സമസ്തയുടെ തീരുമാനമറിഞ്ഞു മുസ്‌ലിം കേരളം സന്തോഷിച്ചു

വിദ്യാസന്പന്നരും, നവീന കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കു വാനും, പുതിയ ലോകക്രമത്തിന്റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്െയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്ത്ഥി സമൂഹത്തെ വാര്ത്തെടുക്കുന്നതിനായി സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെ യും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്റെ തനിമയോടും തന്മയത്വത്തോടെയും ആര്ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില് ഇതിനകം തങ്ങളുടെതായ വ്യക്തി മുദ്രകള് പതിപ്പിച്ച് പ്രശോഭിച്ചു നില്ക്കുന്ന വിദ്യാര്ത്ഥികള് പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള് സമസ്തക്ക് അതിന്റെ പ്രൗഢിയും യശസ്സും വര്ദ്ധിപ്പിച്ചു നല്കുന്ന അതിദുര്ഗങ്ങളായി ഇന്നും നിലകൊള്ളുന്നു.

വിദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഉന്നത ദീനീവിദ്യാഭ്യാസത്തിന് കേരളത്തെ ആശ്രയിക്കുന്നതായിരുന്നു പഴയകാല ചരിത്രം. കോഴിക്കോട്ടും പൊന്നാനിയിലും താനൂരിലും ഉായിരുന്ന ഉന്നത ദര്‍സുകള്‍ നൂറ്റാുകള്‍ പഴക്കമുള്ളതും ഉന്നത പണ്ഡിതന്മാരുടെ സാന്നദ്ധ്യം കൊ് അനുഗ്രഹീതവുമായിരുന്നു. ഇടക്കാലത്ത് അതിനുമാറ്റം സംഭവിച്ചു. കേരളത്തിലെ പണ്ഡിതമാര്‍ക്ക് ഉന്നത ബിരുദത്തിന് കേരളം വിടേിവന്നു. ഈ അവസ്ഥക്ക് മാറ്റം വേണമെന്ന് നേതാക്കള്‍ ചിന്തിച്ചു. 
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമായി പലരും ഈ കാര്യം ചര്‍ച്ചചെയ്തു. ബാഫഖി തങ്ങളടക്കമുള്ളവരുടെ മറുപടി കേരളത്തില്‍ സനദ് നല്‍കുന്ന ഉന്നത കലാലയം ഉാവേത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലാണ്, സമസ്ത തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ മുസ്‌ലിം കേരളം സന്നദ്ധമാണ് എന്നായിരുന്നു. വൈസ് പ്രസിഡ് അയനിക്കാട് ഇബ്രാഹീം മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ 4-4-62 നു ചേര്‍ന്ന മുശാവറ യോഗത്തില്‍ ശൈഖുനാ കോട്ടുമല ഉസ്താദ് കോളേജിന്റെ അടിയന്തിര പ്രാധാന്യത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങിവെച്ചു. യോഗം മൊത്തത്തില്‍ അംഗീകരിച്ചു. കൂടുതല്‍ ചര്‍ച്ചക്കും തീരുമാനത്തിനുമായി 30-4-62ന് പ്രസിഡ് മൗലാനാ അബ്ദുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ല്യാരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ബാഫഖി തങ്ങളുടെ പാികശാലയുടെ മുകളില്‍ സമസ്ത മുശാവറ ചേര്‍ന്നു.സമസ്തയുടെ കീഴില്‍ ബിരുദം നല്കുന്ന ഉന്നതകലാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അറബി കോളേജ് കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡും പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ വൈസ് പ്രസിഡും ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ ജനറല്‍ സെക്രട്ടറിയും ആയുള്ളതായിരുന്നു പ്രഥമ കമ്മിറ്റി. കോളേജ് സ്ഥാപിതമായി ശൈഖനാ ശംസുല്‍ ഉലമാ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തുപ്പോള്‍ പാണക്കാട് പൂക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് അഞ്ഞൂറുറുപ്പിക കടമെടുത്തു പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും തീരുമാനുച്ചു.

