ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്

ഹിദായ നഗറില് നില കൊള്ളുന്ന മഹത്തായ വിജ്ഞാനസൗധമാണ് ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. 1983 ഡിസം ര് 25 ന് ശിലയിട്ട ഈ വിജ്ഞാന കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം 1986 ഏപ്രില് 7 നും പഠനേദ്ഘാടനം ജൂണ് 26 നുമാണ് നടന്നത്. മെയിന് ബില്ഡിംഗ്, സി. എച്ച് ഹൈദറൂസ് മുസ്ലിയാര് സൗധം, പി. എം.എസ്. ഏ പൂക്കോയതങ്ങള് (ഉര്ദു ബ്ലോക്ക്), ദാറുല്ഹുദാ മസ്ജിദ് എന്നിവ കേമ്പസിലു്. മമ്പുറം മഖാമിനോട് ചേര്ന്ന് ഖുതു ുസ്സമാന് തഹ്ഫീളുല് ഖുര്ആന് കേളേജും ദാറുല് ഹുദാക്ക് കീഴില് നടന്നുവരുന്നു.
ലക്ഷ്യം
പരിശുദ്ധ ഇസ്ലാമിന്റെ നിയമസംഹിതകളും പ്രായോഗിക മേന്മകളും ലോകത്തെവിടെയും പ്രബോധനം ചെയ്യപ്പെടേതു്. പക്ഷേ, ഭാഷാപരമായ അജ്ഞതയും ഇസ്ലാമികലോകചരിത്രം, ആധുനിക ശാസ്ത്രം, സാമൂഹിക വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലെ അപര്യാപ്തതയും നമ്മുടെ പണ്ഡിതന്മാരെ മതപ്രബോധന പ്രവര്ത്തനങ്ങള്ക്ക് തടസ്സം നിന്നു. ഈ ഗുരുതരമായ വിടവു നികത്തുവാന് അര്ഹതയുള്ള പണ്ഡിതന്മാരെ സജ്ജമാക്കുക എന്നതാണ് ദാറുല് ഹുദായുടെ ലക്ഷ്യം.

പ്രവേശനം
സമസ്തയുടെ അഞ്ചാം ക്ലാസ് പാസ്സായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്കുട്ടികളില് നിന്ന് ബുദ്ധിമാന്മാരെ മാത്രം തെരഞ്ഞെടുത്താണ് ദാറുല് ഹുദായില് പ്രവേശനം നല്കുന്നത്.മതപ്രബോധകരെയും ദീനീപ്രവര്ത്തകരേയും സജ്ജീകരിക്കുക എന്ന ഏകലക്ഷ്യമാണ് മുമ്പിലുള്ളതെന്നതിനാല് വിദ്യാര്ത്ഥികളില് നിന്ന് ഭക്ഷണ-വിദ്യാഭ്യാസ-താമസ വകയില് യാതൊരു ഫീസും ഈടാക്കുന്നില്ല. പ്രാഥമിക ചികിത്സയും സ്ഥാപനം വക സൗജന്യമായി നല്കുന്നു.

പാഠ്യപദ്ധതി
തൂലികയും സ്റ്റേജുകളും വാര്ത്താമാധ്യമങ്ങലും ഉപയോഗപ്പെടുത്തി ഇസ്ലാമിനെതിരെ കടന്നാക്രമണങ്ങള് നടത്തിക്കൊിരിക്കുകയാണ്. പ്രബോധക വൃന്ദം വേത്ര വിജയിച്ചിട്ടില്ല. നാളത്തെ മതപ്രബോധകര്ക്ക് ഈ വിഷയങ്ങളില് മികച്ച പരിശീലനംനല്കി സമര്ത്ഥരാക്കുക എന്നതാണതിനു പരിഹാരം. ഉപര്യുക്ത വശങ്ങളെല്ലാം വേവിധം പരിഗണിച്ച് ഖുര്ആന്, ഹദീസ്, ഫിഖ്ഹ്, ഉസ്വൂലുല് ഫിഖ്ഹ്, ഉലൂമുല് ഖുര്ആന്, അഖീദ, നഹ്വ്, സ്വര്ഫ്, തര്ക്കശാസ്ത്രം, ഇല്മുല് ഹദീസ്, തജ്വീദ്, തസ്വവ്വുഫ്, ഇസ്ലാമിക-ലോക ചരിത്രം, കണക്ക്, സയന്സ്, സോഷ്യല് സറ്റഡീസ്, സൈക്കോളജി, സോഷ്യോളജി, അറബി ഉര്ദു ഇംഗ്ലീഷ് മലയാളം ഭാഷകള്, മതങ്ങള് ഒരു താരതമ്യ പഠനം മുതലായ വിഷയങ്ങള് ഇവിടെ പഠിപ്പിക്കുകയും വിദ്യാര്ത്ഥികള്ക്ക് പൂര്ണമായ തര്ബിയത്ത് നല്കുകയും ചെയ്തുവരുന്നു. രാത്രിയും പകലുമുള്െപ്പടെ വിദ്യാര്ത്ഥിയുടെ മുഴുവന് സമയവും നബിചര്യയനുസരിച്ചായിത്തീരുവാന് പ്രത്യേകം പരിശീലനവും നല്കുന്നു.