും കുടിയിറങ്ങി പ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി ആത്മീയ ശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പുറം തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണപരമ്പരയുടെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. എം.കെ. അലി മൗലവി ഇരിങ്ങല്ലൂര്‍, അസ്ഹുദവി എന്നിവര്‍ സംസാരിച്ചു. വി.പി. അബ്ദുള്ളക്കോയ തങ്ങള്‍ മമ്പുറം, കെ.സി. മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മൂക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സെയ്തലവി ഹാജി, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, യൂസുഫ് ഫൈസി മേല്‍മുറി, സയ്യിദ് ഫൈസല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.അനുസ്മരണ പ്രഭാഷണവും ദുആ മജ് ലിസും നാളെ നടക്കും നേര്‍ച്ച ചൊവ്വാഴ്ച സമാപിക്കും
വിദ്യാർഥി നേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം മാന്യമായി ഇടപഴകാനുള്ള പരിശീലനം നൽകണം : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്
കോഴിക്കോട് : വിദ്യാർഥി നേതാക്കളുടെ പദപ്രയോഗങ്ങൾ സഭ്യമാക്കാനും, ബഹുസ്വര സമൂഹത്തിൽ ഇടപഴകാനുള്ള പരിശീലനം നൽകാനും കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. ഒരു പ്രത്യേക സമുദായത്തിനെതിരെ ലഭിക്കുന്ന അവസരങ്ങളിൽ മുഴുവനും ആരോപണം ഉന്നയിക്കുന്ന കെ.എസ്.യു പ്രസിഡന്റിന്റെ ചിന്താ വൈകല്യം കൂടി ചികിത്സക്ക് വിധേയമാക്കണമെന്ന് ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. വിദ്യാർഥി സംഘടനകളെ വേണ്ട വിധത്തിൽ ബോധ വൽകരണം നടത്താൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നത് ദുഃഖകരമാണ്. ഐക്യ രാഷ്ട്ര സഭയിൽ ശൈശവ വിവാഹ നിരോധന പ്രമേയത്തിൽ ഒപ്പ് വെക്കാതെ മാറി നിന്ന കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ ഗവണ്‍മെന്റിന്റെ നിലപാടും, 1999 ഡിസംബർ 10 ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ വിവാഹ പ്രായം 16 ആക്കണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല അടക്കമുള്ള എം.പി മാരുടെ നിലപാടും, വിമർശിക്കാതെ ഈ വിഷയത്തിൽ നിയമപരമായ പോംവഴി ആരാഞ്ഞ മത നേതൃത്വത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണ്. മത സമൂഹത്തോട് ഇത് വരെ കോണ്‍ഗ്രസ് സ്വീകരിച്ച് പോന്ന നിലപാടിൽ മാറ്റമുണ്ടോ എന്നറിയേണ്ടതുണ്ടെന്നും ക്യാമ്പസ് വിംഗ് സൂചിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ചെയർമാൻ സ്വാലിഹ് എൻ.ഐ.ടി അദ്ധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട്, ഷബിൻ മുഹമ്മദ്, ജാബിർ മലബാരി, ജനറൽ കണ്‍വീനർ മുനീർ പി.വി, റാഷിദ് വേങ്ങര, സവാദ്, നിസാമുദ്ദീൻ, എന്നിവർ സംസാരിച്ചു.
സമദാനിക്ക് കുത്തേറ്റ സംഭവം; "മഹല്ലുകളില്‍ സൗഹാര്‍ദ്ദന്തരീക്ഷം സ്ഥാപിക്കാന്‍ അനുവദിക്കാത്തവരെ കരുതിയിരിക്കണമെന്ന്" എസ്.വൈ.എസ്
മലപ്പുറം: നന്മയുടെയും സാഹോദര്യത്തിന്റെയും വിളനിലമായ മഹല്ലുകളില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവരെ അക്രമം അഴിച്ച് വിട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ വൈ. പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ കുറ്റിപ്പുറം മഹല്ലിലുണ്ടായ പ്രശ്‌നങ്ങളും മധ്യസ്ഥ ശ്രമത്തിനിടെ ജനപ്രതിനിധിയും സര്‍വാദരണീയനുമായ അബ്ദുസ്സമദ് സമദാനിയെ അക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയ മാണെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പട്ടു. ഹാജി.കെ മമ്മദ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.
മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാവണം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
കോഴിക്കോട് : സമൂഹത്തിന്റെ നിര്‍ണായകമായ ഘടകമായ മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണായി വര്‍ത്തിക്കുന്നതോടൊപ്പം ധര്‍മബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ജൂലൈ 31ന് പത്രത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.ഇഖ്‌റഅ് പബ്ലികേഷന്റെ നേതൃത്വ ത്തിലാണ് പത്രം ഇറങ്ങുന്നത്. ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,മരക്കാര്‍ മുസ്‌ലിയാര്‍,എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,ഉമര്‍ ഫൈസി മുക്കം,എം.പി മുസ്തഫല്‍ ഫൈസി,ഹാജി കെ മമ്മദ് ഫൈസി,ഓണംപിള്ളി മുഹമ്മദ് ഫൈസി,മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി,പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും എം.എ ചേളാരി നന്ദിയും പറഞ്ഞു.
കുറ്റിപ്പുറം നിക്ഷേപതട്ടിപ്പ്; നൂര്‍-കാന്തപുരം ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണം: സുന്നി നേതക്കാള്‍
തിരൂര്‍: നൂറ് കോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി അബ്ദുന്നൂറുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ബന്ധം അന്വേഷിക്കണമെന്ന് എസ്.വൈ.എസ് എസ്.കെ.എസ്. എസ്.എഫ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരൂര്‍ കോടതിയില്‍ കീഴടങ്ങിയ അബ്ദുന്നൂര്‍ കാന്തപുരം വിഭാഗത്തിന്റെ അഖിലേന്ത്യ ഓര്‍ഗനൈസറായി നിരവധി കാലം സേവമനുഷ്ടിക്കുകയും 2008-ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുന്നി മഹലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുന്നൂര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഇദ്ദേഹത്തിനെതിരെയുള്ള ആക്ഷന്‍ കണ്‍സില്‍ ചെയര്‍മാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പട്ട് ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍ തങ്ങുന്നുവെന്ന് വിവരമറിയിച്ചിരുന്നു. പക്ഷെ ശക്തമായ ഇടപെലുകള്‍ കാരണം ഇദ്ദേഹത്തെ മര്‍കസില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരിക്കുകയും വ്യക്തമായ ഗൂഡാലോചന നടത്തി കോടതിയില്‍ ഹാജറാവുകയുമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രസ്താവിച്ചു. 2008-ല്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അബ്ദുന്നൂറിനെ ദിവസങ്ങളോളം മര്‍കസില്‍ താമസിപ്പിച്ച കാന്തപുരത്തത്തിന്റെ ഈ വന്‍ നിക്ഷേപ തട്ടിപ്പിലെ പങ്ക് ഭരണകൂടവും പോലീസും അന്വേഷി ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു. വാര്‍ത്ത സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ഹാജി.കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹ്മദ് തിരൂര്‍ സംബന്ധിച്ചു.