സമസ്തയുടെ തീരുമാനമറിഞ്ഞു മുസ്‌ലിം കേരളം സന്തോഷിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോളേജിനു സ്ഥലം ഓഫര്‍ ചെയ്യപ്പെട്ടു. നേതാക്കള്‍ പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട്ടെ കൊടുവായക്കല്‍ മൊയ്തുട്ടിമാന്‍ എന്ന ബാപ്പുഹാജി ശൈഖുനാ കോട്ടുമല ഉസ്താദിനെയും കൂട്ടി പാണക്കാട് പൂക്കോയ തങ്ങളെ സന്ദര്‍ശിച്ചു. സമസ്തയുടെ കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച സ്ഥാപനം പട്ടിക്കാട്ട് ആയിരിക്കണമെന്നും അതിനു തന്റെ സ്വത്തുക്കള്‍ മുഴുവനും നല്‍കാമെന്നും അറിയിച്ചു. പൂക്കോയതങ്ങള്‍ ബാപ്പുഹാജിയെ ബാഫഖി തങ്ങളുമായി ബന്ധപ്പെടുത്തി.

കറാച്ചി ഹാജി എന്ന പേരിലറിയപ്പെട്ട ബാപ്പുട്ടി ഹാജി തന്റെ വീടിനു സമീപം സ്ഥാപിച്ച റഹ്മാനിയ: പള്ളിയോടനുബന്ധിച്ച് ഒരു കോളേജ് ഉാവണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തില്‍ ജമാഅത്ത് നേതാവായിരുന്ന ഇസ്സുദ്ദീന്‍ മൗലവി ബാപ്പുഹാജിയുടെ ആഗ്രഹം മുതലെടുക്കാന്‍ ശ്രമം നടത്തി. തന്റെ ജമാഅത്ത് ആശയം മറച്ചുവെച്ചുവെച്ച് ഇസ്സുദ്ദീന്‍ മൗലവി ബാപ്പുഹാജിയെ സമീപിച്ചു. പള്ളിയുടെ സമീപം കോളേജ് തുടങ്ങാന്‍ പ്രേരിപ്പിച്ചു. തന്റെ കാപട്യം മറച്ചുവെക്കാനായി കോളേജിനു പൂക്കോയ തങ്ങളെ തറക്കല്ലിടാന്‍ ക്ഷണിക്കാനും ഉപദേശിച്ചു. ബാപ്പുഹാജി പാണക്കാട്ട് പോയി തങ്ങളെ ക്ഷണിച്ചു. ബാപ്പുഹാജിയുടെ ക്ഷണം തങ്ങള്‍ സ്വീകരിച്ചു. ഇതിന്റെ പിന്നില്‍ ഇസ്സുദ്ദീന്‍മൗലവിയുടെ കാപട്യം തങ്ങളറിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ കാര്യങ്ങളല്ലാം മണത്തറിഞ്ഞ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പൂക്കോയ തങ്ങളെ ഈ കാര്യങ്ങള്‍ ധരിപ്പിച്ചു തറക്കല്ലിടല്‍ പരിപാടിയില്‍ നിന്ന് പന്തിരിപ്പിക്കാന്‍ കോട്ടുമല ഉസ്താദിനെയും കൂട്ടി പാണക്കാട്ട് പോയി. പതിയും കോട്ടുമല ഉസ്താദും പാണക്കാട്ടെത്തിയപ്പോഴേക്കും തങ്ങള്‍ തറക്കല്ലിടാനായി ബാപ്പുഹാജി കൂട്ടി കൊുപോയിരുന്നു. പതിയും കോട്ടുമല ഉസ്താദും തങ്ങള്‍ മടങ്ങിവരുന്നത് വരെ പണാക്കാട് തന്നെ ഇരുന്നു. തങ്ങള്‍ എത്തിയപ്പോള്‍ പതി പറഞ്ഞു തങ്ങള്‍ക്കും ഉപ്പാപ്പമാര്‍ക്കും വല്ല്യുപ്പയായ നബി തങ്ങള്‍ക്കും ബര്‍ക്കത്തില്ല എന്ന് പ്രസംഗിച്ചു നടക്കുന്ന ഇസ്സുദ്ദീന്‍ മൗലവിയുടെ നേതൃത്വത്തിലുള്ള കോളേജിനു ബര്‍കത്ത് നല്‍കാനായിരുന്നോ തങ്ങള്‍ പോയത്. കേട്ടമാത്രയില്‍ തങ്ങള്‍ പ്രതികരിച്ചു. അങ്ങനെയാണെങ്കില്‍ ആ ബര്‍ക്കത്ത് ഞാന്‍ എടുത്തുകളയുന്നു.