‘സുപ്രഭാതം ദിനപത്രം’ പ്രഖ്യാപന സമ്മേളനം നവംബര്‍ ഒന്നിന്
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മുസ്ലിം കേരളം ആഗ്രഹിച്ചതും വര്‍ത്തമാന കേരളത്തിന്റെ പ്രതീക്ഷയുമായ സുപ്രഭാതം ദിനപത്രം പിറവിയെടുക്കുന്നു.. പത്രം പ്രസിദ്ധീകരണ മാരംഭിക്കുന്നതിന്റെ ഭാഗമായി ബഹു. സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ നാളത്തെ പുലരിയില്‍ (01-11-2013 വെള്ളി) കോഴിക്കോട് വെച്ച് ഔദ്യോഗിക പ്രഖ്യാപന-പ്രകാശന സമ്മേളനം നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ഹോട്ടല്‍ ഹൈസന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടി പ്പിച്ചിരിക്കുന്നത്. പ്രഖ്യാപന സമ്മേളനത്തിൽ ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശന പ്രഖ്യാപന പ്രസംഗം നടത്തും. കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതമാശംസിക്കും. സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.
ഉസ്താദ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഇറാന്‍ പര്യടനം സത്യമറിയേണ്ടവര്‍ക്ക് ഒരു കുറിപ്പ്
ബഹുവന്ദ്യരായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉസ്താദിന്റെ ഇറാന്‍ പര്യടനവും ഇന്റര്‍നാഷണല്‍ കോണ്‍ഫ്ര ന്‍സിലെ പ്രബന്ധാവതരണവുമെല്ലാം ചിലര്‍ വിവാദമാക്കിയിരിക്കുകയാണ്. സത്യത്തില്‍ ഉസ്താദ് എന്തിനാണ് പരിപാടിയില്‍ പങ്കെടുത്തെതെന്നോ ഏത് വിഷയത്തിലാണ് ഉസ്താദിന്റെ പ്രബന്ധമെന്നോ അറിയാതെയാണ് ഇക്കൂട്ടര്‍ വിവാദമുന്നയിക്കുന്നത്. ഇറാനിലെ തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി റിസേര്‍ച്ച് സെന്ററിനു കീഴിലുള്ള ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നിപക്ഷം അവതരിപ്പിക്കാനാണ് ആഗോള മതപണ്ഡിത സഭാംഗമായ ഉസ്താദിനെ ക്ഷണിച്ചിട്ടുള്ളത്. അതു തന്നെ ഔദ്യോഗികമായി ഇമെയില്‍ വഴിയും.
ശരീഅത്ത് നിയമം പറയേണ്ടത് മതപണ്ഡിതര്‍: ഹൈദരലി തങ്ങള്‍
കക്കട്ടില്‍: പള്ളികള്‍ സമുദായ മൈത്രിയുടെ കേന്ദ്രങ്ങ ളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്ത ങ്ങള്‍ പ്രസ്താവിച്ചു. വിവാഹ പ്രായ വിഷയത്തില്‍ ശരീഅത്ത് നിയമം പറയേണ്ടത് മതപണ്ഡിതരാണെന്നും തങ്ങള്‍ പറഞ്ഞു. തിനൂര് പുനര്‍ നിര്‍മ്മിച്ച ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ലമുസ്‌ല്യാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ല്യാര്‍, സി.വി.എം. വാണിമേല്‍, എസ്.പി.എം. തങ്ങള്‍, ടി.പി.സി. തങ്ങള്‍, സി.എച്ച്. മഹമൂദ് സഅദി, അഹമ്മദ് പുന്നക്കല്‍, കൊറ്റോത്ത് അമ്മദ്മുസ്‌ല്യാര്‍, എന്‍. സൂപ്പിമാസ്റ്റര്‍, മുഹമ്മദ് ബാഖവി വാവാട്, ടി.പി. ഹാഷിം, മമ്മൂട്ടി ദാരിമി, ബഷീര്‍ഫൈസി ചിക്കോന്ന്, ശരീഫ് നരിപ്പറ്റ, ഹാരിസ് റഹ്മാനി, നിസാര്‍ എന്‍.പി. സംസാരിച്ചു.
മദ്രസ്സ തീവെപ്പ്; വിഘടിതര്‍ക്ക് താക്കീത് നൽകി ഓണപ്പറമ്പില്‍ വിശ്വാസികളുടെ പ്രതിഷേധമിരമ്പി
തളിപറമ്പ്
: വിഘടിത കോമരങ്ങള്‍ ഇരുട്ടിന്റെ മറവില്‍ സമസ്ത മദ്രസ്സ തീ വെച്ചു നശിപ്പിച്ചതില്‍
പ്രതിഷേധിച്ച് വിശ്വാസികല്‍ തളിപറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്
സംഭവം. ഓഫിസ്മുറിയും നമസ്‌കാര ഹാളും ഉള്‍പ്പെടെയുള്ള മദ്‌റസാ കെട്ടിടം ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.
സമസ്തയുടെ തുടക്കം മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍
267ാം നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത മദ്രസ്സയാണിത്. 410 വിദ്യാര്‍ഥികളും 11 അധ്യാപകരുമുല്‍ക്കൊള്ളുന്ന
മദ്രസ്സയുടെ പ്രധാന ഫര്‍ണിച്ചറുകള്‍ക്കു പുറമെ വിശുദ്ധ ഖുര്‍ ആന്‍ പ്രതികള്‍, പൌരാണിക
ഹദീസ് ഗ്രന്ഥങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍, മദ്‌റസാ പുസ്തകങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചിരുന്നു.
10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പൂട്ടു പൊളിച്ച് അകത്തുകടന്നു തീയിട്ടതാണെന്നാണ്.സംശയം.
അതേ സമയം, തീപ്പിടിത്തം കണ്ട മദ്‌റസാ കമ്മിറ്റി ഖജാന്‍ജി ഓണപ്പറമ്പിലെ പി അബ്ദുല്‍ ഖാദര്‍
ഹാജി (45) കുഴഞ്ഞുവീണിരുന്നു. ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പള്ളിയിലേക്കു പോവുക യായിരുന്ന മദ്രസയിലെ മുഖ്യധ്യാപകന്‍
(സ്വദര്‍) മുസ്തഫ സഅദിയാണ് ഓഫീസ് ഉള്‍പ്പെടെയുള്ള മദ്രസ കെട്ടിടം കത്തുന്നത് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം പാനൂര് വിഘടിത നേതാവിന്റെ
അനുജന്റെ കയ്യില നിന്നും ബോംബ് പൊട്ടിയിരുന്നു. എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകന്‍ നിസാം
കോലോത്തിനെ പോലീസ് അറസ്റ്റ് ചെയ്തു 17 ദിവസത്തെക്ക് റിമന്‍ഡില്‍ വെച്ചു.
മദ്രസ തീവയ്‌പ്; അറസ്‌റ്റ് വൈകുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നത്തിന് വഴിവയ്ക്കുമെന്ന് സെന്‍ട്രല്‍ കൌണ്‍സില്‍
പഴയങ്ങാടി :ഓണപ്പറമ്പ മദ്രസ തീവച്ച് നശിപ്പിച്ച സംഭവം പൈശാചികവും അതിക്രൂരവുമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസല്യാര്‍. വിശുദ്ധ ഖുര്‍ആനും അമൂല്യഗ്രന്ഥങ്ങളും മദ്രസാ രേഖകളും നശിപ്പിച്ച കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അറസ്‌റ്റ് വൈകുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നത്തിന് വഴിവയ്ക്കുമെന്നും നേതാക്കൾ പറഞ്ഞു. സംഭവസ്‌ഥലം സംസ്‌ഥാന നേതൃസംഘം സന്ദര്‍ശിച്ചു. ലോക പണ്ഡിത സഭാംഗം ഡോ. മുഹമ്മദ് നദ്‌വി കൂരിയാട്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കോട്ടപ്പുറം അബ്‌ദുല്ല, സമസ്‌ത മാനേജര്‍ എം.എ. ചേളാരി, സമസ്‌ത ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹമ്മദ് മൌലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മാണിയൂര്‍ അബ്‌ദു റഹിമാന്‍ ഫൈസി, അബ്‌ദു സമദ് മുട്ടം, അബ്‌ദുല്‍ ഷുക്കൂര്‍ ഫൈസി, അബ്‌ദുല്‍ ലത്തീഫ് ഫൈസി പറമ്പായി, മുഹമ്മദ് ബ്‌നു ആദം, സി. മുഹമ്മദ് കുഞ്ഞി ഹാജി, കെ. സ്വലാഹുദ്ദീന്‍, കെ. അബ്‌ദുല്ല ഹാജി, പി.പി. മഹമൂദ് ഹാജി, അഫ്‌സല്‍ രാമന്തളി, മുസ്‌തഫ കൊട്ടില എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുമായി സംഘം ചര്‍ച്ച നടത്തി.