അതുതന്നെ സംഭവിച്ചു. ആ കോളേജ് പിന്നെ ഉയര്‍ന്നില്ല. ബാപ്പു ഹാജിക്ക് കാര്യം മനസ്സിലായി. തന്റെ പിന്നില്‍ കൂടിയ ജമാഅത്തുകാരെ അദ്ദേഹം ആട്ടിയോടിക്കുകയായിയുന്നു. പതിയുടെയും കോട്ടുമല ഉസ്ദാതിന്റെയും ഉപദേശം സ്വീകരിച്ചു. തന്റെ പള്ളിയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന പറവണ്ണ മുഹയിദ്ദീന്‍ കുട്ടി മുസ്ല്യാരുടെ നേതൃത്വത്തില്‍ ഉന്നത ദര്‍സ് ആരംഭിച്ചു. (തൊള്ളായിരത്തി അമ്പതുകളുടെ മുമ്പ് മൗലാനാ അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, മുക്കം ഉമര്‍ മുസ്‌ലിയാര്‍, വെള്ളായിക്കോട് കുട്ടിയമു മുസ്‌ലിയാര്‍ തുടങ്ങിയ തുടങ്ങിയ ഉന്നതന്മാര്‍ പ്രസ്തുത പള്ളിയില്‍ ദര്‍സു നടത്തിയിട്ടു്്.)

ബാപ്പുഹാജിയുടെ അപേക്ഷ സമസ്ത ചര്‍ച്ച ചെയ്യാനായി 15-9-62 നു സമസ്ത മുശാവറയുടെ കോളേജ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേര്‍ന്ന് കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 3-2-63നു കോളേജിനു കോഴിക്കോട് കോയവീട്ടില്‍ സയ്യിദ് ഇമ്പിച്ചികോയതങ്ങള്‍ (പൂക്കോയ തങ്ങളുടെ സഹോദരി ഭര്‍ത്താവ്) തറക്കല്ലിട്ടു. 18-3-63നു ബാപ്പു ഹാജി സ്ഥാപിച്ച റഹ്മാനിയ പള്ളിയല്‍ വെച്ച് ജാമിഅ:യുടെ പഠനോല്‍ഘാടനം തുഹ്ഫത്തുല്‍ മുഹ്ത്താജ് ഓതിക്കൊടുത്തു മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു. ശൈഖുനാ ശംസുല്‍ ഉലമാ പ്രിന്‍സിപ്പാള്‍ ആയി.

കോളേജിന്റെ സംസ്ഥാപത്തിനും വളര്‍ച്ചക്കും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും വളരെ യത്‌നിച്ചു. വാഹനങ്ങള്‍ എത്താത്ത ഗ്രാമങ്ങളില്‍ പോലും കാല്‍ നടയായി പൂക്കോയ തങ്ങളെത്തി, സംഭാവനകള്‍ ഏറ്റുവാങ്ങി, എടരിക്കോട് കാര്‍ നിര്‍ത്തി രാത്രി ചൂട്ടിന്റെ വെളിച്ചത്തില്‍ വാളക്കുളം പുതുപ്പറമ്പിലേക്ക് പൂക്കോയതങ്ങള്‍ നടന്നു ചെന്നത് പഴമക്കാര്‍ ഓര്‍ക്കാറു്. മൗലാനാ അബ്ദുല്‍ ബാരി മുസ്ല്യാരുടെ വീട്ടിലെത്തി വേപ്പെട്ടവരെ അവിടേക്ക് വരുത്തി സംഭാവനകള്‍ സ്വീകരിക്കുകയായിരുന്നു. അങ്ങനെ അനവധി ത്യാഗങ്ങള്‍. സംഭാവനകള്‍ സ്വീകരിക്കാനായി പൂക്കോയ തങ്ങളും സന്താനങ്ങളും സഞ്ചരിച്ചിട്ടു്. ഇടക്കിടെ ജാമിഅ:യിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ജാമിഅ:ക്ക് വേിയാണ് പൂക്കോയ തങ്ങള്‍ വിദേശ പര്യടനം നടത്തിയത്. ബാഫഖി തങ്ങളുടെ കൂടെ മലേഷ്യയിലേക്ക് തങ്ങള്‍ പോയിരുന്നു. സനദ്ദാനങ്ങളും സ്ഥാനവസ്ത്രങ്ങള്‍ നല്കുന്നതും പൂക്കോയ തങ്ങളുടെ പുണ്യകരങ്ങള്‍ക്കൊുതന്നെ.