മദ്രസ കത്തിച്ച സംഭവം; കാന്തപുരം വിഭാഗത്തിനെതിരെ വ്യാപക പ്രതിഷേധം
കണ്ണൂര്‍: കൊട്ടില ഓണപ്പറമ്പില്‍ മദ്രസ തീവെച്ച് നശിപ്പിച്ച കാന്തപുരം വിഭാഗത്തിന്റെ മൃഗീയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കിരാത നടപടി ചെയ്തവരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സമസ്ത ജില്ലാ നേതാക്കളായ പി.കെ.പി.അബ്ദുല്‍ സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മ്മദ് മുസ്‌ലിയാര്‍, ഹാശിംകുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ല്യാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവിച്ചു.
സുന്നി മഹല്ല് ഫെഡറേഷന്‍
ജില്ലയില്‍ മത സ്ഥാപനങ്ങള്‍ക്ക് നേരെ വിഘടിത വിഭാഗം നടത്തുന്ന കൈയ്യേറ്റം നിയന്ത്രിക്കുന്നതില്‍ ഭരണകൂടവും നിയമപാലകരും ജാഗ്രത കാണിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) ജില്ലാ ജന.സെക്രട്ടറി പി.ടി മുഹമ്മദ് മാസ്റ്റര്‍ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. തീവെച്ചു നശിപ്പിച്ച മദ്രസ്സ കെട്ടിടം നേതാക്കളായ പി.ടി മുഹമ്മദ് മാസ്റ്റര്‍, എസ്.കെ.ഹംസ ഹാജി, കെ.പി.പി തങ്ങള്‍, സി.മുഹമ്മദ് കുഞ്ഞിഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
കൊട്ടില ഓണപ്പറമ്പ് സംഭവത്തില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. മലയമ്മ അബൂബക്കര്‍ ബാഖവി, അഹ്മദ് തേര്‍ളായി, പി.എ.മുഹമ്മദ് കുഞ്ഞി, സത്തര്‍ വളക്കൈ, മുനീര്‍ ദാരിമി, ഉമര്‍ നദ്‌വി, അബ്ദുല്‍ ബാഖി, മൊയ്തു മക്കിയാട് പ്രസംഗിച്ചു. സംഭവത്തില്‍ എസ്.കെ.എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസലാം ദാരിമി കിണവക്കല്‍, ലത്തീഫ് പന്നിയൂര്‍, ബഷീര്‍ അസ്അദി എന്നിവര്‍ പ്രതിഷേധിച്ചു.
മുസ്‌ലിംലീഗ്
കണ്ണൂര്‍: കൊട്ടില ഓണപ്പറമ്പ് പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഓണപ്പറമ്പ് മദ്രസ കെട്ടിടവും ഫര്‍ണിച്ചറുകളും പരിശുദ്ധ ഖുര്‍ആനും കത്തിചാമ്പലാക്കി മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ജില്ലയാകെ വര്‍ഗീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ചില ശക്തികളുടെ നടപടികളെ കുറിച്ച് സമഗ്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലാകാലങ്ങളായി പ്രദേശത്ത് നില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും ജില്ലയിലെ ചില പ്രദേശങ്ങളിലെ അസ്വസ്ഥജനകമായ അന്തരീക്ഷവും പരിഹരിക്കുന്നതിനു പകരം സംഭവങ്ങള്‍ മാര്‍ക്‌സിസ്റ്റ് - തീവ്രവാദ ശക്തികള്‍ മുതലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഗുണകരമാണോയെന്നും സംഘാടകര്‍ ജാഗ്രതയോടെ ചിന്തിക്കണമെന്നും ഓണപ്പറമ്പ് സംഭവത്തിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി ട്രഷറര്‍ വി.പി.വമ്പന്‍, അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.ഒ.പി.മുഹമ്മദലി ഹാജി, മുസ്തഫ കടന്നപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു.
യൂത്ത്‌ലീഗ്
പഴയങ്ങാടി: ഏഴോം ഓണപ്പറമ്പ് മദ്രസ തീവെച്ച് നശിപ്പിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റവാളികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന് കല്ല്യാശേരി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളികളിലും മദ്രസകളിലും ഉണ്ടാകുന്ന അക്രമങ്ങളില്‍ മുസ്‌ലിംസംഘടനകള്‍ ജാഗ്രത കാണിക്കണമെന്നും സമുദായ ഐക്യത്തിനും യോജിപ്പിനും മുസ്‌ലിം സംഘടനകള്‍ കൈകോര്‍ക്കണമെന്നും മദ്രസകളും പള്ളികളും ശക്തികേന്ദ്രമാക്കുന്നതും വൈരാഗ്യം തീര്‍ക്കാനുള്ള കേന്ദ്രങ്ങളാക്കുന്നതും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗഫൂര്‍ മാട്ടൂല്‍, ഇബ്രാഹിം മാസ്റ്റര്‍, പി.കെ.പി.മുഹമ്മദ് അസ്‌ലം, മഹ്മൂദ് എം.പി, ഷുഹൈല്‍ മാസ്റ്റര്‍, മുസ്തഫ ഓണപ്പറമ്പ്, മൂസ ഏഴോം, ഹക്കീം കുഞ്ഞിമംഗലം, സൈദ് പി.പി, റഷീദ് ചെറുതാഴം, ഹാരിസ് എം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തപ്പിരിയം സഖാഫിക്കെതിരെ പൊന്മള വിഭാഗം
കാരക്കുന്ന്: മര്‍ക്കസ്സില്‍ ഉള്ള കേശം സംബന്ധമായി എ.പി. വിഭാഗം സമസ്തയില്‍ ഉടലെടുത്ത
വിഭാഗീയത താഴേ തട്ടിലേക്കും വ്യാപിക്കുന്നു. സമസ്ത(എ.പി വിഭാഗം) സെക്രട്ടറി പൊന്മള
അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ അടക്കം നിരവധി മുതിര്‍ന്ന നേതാക്കളും കേശം
വ്യാജമാണെന്ന് വെക്തമാക്കിയ സാഹചര്യത്തില്‍ ഇനിയും അതിനെ ന്യായീകരിക്കുന്ന
പത്തപ്പിരിയം അബ്ദുറഷീദ് സഖാഫ ക്കെതിരെ യാണ് പൊന്മള വിഭാഗകാരായ നാട്ടുകാര്‍ നേട്ടീസ്
ഇറക്കി രംഗത്ത് വന്നത് സുന്നീ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും
സഹായത്തോടെ മുന്നോട്ട് പോവുന്ന കാരക്കുന്നിലെ അല്‍ ഫലാഹ് എന്ന സ്ഥാപനത്തിന്റെ
അമരത്തിരിക്കുന്ന സഖാഫി ഇനിയും ഈ വ്യാജ കേശത്തെ ന്യായീകരിക്കുന്നതിനോട് ശക്തമായ
വിയോജിപ്പ് ആണ് നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്
നോട്ടീസിലെ പൂര്‍ണ ഭാഗം:
നോട്ടീസിലെ പൂര്‍ണ ഭാഗം:
ആത്മീയ സാഗരമായി അറഫസമ്മേളനം; ഹാജിമാർ ഇന്ന് മുസ്തലിഫയിലേക്ക്..
അറഫ: പാപമുക്തിയുടെ പാഥേയവുമായി ആഴിയുടെയും ആകാശത്തിന്റെയും അതിരുകള്‍ താണ്ടി പ്രപഞ്ചനാഥന്റെ വിളി കേട്ട് വിശ്വാസി ലക്ഷങ്ങളുടെ മഹാസംഗമത്തിന് പ്രപഞ്ചവിശുദ്ധിയുടെ മക്കയുടെ മണല്‍തരികള്‍ ഒരിക്കല്‍കൂടി ഹജ്ജ്കര്‍മത്തിന് സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശുദ്ധിയുടെ വെണ്‍മപുരണ്ട ശുഭ്രവസ്ത്രമണിഞ്ഞെത്തിയ സ്ത്രീപുരുഷന്മാര്‍ അറഫയില്‍ ഒത്തുകൂടി. ഇസ്‌ലാമിക വിശ്വാസപ്രമാണത്തിന്റെ പഞ്ചശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മം നിറവേറ്റി ആത്മസാഫല്യമടയാന്‍ എത്തിയവരുടെ മനം അപാരചൈതന്യം പകര്‍ന്നു. നട്ടുച്ചക്ക് ജ്വലിച്ചുനില്‍ക്കുന്ന സൂര്യനുതാഴെ ഭക്തിയുടെ മേലാപ്പ് മൂടിയ കൂടാരങ്ങളില്‍ ഉയര്‍ന്നുകേട്ടത് തല്‍ബിയത്ത് മന്ത്രവും മനമുരുകിയുള്ള പ്രാര്‍ഥനയും.
മോഡിയെ പിന്തുണച്ച് കാന്തപുരം; വിവാദം കനക്കുന്നു
കോഴിക്കോട്: ഗുജറാത്ത്
മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ
അനുകൂലിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ അഭിമുഖം
വിവാദമാകുന്നു. ഇതാദ്യമായാണ് ഒരു കേരളീയ മുസ്ലിം സംഘടനാ നേതാവ് നരേന്ദ്രമോഡിയെ
അനുകൂലിച്ച് രംഗത്തുവരുന്നത്. പുതിയ ലക്കം ‘കേരള ശബ്ദം’ വാരികയിലാണ് വിവാദ
അഭിമുഖം. മോഡിയെ അംഗീകരിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ‘വ്യക്തിയല്ല, പ്രവര്‍ത്തന ങ്ങളാണ്
അംഗീകരിക്കുകയും അംഗീകരിക്കപ്പെടാതിരി ക്കുകയും ചെയ്യുന്നതെ’ന്നാണ് കാന്തപുരം
മറുപടി നല്‍കിയത്. തുടര്‍ന്ന് ‘റോഡ് നന്നാക്കുന്നവരെയും കൃഷി നടത്തുന്നവരെയും
അംഗീകരിക്കും, അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെയും’ എന്ന്
വിശദീകരിക്കുന്നു. വിവാദ പ്രസ്താവന ക്കെതിരെ സംസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനകള്‍
രംഗത്തുവന്നിട്ടുണ്ട്. ‘മര്‍കസ് സ്ഥാപനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ
സാമ്പത്തിക സഹായത്തിനുള്ള നന്ദിയാണ് കാന്തപുരം കാണിക്കുന്നതെ’ന്ന്
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ‘മോഡി ഒരു വികസനവും
ഉണ്ടാക്കിയിട്ടില്ല. പകരം ചില പണ്ഡിതരെ പ്രീണിപ്പിച്ച് നിര്‍ത്തുക എന്ന
ലക്ഷ്യത്തിന്റെ ഭാഗമായി മര്‍കസിന് അഞ്ച് കോടി രൂപ നല്‍കിയിരുന്നു. മതേതര,
ന്യൂനപക്ഷ കൂട്ടായ്മകളോട് എന്നും പുറംതിരിഞ്ഞ് നിന്നിരുന്ന കാന്തപുരത്തിന്റെ
നിലപാടില്‍ അത്‍ഭുത പ്പെടാനില്ലെ’ന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ 1 ന്
കോഴിക്കോട് : രാജ്യത്തെ ഭരണഘടനയുടെ മൌലിക അവകാശങ്ങളില്‍ പെട്ട മതവിശ്വാസവും വ്യക്തിനിയമവും സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും ഏക സിവില്‍കോഡ് വാദികളുടെ പുതിയ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമായി സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ 1 വെള്ളിയാഴ്ച കോഴിക്കോട് നടത്താന്‍ സമസ്തയുടെയും കീഴ്ഘടകങ്ങലുടെയും സംയുക്ത യോഗം തീരുമാനിച്ചു. കുടുംബ പ്രശ്നങ്ങളാലും സാമൂഹ്യ ബാധ്യതയാലും നടക്കുന്ന ചില വിവാഹങ്ങളില്‍ പ്രയപൂര്‍ത്തിയായില്ല എന്ന തടസ്സം ഉന്നയിച്ച് വിവാഹം തടയാനും ശൈശവ വിവാഹ നിരോധന പരിതിയില്‍ പെടുത്തി സിവില്‍ നിയമത്തെ അട്ടിമറിക്കാനുമുള്ള സമീപകാലത്തെ ചില കേന്ദ്രങ്ങളുടെ ശ്രമത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള മത സംഘടനകളുടെ തീരുമാനത്തെ കടുത്ത ഭാഷണയിലാണ് ചില മത വിരുദ്ധരും അല്‍പ ജ്ഞാനികളും വിമര്‍ശിക്കുന്നത്. മുമ്പും ഇത്തരം ശരീഅത്ത് വിരോധം പ്രകടിപ്പിച്ചപ്പോള്‍ ശരീഅത്ത് സംരക്ഷിക്കാനായി സമസ്ത നടത്തിയ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് നവംബര്‍ 1 ന് നടത്തുന്നത്. ഒക്ടോബര്‍ 25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവ ല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കും. ജില്ലാ തലങ്ങളില്‍ സ്പെഷല്‍ കണ്‍വെന്‍ഷനുകള്‍ ചേരും യോഗത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , സി.കെ.എം. സ്വാദിഖ് മുസ്‍ല്യാര്‍ , ഡോ. ബഹാഉദ്ദീന്‍ നദ്‍വി, ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി,അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ , പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍ . എ.എം. അബ്ദുല്‍ ഖാദര്‍ , കൊടക് അബ്ദുറഹ്‍മാന്‍ മുസ്ലിയാര് , എ.എം. മുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ ,എം.എ. ചേളാരി, സലീം എടക്കര പ്രസംഗിച്ചു.