പൂക്കോയ തങ്ങളുടെ വഫാത്തിനു ശേഷം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി (ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരായിരുന്നു പ്രസിഡ്) ശൈഖുനായുടെ വഫാത്തിനു ശേഷം ശിഹാബ് തങ്ങള്‍ പ്രസിഡും മൗലാനാ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ജനറല്‍ സെക്രട്ടറിയുമായി. ശിഹാബ് തങ്ങള്‍ പിതാവിന്റെ മാതൃകയിലാണ് ജാമിഅ:ക്ക് വേി പ്രവര്‍ത്തിച്ചത്. അവസാന വര്‍ഷങ്ങളില്‍ വാര്‍ഷിക സമ്മേളനങ്ങളിലും മറ്റും അനോര്യോഗം കണക്കിലെടുക്കാതെയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. മേട്ടുപ്പാളയം അബൂബക്കര്‍ ഹസ്‌റത്ത്, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ ഇ.കെ. ഉസ്താദ്, കോട്ടുമല അബൂബക്കര്‍ ഉസ്താദ്, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ജാമിഅയില്‍ ഉസ്താദുമാരായിരുന്നു.

എല്ലാ വര്‍ക്കിംഗ് കമ്മിറ്റിയോഗങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യമുായിരുന്നു. വഫാത്താവുന്നതിനു രുദിവസം മുമ്പ് കൊടപ്പനക്കല്‍ വസതിയില്‍ ചേര്‍ന്ന ജാമിഅ: പ്രവര്‍ത്തക സമിതിയോഗമായിരുന്നു തങ്ങളുടെ അവസാനത്തെ ഔദ്യോഗിക പരിപാടി. തങ്ങളുടെ തൃക്കരങ്ങളില്‍ നിന്ന് സനദ് വാങ്ങിയ ഫൈസിമാര്‍ ആയിരിങ്ങളാണ്. തങ്ങളും സഹോദരങ്ങളും ജാമിഅ:യുടെ കാര്യത്തില്‍ വന്ദ്യപിതാവിന്റെ മാര്‍ഗ്ഗം പരിപൂര്‍ണ്ണമായി പിന്തുടരുകയായിരുന്നു. 5845 ഫൈസിമാര്‍ ഇതിനകം ബിരുദം നേടി ദീനീ പ്രവര്‍ത്തനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.

1976-ല്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക് കോളേജ് മൂന്നുവര്‍ഷങ്ങള്‍ കൂടുമ്പോഴാണ് അതിന്റെ സനദ്ദാന സമ്മേളനം നടത്താറുള്ളത്. ഒമ്പത് സമ്മേളനങ്ങളുടെ ഉദ്ഘാടകനും ശ്രദ്ധാകേന്ദ്രവും ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു. പത്താമത് സനദ്ദാന സമ്മേളനത്തില്‍ തങ്ങള്‍ അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ സംബന്ധിക്കുവാന്‍ സാധിച്ചിരുന്നില്ല.

ശംസുല്‍ഉലമായുടെ ബഹുമാനാര്‍ത്ഥം ദാറുസ്സലാം അറബിക് കോളേജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ``ശംസുല്‍ ഉലമാ അവാര്‍ഡ്'' അതിന്റെ പ്രഥമ അവാര്‍ഡ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയാണ്.