ശരീഅത്തിനെതിരായ നീക്കം അംഗീകരിക്കില്ല : സുന്നി കോഓഡിനേഷന്‍ കമ്മിറ്റി
ചെറുതുരുത്തി : ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും മുസ്‍ലിം വ്യക്തി നിയമത്തിനും ഇസ്‍ലാമിക ശരീഅത്തിനുമെതിരായുള്ള ഏതു നീക്കവും അനുവദിക്കാനാകില്ല. വിവാഹ പ്രായ വിവാദത്തിലൂടെ ശരീഅത്തിനെ ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനുമാകില്ല. ഈ വിഷയത്തില്‍ സമസ്ത എടുക്കുന്ന ഏതു തീരുമാനവും മഹല്ലുകള്‍ അംഗീകരിക്കുമെന്നും സമസ്ത സുന്നി കോഓഡിനേഷന്‍ കമ്മിറ്റി പ്രമേയത്തിലൂടെ അറിയിച്ചു. ആത്മീയ കച്ചവടം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആത്മീയ വാണിഭം നടത്തുന്നവരെയും കോടികള്‍ തട്ടിപ്പ് നടത്തുന്നവരെയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ സുന്നി കോഓര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ മേഖലകളില്‍ സുന്നി സംഗമങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി നവംബര്‍ 2-ാം തിയ്യതി പള്ളം സെന്‍ററില്ന നടത്തുന്ന ചേലക്കര, മുള്ളൂര്‍ക്കര, ദേശമംഗലം എന്നീ റൈഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന ദേശമംഗലം ഏരിയ സുന്നി സംഗമത്തിന്‍റെ ഭാഗമായി സമസ്ത സുന്നി കോഓഡിനേഷന്‍ കമ്മിറ്റി പള്ളം സെന്‍ററില്‍ സംഘടിപ്പിച്ച ഏരിയ കണ്‍വെന്‍ഷന്‍ ആറ്റൂര്‍ മഹല്ല് ഖത്തീബ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ ദേശമംഗലം പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. മമ്മി, ശാഹിദ് കോയ തങ്ങള്‍ , ആറ്റൂര്‍ അബുഹാജി, ബശീര്‍ കല്ലേപ്പാടം, ബാദുഷ അന്‍വരി, അബ്ദുന്നാസര്‍ , ശാജി പള്ളം, അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.
ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി..വിശുദ്ധിയുടെ നിറവില്‍ മിനാ താഴ്വര; തീര്‍ത്ഥാടകലക്ഷങ്ങള്‍ നാളെ അറഫയിലേക്ക്..
മക്ക: ഇബ്രാഹീം നബിയുടെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തിയ ശുഭ്രവസ്‌ത്രധാരികള്‍ നാളെ അറഫയില്‍ സംഗമിക്കും. ശനിയാഴ്‌ച രാത്രി മുതല്‍ മിനായിലെത്തിയ തീര്‍ത്ഥാടകസഹസ്രങ്ങള്‍ നാളെ പുലര്‍ച്ചെയോടെ അറഫയിലേക്കുള്ള പ്രയാണം ആരംഭിക്കും. ലോക മുസ്‌ലിം സമ്മേളനമെന്നു വിശേഷിപ്പിക്കുന്ന ഹജ്ജിന്റെ പൂര്‍ണതയ്ക്ക് അറഫയില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്. നാളെ ഉച്ചയോടെ അറഫയിലെത്തുന്ന വിശ്വാസികള്‍ ളുഹ്‌റും അസറും ഒന്നിച്ചു ചുരുക്കി നമസ്‌കരിക്കും. ശേഷം ഹാജി മാര്‍ സൌദി ഗ്രാന്‍ഡ് മുഫ്‌തി ശെയ്‌ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാ ആലു ശെയ്‌ഖിന്റെ നേതൃത്വത്തില്‍ മസ്‌ജിദുന്നമിറയില്‍ നടക്കുന്ന അറഫ ഖുതുബയില്‍ പങ്കെടുക്കും. വൈകുന്നേരത്തോടെ വിശ്വാസികള്‍ തങ്ങള്‍ ചെയ്‌തുപോയ തെറ്റ് പ്രപഞ്ചനാഥനോട് ഏറ്റുപറഞ്ഞു കാരുണ്യത്തിന്റെ മലയെന്ന് അറിയപ്പെടുന്ന ജബലുര്‍റഹ്‌മയുടെ താഴ്‌വരയില്‍ പ്രാര്‍ഥനയില്‍ മുഴുകും. സൂര്യാസ്‌തമയത്തോടെ ഹാജിമാര്‍ മുസ്‌ദലിഫയിലേക്കു നീങ്ങും. അവിടെ രാപാര്‍ത്തതിനുശേഷം ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് ചൊവ്വാഴ്‌ച പുലര്‍ച്ചെയോടെ വീണ്‌ടും മിനായിലേക്ക്. മിനായില്‍നിന്ന് മശാഇര്‍ ട്രെയിന്‍ സര്‍വീസ് വഴിയാണ് ഹാജിമാര്‍ അറഫയിലേക്കു പോവുക.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്; തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നു
പട്ടിക്കാട് : ജാമിഅ: നൂരിയ്യ: അറബിയ്യ: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ബഹുജനങ്ങളില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാമിക പഠനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നു. ശിഹാബ് തങ്ങള്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ് ആണ് തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നല്‍കുക. സംസ്ഥാനത്ത് 10 പഠനകേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ അനുവദിക്കുക. വിവിധ തലങ്ങളിലുള്ളവരെ ലക്ഷ്യമാക്കി ഹൃസ്വകാല - ദീര്‍ഘകാല കോഴ്‌സുകള്‍ ഡിസ്റ്റന്‍സ് സ്‌കൂളിംഗിന് കീഴില്‍ ആരംഭിക്കും. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കി യിരിക്കുന്നത്. ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ദ്വിവത്സര കോഴ്‌സാണ് ആദ്യം തുടങ്ങുക. പാണക്കാട് ചേര്‍ന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ആലോചനായോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , മുഹമ്മദ് ഫൈസി അടിമാലി, രണ്ടാര്‍ക്കര മീരാന്‍ മൗലവി, സി.കെ.അബ്ദുല്ല മാസ്റ്റര്‍ പട്ടാമ്പി,ഇ.കെ.അബ്ദുല്‍ ഖാദര്‍ വൈരംങ്കോട്, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, സുലൈമാന്‍ ചേറൂര്‍ ,വി.ടി.ശിഹാബുദ്ദീന്‍ , കെ.അബ്ദുല്‍ അസീസ് പ്രസംഗിച്ചു. റഷീദ് ഫൈസി നാട്ടുകല്‍ സ്വാഗതം പറഞ്ഞു.
TREND നാഷണല്‍ അകാദമിക്ക് അസംബ്ലി 'പഠനവൈകല്ല്യം പ്രശ്‌നവും പരിഹാരവും' സെമിനാര്‍ സംഘടിപ്പിച്ചു
മലപ്പുറം : SKSSF TREND സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2014 ജനൂവരി 19ന്‍ കോഴിക്കോട് നടക്കുന്ന നാഷണല്‍ അകാദമിക്ക് അസംബ്ലിയുടെ ഭാഗമായി പഠനവൈകല്ല്യം പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ സെമിനാര്‍ സംഘടിപ്പിച്ചു. എടപ്പാള്‍ അല്‍ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന സെമിനാര്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ധനേഷ്കൂമാര് (റിച്ച്-മഞ്ചേരി) ക്ലാസ് എടുത്തു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഷംസാദ് സലിം പൂവ്വത്താണി, സൈനൂല് ആബിദ് കരൂവാരക്കൂണ്ട്, സത്താര്‍ ആതവനാട്, ഖലീല്‍ വാഫി, ഉമ്മര്‍ , തുടങ്ങിയവര്‍ സംസാരിച്ചു.