ദാറുസ്സലാമിന്റെ പൂര്‍ത്തീകരണവും എക്കാലവും തങ്ങളുടെ ആത്മീയ സാന്നിദ്ധ്യത്തിന് ഹേതുവായതുമായ ദാറുസ്സലാമിന് സിദ്ദിച്ച ഒരു ഭാഗ്യമാണ് ശിഹാബ് തങ്ങള്‍. അതിന്റെ പ്രസിഡ് സ്ഥാനം വളരെ സന്തോഷപൂര്‍വ്വം തങ്ങള്‍ ഏറ്റെടുത്തു. ര് പതിറ്റാിലധികമായി ദാറുസ്സലാമിന്റെ പ്രസിഡ് പദവിയിലിരുന്നു അതിനെ നയിക്കുകയും നിഷ്കളങ്കവും നിസ്വാര്‍ത്ഥവുമായ സേവനങ്ങളിലൂടെ ദാറുസ്സലാമിന്ന് സ്വീകാര്യതയും പ്രശസ്തിയുമുാക്കിയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് ശേഷം പ്രസ്തുത സ്ഥാനമലങ്കരിക്കാന്‍ ശിഹാബ് തങ്ങളല്ലാതെ മറ്റൊരു പേര് ആലോചനയില്‍ വന്നിരുന്നില്ല.

ശിഹാബ് തങ്ങള്‍ക്കു ശേഷം ഹൈദര്‍ അലി ശിഹാബ് തങ്ങളാണ് സ്ഥാപനത്തിന്റെ പ്രസിഡന്റ്. ശംസുല്‍ ഉലമ, നന്തിയില്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാന്മാരുടെ നേതൃത്വത്തിലൂടെ ദാറുസ്സലാം വളര്‍ന്നു വലുതായി.

കുറ്റിക്കാട്ടൂരില്‍ 2000-ത്തില്‍ തുടങ്ങിയ ശംസുല്‍ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്ററിന്റെ ചെയര്‍മാനാണ് ശിഹാബ് തങ്ങള്‍. എത്ര തിരക്കിലാണെങ്കിലും സെന്ററിന്റെ കാര്യങ്ങളില്‍ അനിവാര്യമായ മുഴുവന്‍ മീറ്റിങ്ങുകളിലും തങ്ങള്‍ പങ്കെടുത്തിരുന്നു. ലോക പ്രശസ്ത പണ്ഡിതന്‍ ശംസുല്‍ഉലമാക്ക് അനുയോജ്യമായ ഒരു സ്മാരകമാണ് ഒരുക്കേത് എന്ന് തങ്ങള്‍ പലപ്പോഴും സെന്ററിന്റെ പ്രവര്‍ത്തകരോട് പ്രത്യേകം ഉപദേശിക്കാറുായിരുന്നു.

സെന്ററിന്റെ കീഴില്‍ ഉന്നത മതപഠനകേന്ദ്രം തുടങ്ങാന്‍ ആസൂത്രണം ചെയ്തപ്പോള്‍ പേര് നിര്‍ദ്ദേശിക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തി. ജാമിഅ: യമാനിയ്യ: അറബിക് കോളേജ് എന്ന പേര് തങ്ങള്‍ നിര്‍ദ്ദേശിച്ചു. ശംസുല്‍ഉലമായുടേയും ഞങ്ങളുടേയും പിതാക്കന്മാര്‍ വന്നത് യമനില്‍ നിന്നാണെന്നും അവരെ ഒന്നിച്ചു സ്മരിക്കാന്‍ യമാനിയ അവസരമൊരുക്കുമെന്നും മഹാനായ തങ്ങള്‍ പറയുകയുായി.

2000-ല്‍ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ പ്രിന്‍സിപ്പാളായി അറുപത് വിദ്യാര്‍ത്ഥികളെ ചേര്‍ത്തുകൊ് കുറ്റിക്കാട്ടൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളിയില്‍ തുടക്കം കുറിച്ച ഈ സ്ഥാപനം പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലും പുറത്തും പ്രശസ്തമായി മാറിയിരിക്കുന്നു. മൗലവി ഫാളില്‍ യമാനിബിരുദം നേടിയ 200-ല്‍ അധികം പണ്ഡിതന്മാര്‍ പ്രവര്‍ത്തനരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കേരളത്തിലും ലക്ഷദ്വീപിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ പഠിക്കുകയും പിരിഞ്ഞവര്‍ പലയിടങ്ങളില്‍ സേവനം ചെയ്യുകയും ചെയ്യുന്നു.

ഉമര്‍ അലി ശിഹാബ് തങ്ങള്‍, ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ യമാനിയ്യയുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച മഹത്തുക്കളാണ് പല സ്ഥലങ്ങളിലും അവര്‍ സംബന്ധിക്കുകയും ചെയ്തു. പത്താം വാര്‍ഷികവും രാം സനദ്ദാന സമ്മേളനവും തിയ്യതി നിശ്ചയിക്കാന്‍ തങ്ങളുടെ വീട്ടില്‍ തങ്ങളുടെ വഫാത്തിന്റെ ര് ദിവസം മുമ്പ് ചേരുകയും 2010 ജനുവരി 24ന് സമാപനത്തില്‍ തങ്ങള്‍ വരാമെന്ന് ഏല്‍ക്കുകയും ഡയറിയില്‍ എഴുതുകയും ചെയ്തിരുന്നു.

വടക്കേ മലബാറിലെ ഉന്നത കലാലയമായ കടമേരി റഹ്മാനിയ്യ, എം.എം. ബഷീര്‍ മുസ്‌ലിയാരുടെ ദീര്‍ഘ വീക്ഷണവും നേതൃത്വവും ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. മതഭൗതിക രംഗത്ത് മികച്ച സംഭാവനകളാണ് കടമേരി റഹ്മാനിയ്യ വഹിച്ചുവരുന്നത്. 1972ല്‍ ബാഫഖി തങ്ങളും, ശംസുല്‍ ഉലമയും, കോട്ടുമല ഉസ്താദും ചേര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ലാസു തുടങ്ങിയത് കണ്ണിയത് ഉസ്താദും. പ്രഥമ വര്‍ഷം പി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ മട്ടന്നൂര്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചു. പിന്നീട് എം.എം. ബഷീര്‍ മുസ്‌ലിയാര്‍ പ്രിന്‍സിപ്പാളായി. അറബിക് കോളേജും മറ്റനവധി മത-ഭൗതിക സ്ഥാപനങ്ങളുമുള്‍പ്പെടെ വലിയൊരു വിദ്യാഭ്യാസ സമുച്ചയമായി റഹ്മാനിയ്യ മാറി. ഈ വിദ്യാഭ്യാസ കേമ്പസിന് മൂന്നുപതിറ്റാായി നേതൃത്വം നല്‍കിവരുന്നത് കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരാണ്. മാനേജറും സെക്രട്ടറിയുമായിരുന്ന ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ത്യാഗപൂര്‍ണമായ സേവനം സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയപങ്ക് വഹിച്ചിട്ടു്. പൂക്കോയ തങ്ങള്‍ക്കുശേഷം പ്രധാന പരിപാടിയിലെല്ലാം സാന്നിധ്യംകൊനുഗ്രഹിക്കുകയും ഉപദേശ നിര്‍ദേശം നല്‍കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെയാണ് റഹ്മാനി ബിരുദം പ്രഥമമായി നല്‍കിയത്. ഇപ്പോള്‍ നിരവധി റഹ്മാനികള്‍ ദീനീ സേവനത്തിനായി വിവിധ നാടുകളില്‍ പ്രവര്‍ത്തിക്കുന്നു.

ബഹുമാനപ്പെട്ട ബീരാന്‍ ഔലിയ മുഖേന ആത്മീയ ചൈതന്യം ലഭിച്ച ഫാത്വിമ ബീവി എന്നവര്‍ പൊട്ടച്ചെരുവില്‍ തന്റെ വീടിനോടു ചേര്‍ന്നുാക്കിയ ദര്‍സ് 1970ല്‍ പട്ടിക്കാട് ജാമിഅയോട് അഫിലിയേറ്റ് ചെയ്ത് ഉയര്‍ത്തിയതാണ് പൊട്ടച്ചിറ അന്‍വരിയ്യ കോളേജ്. കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാണക്കാട് പൂക്കോയതങ്ങളായിരുന്നു സ്ഥാപനത്തിന്റെ പ്രസിഡ്. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളായി. കാപ്പ് ഉമര്‍ മുസ്‌ലിയാരാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.