സുകൃതങ്ങളുടെ സമുദ്ധാരണത്തിന്; SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ കാമ്പയിന്‍ തുടങ്ങി
ബാംഗ്ലൂര്‍ : പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടേ തെന്ന പേരില്‍ കൊണ്ടു വന്ന കേശം വ്യാജ മാണെന്ന സമസ്തയുടെ വാദം സത്യമാണെന്ന് തെളിഞ്ഞിരിക്കെ അതുപയോഗിച്ച് ആത്മീയ ചൂഷണം നടത്തിയവര്‍ സമൂഹത്തോട് മാപ്പ് പറയണമെന്ന് SKSSF സംസ്ഥാന വര്‍ക്കിങ്ങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സുകൃത ങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേയ ത്തില്‍ ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഉദ്ഘാടന കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് റഷീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡണ്ട് അസ്‌ലം ഫൈസി അധ്യക്ഷം വഹിച്ചു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, താനൂര്‍ ഇസ് ലാഹുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ സമദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. റൈഞ്ച് മുഅല്ലിം മാനേജ്‌മെന്റ് ഭാരവാഹികളായ ഖലീല്‍ ഫൈസി, സ്വാലിഹ് ഇര്‍ഫാനി, ശംസുദ്ദീന്‍ കൂടാളി, വി.കെ നാസര്‍ ഹാജി, ലത്തീഫ് ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. റഷീദ് ശിഹാബ് തങ്ങള്‍ ഹാരാര്‍പ്പണം നടത്തി. ജുനൈദ് വില്ലാപ്പള്ളി സ്വാഗതവും യഅ്ഖൂബ് ഇ. അലവി നന്ദിയും പറഞ്ഞു. പിന്നീട് നടന്ന ദിക്‌റ് ദുആ മജ്‌ലിസിന് റഷീദ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം; പോരാട്ട കഥകള്‍
ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ച് തന്നിട്ടുണ്ട്. അതില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം, സ്വത്തിലുള്ള അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമ (മുസ്‌ലിം പേഴ്‌സണല്‍ ലോ) ത്തിനനുസൃതമായി പ്രവര്‍ത്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശം. ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തിലോ ഇസ്‌ലാമിക ശരീഅത്തിലോ 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിലോ' മുസ്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ വിവാഹപ്രായം നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 2006ലെ 'ശിശു വിവാഹ നിരോധ നിയമ'ത്തില്‍ അത് യഥാക്രമം 21ഉം 18ഉം ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ വൈരുധ്യം ഇല്ലാതാക്കിയിട്ടില്ലെങ്കില്‍, അനിവാര്യമായ ചില സാഹചര്യങ്ങളില്‍ വിവാഹിതരാകേണ്ടി വരുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രയാസം നേരിടേണ്ടിവരുമെന്ന് മാത്രമല്ല അത് ഭരണ ഘടനാദത്തമായ മുസ്‌ലിംകളുടെ മൗലികാവകാശങ്ങളുടെ ലംഘനമായിത്തീരുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വേണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്നതും അതിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കാനാലോചിക്കുന്നതും വലിയൊരു തെറ്റായി ചിത്രീകരിച്ച് ചില കക്ഷികള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലൊ. ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നത് ഒരു പുതിയ കാര്യമല്ല. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മാത്രമല്ല, മറ്റ് പല വിഷയങ്ങളിലും 'മുസ്‌ലിം വ്യക്തി നിയമത്തിന്റെ' പരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി അതിനെതിരായി വരാനിടയുള്ള നിയമ നിര്‍മ്മാണങ്ങള്‍ തടയാനോ പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെടാനോ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കിട്ടാനോ പാര്‍ലമെന്റിലൂടെയും കോടതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിംകള്‍ മുമ്പും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയിലും വിജയിച്ചിട്ടുമുണ്ട്.
ഹജ്ജിന് മുമ്പുള്ള വെള്ളിയാഴ്ച; ഹറം നിറഞ്ഞൊഴുകി
മക്ക: പാപമുക്തി തേടിയെത്തിയ തീര്‍ഥാടക ലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് വിശുദ്ധ ഹറം നിറഞ്ഞൊഴുകി. ഹജ്ജിന് മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരാല്‍ ഹറമും പരിസര പ്രദേശവും നിറഞ്ഞുകവിഞ്ഞു. ഇന്നലെ ഹറമില്‍ ജുമുഅ നിസ്‌കാരത്തില്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ പങ്കാളികളായി. ജുമുഅ നിസ്‌കാരത്തിന് ശൈഖ് സാലിഹ്ബിന്‍ മുഹമ്മദ് ആല്‍താലിബ് നേതൃത്വം നല്‍കി. ഹജ്ജ് ആരാധനയാണ്. അതിനെ ഉല്ലാസ യാത്രയായി കാണരുത്. ജീവിതത്തിലെ പാപക്കറകള്‍ കഴുകിക്കളയാനും പ്രായശ്ചിത്ത വിചാരത്തോടെ നല്ല ജീവിതത്തിലേക്ക് മടങ്ങാനുമുള്ള മാര്‍ഗമാണ് പരിശുദ്ധ ഹജ്ജ്. ഇമാം തീര്‍ഥാടകരെ ഉത്‌ബോധിപ്പിച്ചു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. ആവര്‍ത്തിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിനേക്കാള്‍ ആദ്യം നിര്‍വഹിക്കുന്ന ഹജ്ജ് കുറ്റമറ്റതാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇമാം വിശ്വാസി സമൂഹത്തോട് പറഞ്ഞു. പുണ്യഭൂമിയുടെ പവിത്രത കാത്തുസൂക്ഷിക്കാനും ഇമാം ഹാജിമാരോട് ആവശ്യപ്പെട്ടു. ഖുത്ബയില്‍ ഉടനീളം ആത്മസംയമനം പാലിക്കാനും തന്നെക്കാള്‍ മറ്റുള്ളവരുടെ സൗകര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇമാം ഉണര്‍ത്തി. ജുമുഅയില്‍ പങ്കെടുക്കുന്നതിന് രാത്രി മുതല്‍ തന്നെ തീര്‍ഥാടകര്‍ ഹറമില്‍ സ്ഥാനം പിടിച്ചിരുന്നു.