പാലക്കാട് ടൗണ്‍ സുന്നി യുവജന സംഘത്തിന്റെ കീഴില്‍ മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1967-ല്‍ ആരംഭിച്ച പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളേജ് ജില്ലയിലെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മഹത്തായ പ്രതീകമാണ്. ഹസന്‍ മുസ്‌ലിയാര്‍ കാസര്‍കോട് ഖാളിയായി നിയമിതനായതുമുതല്‍ വളരെകാലം സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിന്റെ വളര്‍ച്ച. സംസ്ഥാപനത്തിലും സമ്മേളനങ്ങളിലും പാണക്കാട് സയ്യിദുമാരുടെ സാന്നിധ്യം അനുഗ്രഹമായിട്ടു്.

സമസ്തയുടെ ആദ്യകാല ചരിത്രത്തില്‍ സ്ഥാനം പിടിച്ച പ്രദേശമാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ. സമസ്തയുടെ മൂന്നാം വാര്‍ഷിക സമ്മേളനം 1929ല്‍ ചെമ്മന്‍കുഴിയിലാണ് ചേര്‍ന്നത്. ഇന്നത്തെ വല്ലപ്പുഴ ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നു ചെമ്മന്‍കുഴി. പ്രസ്തുത സമ്മേളനത്തിലാണ് മുഖപത്രം അല്‍ബയാന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. സമ്മേളനത്തിനു ശേഷം ചേര്‍ന്ന മുശാവറ പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ര് ഓര്‍ഗനൈസര്‍മാരില്‍ ഒരാള്‍ വല്ലപ്പുഴ എം.കെ. അഹ്മദ് മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായതാണ് വല്ലപ്പുഴയിലെ സമസ്ത കേരള ദാറുസ്സലാം യതീംഖാന. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ് തുടങ്ങിയവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ സ്ഥാപനത്തിനുായിട്ടു്. പൂക്കോയതങ്ങള്‍ ആദ്യകാല പ്രസിഡായിരുന്നു.

സുന്നി യുവജനസംഘം തിരൂര്‍ താലൂക്ക് കമ്മിറ്റിയുടെ കീഴില്‍ ശൈഖുനാ പരപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വളവന്നൂര്‍ ബാഖവി യതീംഖാനയുടെ സ്ഥാപകകാലം മുതലുള്ള വൈസ്. പ്രസിഡന്റും 1978 ല്‍ ശൈഖുനാ വഫാത്തായതിനു ശേഷം പ്രസിഡന്റും ആയി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. 1971 ല്‍ ശിലാസ്ഥാപനം പൂക്കോയ തങ്ങളുടെ പ്രതിനിധിയായി ശിഹാബ് തങ്ങളാണ് നിര്‍വ്വഹിച്ചത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെ ശ്രമഫലമായി സ്ഥാപിതമായ വളാഞ്ചേരി മര്‍കസിന്റെ പ്രസിഡന്റ് പദവി തുടക്കം മുതല്‍ തങ്ങള്‍ തന്നെ വഹിച്ചിരുന്നു. വാഫി സ്ഥാപനങ്ങള്‍ വിപുലമായ വിധം വളര്‍ന്നുകഴിഞ്ഞു. നിരവധി വിദേശ യൂണിവേഴ്‌സിറ്റി ഈ കോഴ്‌സുള്‍ക്ക് അംഗീകാരം നല്‍കുന്നുമു്. സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സ്ഥാപിതമായ ചെമ്മാടു ദാറുല്‍ ഹുദായുടെ ശിലാസ്ഥാപനം 1983 ഡിസംബര്‍ 25ന് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചതു മുതല്‍ ദാറുല്‍ഹുദായുടെ എല്ലാ വളര്‍ച്ചയിലും തങ്ങളുടെ ഉപദേശനിര്‍ദ്ദേശങ്ങളുായിട്ടു്. കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റി ആയി പ്രഖ്യാപിച്ചതും തങ്ങളായിരുന്നു. വിദേശ രാഷ്ട്രങ്ങളിലേതുള്‍പ്പെടെ വിവിധ യൂണിവേഴ്‌സിറ്റികളുമായി ദാറുല്‍ഹുദ അഫിലിയേഷന്‍ നേടിയിട്ടു്.