കണ്ണൂര്‍ പാറാട്ടെ സ്‌ഫോടനത്തില്‍ സംഘടനക്ക് ബന്ധമില്ല; വിഘടിത കുപ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുത് : SYS, SKSSF
കണ്ണൂര്‍: പാറാട്ടെ സ്‌ഫോടനത്തില്‍ സമസ്‌തക്കോ പോഷകസംഘടനകൽക്കൊ ബന്ധമില്ലെന്നും വിഘടിത കുപ്രചാരണങ്ങളിൽ ആരും വന്ജിത രാവരുതെന്നും എസ്.വൈ.എസ്, എസ്.കെ.എസ്. എസ്.എഫ് ജില്ലാ നേതാക്കളായ മലയമ്മ അബൂബക്കര്‍ ബാഖവി, അഹ്മ്മദ് തേര്‍ലായി, അബ്ദുസലാം ദാരിമി കിണവക്കല്‍ , ലത്തീഫ് പന്നിയൂര്‍ എന്നിവർ അറിയിച്ചു. ജംഇയ്യത്തുല്‍ ഇഹ്‌്‌സാന്‍ , സുന്നി ടൈഗര്‍ ഫോഴ്സ് തുടങ്ങിയ സംഘടനകള്‍ക്ക് രൂപം നല്‍കിയവര്‍ സമസ്‌തയില്‍ തീവ്രവാദം ആരോപിക്കുന്നത് ശരിയല്ല. സെന്‍ട്രല്‍ പൊയ്‌ലൂര്‍ പ്രദേശത്ത് സി. പി.എമ്മിന്റെ സഹായത്തോടെ അക്രമങ്ങള്‍ നടത്തിയവരാണ് കാന്തപുരം വിഭാഗം. പാനൂര്‍ മേ ഖലാ SSF. നേതാവിന്റെ അനുജന്റെ കൈയില്‍നിന്ന് ബോംബ് പൊട്ടി കൈപ്പത്തി നഷ്ടമായത് ഈയടുത്താണ്. വെള്ളിക്കീല്‍ മദ്‌റസയിലെ സ്വലാത്ത് സദസ്സിലേക്ക് ബോംബെറിഞ്ഞതും ആരും മറന്നിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ കേശ വിവാദത്തിൽ കുടുങ്ങി ക്കിടക്കുന്ന വിഘടിത വിഭാഗം കിട്ടിയ അവസരം ഉപയോഗിച്ച് നടത്തുന്ന പ്രസ്താവന സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഇത്തരുണത്തിൽ സ്‌ഫോടന സംബന്ധമായി സമഗ്ര അന്വേഷണം നടത്തി സത്യം പരസ്യമാക്കാന്‍ അധികാരികള്‍ തയ്യാറാവണ മെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹജ്ജ് ക്യാമ്പിന് സമാപനം; ഹജ്ജ് കമ്മിറ്റി വഴി മക്കയില്‍ എത്തിയത് 8817 പേര്‍
കൊണ്ടോട്ടി: അവസാന തീര്‍ത്ഥാടകരെയും പുണ്യഭൂമിയിലേക്ക് യാത്രയാക്കിയതോടെ ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് സമാപനമായി. രാവിലെ 9നു പുറപ്പെട്ട സംഘത്തില്‍ 286 പേരുണ്ട്. വെയ്റ്റിങ് ലിസ്റ്റില്‍ പുതുതായി അവസരം ലഭിച്ചവരും ഗവണ്‍മെന്റ് ക്വാട്ടയില്‍ തിരഞ്ഞെടുത്ത 33 പേരുമാണ് ഇതില്‍ കൂടുതല്‍. 168 സ്ത്രീകളും 126 പുരുഷന്‍മാരുമാണ്. ഇതോടെ 8817 പേര്‍ ഹജ്ജ് കമ്മിറ്റി വഴി മക്കയില്‍ എത്തി. മൂന്ന് പേര്‍ മക്കയില്‍ മരണപ്പെട്ടു. അബ്ദുല്‍ ഹയ്യ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഒരു പരാതികളും ആക്ഷേപങ്ങളുമില്ലാതെ യും പോരയ്മക്കു ഇടം കൊടുക്കാതെയാണ് ഈ വര്‍ഷത്തെ ക്യാമ്പ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ 15 ദിവസം പൂര്‍ണ്ണമായും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സേവനത്തിനായി മാറ്റിവെച്ചു. 9000ത്തോളം തീര്‍ത്ഥാടകരും ഒരു ലക്ഷത്തോളം സന്ദര്‍ശകരും ക്യാമ്പിലെത്തിയിരുന്നു. 166 പുരുഷന്മാരും 85 സ്ത്രീകളും വളണ്ടിയര്‍മാരായി സേവനത്തിനുണ്ടായിരുന്നു. 80 കഴിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. പ്രായം മറന്ന് 15 ദിവസം ഹാജിമാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു ഇവരും. ഭക്ഷണ കമ്മിറ്റിയും കെ. മുഹമ്മദുണ്ണി ഹാജിയുടെ നേതൃത്വത്തില്‍ വെള്ളവും വെളിച്ചവും കമ്മിറ്റിയും ട്രാന്‍സ്‌പോര്‍ട്‌സ് കമ്മിറ്റിയും വിവിധ വകുപ്പുകളും ചിട്ടയായ പ്രവര്‍ത്തനം നടത്തി സേവനത്തിന് മാതൃക കാണിച്ചു.
വിവാഹ പ്രായം: ഖത്തീബുമാര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഉദ്‌ബോധനങ്ങള്‍ നടത്തുക : സമസ്ത തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷന്‍
തിരൂരങ്ങാടി : വിവാഹപ്രായ വിവാദത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഖത്തീബുമാര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഉദ്‌ബോധനങ്ങള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വിവാഹപ്രായത്തിന്റെ പേരില്‍ മത പണ്ഡിതരുടെ നിലപാടിനെ വിമര്‍ശിക്കുന്നതിന് പിന്നില്‍ ശരീഅത്ത് വിരുദ്ധതയാണെന്നും ഇസ്‌ലാമില്‍ പ്രത്യേക പ്രായ പരിധി നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ പതിനെട്ടെന്ന് വാശി പിടിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 18 വയസ്സിന് മുമ്പേ മുഴുവന്‍ പെണ്‍കുട്ടികളേയും കല്യാണം കഴിപ്പിച്ചയക്കണമെന്ന നിലപാടാണ് മത സംഘടനകള്‍ക്കുള്ളതെന്ന രീതിയില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അപലപനീയമാണ്. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ 18 വയസ്സിന് മുമ്പുള്ള വിവാഹം നടക്കുമ്പോള്‍ അതിന് നിയമപരിരക്ഷ നല്‍കണമെന്ന് മാത്രമേ മതപണ്ഡിതര്‍ ആവശ്യപ്പെട്ടുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഉള്ഹിയത്ത് നാം അറിയേണ്ടത് വിഷയത്തില്‍ കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ ക്ലാസെടുത്തു.അഹ്മദ്കുട്ടി ബാഖവി ആധ്യക്ഷ്യം വഹിച്ചു. പി മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
വിവാഹം; പലരും പലതട്ടില്‍: മുസ്തഫ മുണ്ടുപാറ
25 വയസ്സ് ആകാതെ ഒരു പെണ്‍കുട്ടിയും വിവാഹിതയാകരുതെന്ന് ജസ്റ്റിസ് ശ്രീദേവി. ഇതിനുമുമ്പുള്ള വിവാഹം പുരുഷാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി ഒരു വിഭാഗം മത മേലധ്യക്ഷന്മാര്‍ പാവപ്പെട്ട പെണ്‍കുട്ടികളെ ഇരയാക്കി നടത്തുന്നതാണത്രെ. വിവാഹ പ്രായം പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചയ്ക്കാന്‍ ആവശ്യപ്പെടുന്നതും ഒന്നിലധികം സ്ത്രീകളെ സ്വന്തം ശാരീരികാവശ്യങ്ങള്‍ക്ക് മാത്രമായി വിവാഹം ചെയ്യുന്നതും നികൃഷ്ട കര്‍മ്മമാണെന്നും ജസ്റ്റിസ് പറഞ്ഞതായാണ് വാര്‍ത്ത. 2006 - ല്‍ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ 18 വയസ്സ് നിര്‍ണയിച്ചത് മതി യായില്ലെന്നാവും ജസ്റ്റിസിന്റെ വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വല്ലാതെ വ്യാകുലപ്പെടുന്ന കൂട്ടത്തിലാണ് ജസ്റ്റിസ്. മുസ്ലിം പെണ്‍കുട്ടികളാണെങ്കില്‍ പറയുകയേ വേണ്ട. മുസ്ലിം പണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് കെട്ടിച്ചയ്ക്കാന്‍ ഒരുമ്പിട്ടിറങ്ങി എന്ന് കേട്ടപ്പോഴേ ജസ്റ്റിസിന് വിങ്ങിപൊട്ടല്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു എന്ന് വേണം നിരീക്ഷിക്കാന്‍. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി കൈകാര്യം ചെയ്ത സമയങ്ങളില്‍ ചില സ്ത്രീപീഢനങ്ങള്‍ കാണുകയും ചിലത് തീരെ കാണാതിരിക്കുകയും ചെയ്തത് ശ്രദ്ധേയമായ ജസ്റ്റിസിന്റെ നീതി ബോധം മാലോകരാല്‍ വാഴ്ത്തപ്പെട്ടതാണ്. മുസ്ലിം പ്രമാണിമാരുടെ വിക്ക്‌നസ്സാണ് പെണ്ണുകെട്ടല്ലെന്ന് നിരീക്ഷിച്ച സഖാവ് പിണറായി വിജയന്റെ യുവജന മഹിളകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വേദിയായത് കൊണ്ട് കൂടിയാവാം ജസ്റ്റിസ് വല്ലാതെ വാചാലയായത്.
കാന്തപുരത്തിന്റെ കൂട്ടാളി അബ്ദുനൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്
തിരൂര്‍: കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയും കാന്തപുരത്തിന്റെ വലം കയ്യുമായിരുന്ന അബ്ദുല്‍ നൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 പരാതികള്‍ തിരൂര്‍ സബ് കോടതിയിലത്തെി. 33 ലക്ഷം രൂപ ഇവരില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരില്‍ മിക്കവരും ഒരേ കുടുംബ ത്തിലുള്ളവരാണ്. നൂറിനെതിരെ ക്രൈം ബ്രാഞ്ച് നടപടികള്‍ ശക്തിപ്പെടുത്തിയതോടെ യാണ് പുതിയ പരാതികള്‍ വന്നത്. ലക്ഷം രൂപക്ക് 5000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നൂര്‍ നിക്ഷേപം സ്വീകരിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. മിക്കവരും 2008ലാണ് പണം നല്‍കിയിട്ടുള്ളത്. ഇതേവര്‍ഷം നവംബറിലായിരുന്നു നൂര്‍ കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയത്. കൊടിഞ്ഞി വെട്ടിയാട്ടില്‍ ഷംസുദ്ദീന്‍ നാലു തവണയായി നാലുലക്ഷം രൂപയാണ് നല്‍കിയത്. ഇയാളുടെ ഭാര്യ സല്‍മയുടെ പേരില്‍ രണ്ട് ലക്ഷം രൂപ വേറെയും നിക്ഷേപിച്ചിട്ടുണ്ട്. വെട്ടിയാട്ടില്‍ ഹാരിസ്, തോണിയേരി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടമായി. കൊടിഞ്ഞി കുന്നത്തേരി ശിഹാബുദ്ദീന്‍െറ ഭാര്യ ശാഹിദ ( ഒരുലക്ഷം), ബന്ധുക്കളായ വെട്ടിയാട്ടില്‍ സലീം, വെട്ടിയാട്ടില്‍ മുഹമ്മദ് അനീസ്, വെട്ടിയാട്ടില്‍ സൈനബ, വെട്ടിയാട്ടില്‍ മുഹമ്മദ്കുട്ടി ഹാജി (രണ്ട് ലക്ഷം രൂപ വീതം), മകള്‍ സുല്‍ഫത്ത് (മൂന്നു ലക്ഷം രൂപ) വെട്ടിയാട്ടില്‍ ബദ്രിയ (മൂന്നു ലക്ഷം രൂപ) എന്നിവരാണ് പുതുതായി കോടതിയെ സമീപിച്ചത്.
മക്കയില്‍ തിരക്ക് തുടങ്ങി..
മക്ക: മക്കയില്‍നിന്ന് മദീനയിലേക്കുള്ള സന്ദര്‍ശക പ്രവാഹം നിന്നതോടെ മക്കയില്‍ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഹജ്ജിന്റെ മുന്നോടിയായി ഇന്നലെ മുതല്‍ മദീനയിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യക്കാരായ ആളുകളുടെ മദീന സന്ദര്‍ശനം ഇനി ഹജ്ജിന് ശേഷമായിരിക്കും. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടു ണ്ടെങ്കിലും മസ്ജിദുല്‍ ഹറാമില്‍ ഈ കുറവ് അനുഭവുപ്പെടുന്നില്ല. മതാഫിലെന്നപോലെ ഹറമിലും എല്ലാ സമയത്തും തിരക്കാണ്. ബാബുല്‍ഉംറയുടെയും ബാബുല്‍ ഫതഹിന്റെയും ഭാഗങ്ങള്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം മറ്റിടങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പലപ്പോഴും കാണുന്നത്.
ഹറമിലും മതാഫിലും തിരക്കൊഴിഞ്ഞ സമയം വളരെകുറവാണ്. നട്ടുച്ച സമയത്ത് തിരക്കിന് അല്‍പം ശമനമൊഴിച്ചാല്‍ മറ്റു സമയങ്ങളിലെല്ലാം തിരക്കുതന്നെ. മഗ്‌രിബ്, ഇശാ നിസ്‌കാര സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ പലപ്പോഴും തീര്‍ഥാടകരെ നിയന്ത്രിച്ചാണ് ഹറമിലേക്ക് കടത്തിവിടുന്നത്. മുന്‍വര്‍ഷം ഇതേസമയത്ത് ചൂടിന് അല്‍പം ആശ്വാസമായിരുന്നുവെങ്കിലും ഈ വര്‍ഷം ചൂടിന്റെ കാഠിന്യം വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം രാത്രി സമയ ങ്ങളിലാണ് തീര്‍ഥാടകര്‍ ഏറെപേരും ഉംറയും ത്വവാഫും ചെയ്യുന്നത്. വിപുലീകരണ പ്രവര്‍ത്തനം മൂലം ബാബുല്‍ ഫത്ഹും ഉംറയും അടച്ചതിനാല്‍ മറ്റു കവാടങ്ങളില്‍ തിരക്കേറി. അബ്ദുല്‍ അസീസ് കവാടത്തിലൂടെയും ഫഹദ് കവാടത്തിലൂടെയുമാണ് ഏറെപേരുടെയും സഞ്ചാരം. ബാബുല്‍ ഫത്ഹിലെയും ഉംറയിലെയും സൗകര്യം പരിമിതമായതിനാല്‍ മറ്റിടങ്ങളിലും പതിന്മടങ്ങ് വര്‍ധിച്ചു. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളും ഫഹദ് കവാടത്തിന്റെ ഭാഗത്തേക്ക് ചേര്‍ത്തിരിക്കുകയാണ്.
വിവാഹ പ്രായം കോടതിയെ സമീപിക്കുന്നത് നിയമ സംരക്ഷണം തേടി : മുസതഫ മാസ്‌ററര്‍ മുണ്ടുപാറ
അനിവാര്യമായ സാഹചര്യങ്ങളില്‍ വിവാഹിതരായവര്‍ക്ക് നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷ ലഭിക്കാനാണ് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ മുസ്‌ലിം സംഘടകള്‍ തീരുമാനിച്ചതെന്ന് മുസ്‌ലിം വെക്തി നിയമ സംരക്ഷണ സമിതി കണ്‍വീനര്‍ മുസതഫ മാസ്‌ററര്‍ മുണ്ടുപാറ പറഞ്ഞു. വിവാഹപ്രായത്തില്‍ ലഭിക്കുന്ന ഇളവുകള്‍ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയെ തകര്‍ക്കുമെന്ന വാദം ശരിയല്ല. ഈ നിയമം നിലവിലുളളപ്പോള്‍ തന്നെ അനേകം വിവാഹങ്ങള്‍ പതിനെട്ട് വയസ്സിനു മുമ്പ് നടക്കുന്നുവെന്നതിന്റെ തെളിവാണ് അടുത്ത് നടന്ന ചില വിവാഹങ്ങളിലെ നിയപാലകരുടെ ഇടപെടലുകള്‍. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനെട്ട് വയസ്സിനു മുമ്പ് വിവാഹിതരായവര്‍ ഭാവിയില്‍ ജയില്‍ ശിക്ഷയും പിഴയും ഏററുവാങ്ങേണ്ടി വരും.സമകലീന സാഹചര്യം വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ പുനര്‍ചിന്ത അനിവര്യമാക്കുന്നുണ്ടെന്നാണ് ഫെമിനിസം കരുത്താര്‍ജിച്ച പശ്ചാത്യനാടുകളില്‍ പോലും വിവാഹപ്രായത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തെളിയിക്കുന്നതെന്നും നിയമ സുരക്ഷ ലഭിക്കാന്‍ നിയമ പീഠങ്ങളെ സമീപിക്കാനുളള തീരുമാനത്തെ വിവാദമാക്കുന്നവരുടെ ലക്ഷ്യം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.