സമസ്തയുടെ ഉന്നത നേതാവും ശിഷ്യസമ്പത്തുകൊ് ഏറ്റം അനുഗ്രഹിതനുമായിരുന്ന, ജാമിഅ നൂരിയ്യഃയുടെ പ്രഥമ മുദരിസായി വഫാത്താവുന്നത് വരെ നേതൃത്വം നല്‍കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ശൈഖുനാ കോട്ടുമല ഉസ്താദിന്റെ സ്മാരകമായി ജാമിഅഃയുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന - ഓസ്‌ഫോജ്‌ന മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് ഒരു ദീനി സ്ഥാപനത്തെ സംബന്ധിച്ച് ആലോചന തുടങ്ങിയപ്പോള്‍ ഉപദേശം തേടാനായി അന്ന് ഉയര്‍ന്ന വ്യക്തിത്വങ്ങളെയാണ് ആദ്യമായി സമീപിച്ചത്. ശിഹാബ് തങ്ങള്‍, കണ്ണിയത്തു ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. ഉസ്താദ്, സൂഫിവര്യനായിരുന്ന ശൈഖുനാ കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ വിജക്ഷണനായിരുന്ന യു.എ. ബീരാന്‍ സാഹിബ് എന്നിവരുടെ ഉപദേശം തേടിയാണ് സ്ഥാപനത്തിനു തുടക്കമായത്. 1987 ലെ മിഅ്‌റാജ് ദിനത്തില്‍ കണ്ണിയത്ത് ഉസ്താദിന്റെയും ശൈഖുനാ ശംസുല്‍ ഉലമയുടെയും സാന്നിദ്ധ്യത്തില്‍ ശിഹാബ് തങ്ങള്‍ തറക്കല്ലിട്ട കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും തങ്ങളുടെ സാന്നിദ്ധ്യവും ഉപദേശവും തേടിയിട്ടു്. സ്ഥാപനത്തിന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്നു തങ്ങള്‍. മലപ്പുറത്ത് കുന്നുമ്മല്‍ ഉയര്‍ന്നു നില്ക്കുന്ന `മസ്ജിദുന്നൂര്‍' സ്ഥാപിതമായത് ശിഹാബ് തങ്ങള്‍ പ്രസിഡന്റും കോട്ടുമല ഉസ്താദ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ്. ഇപ്പോള്‍ മലപ്പുറം സുന്നി മഹല്ലിനു കീഴില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. സുന്നിയുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ കുൂര്‍ മര്‍കസിന്റെ ശിലാസ്ഥാപനം 1990 മാര്‍ച്ച് 29ന് ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്. 1977 ല്‍ ഉസ്താദ് എം.എം. ബശീര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ചേറൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം രൂപകല്പന ചെയ്ത് 1978 ല്‍ തുടക്കം കുറിച്ച ചേറൂരിലെ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാനയുടെ പ്രസിഡന്റ് പദവി ആദ്യം മുതല്‍ വഫാത്താവുന്നത് വരെ ശിഹാബ് തങ്ങള്‍ തന്നെ നിര്‍വ്വഹിച്ചു. 1900 ല്‍ മഹാന്മാരായ സാദാത്തുകളും ഉലമാക്കളും നേതാക്കളും ചേര്‍ന്നു സ്ഥാപിച്ച പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡന്റ് പദവി പൂക്കോയ തങ്ങള്‍ക്ക് ശേഷം ശിഹാബ് തങ്ങളുടേതായിരുന്നു. പൊട്ടച്ചിറ അന്‍വരിയ്യ, വല്ലപ്പുഴ യതീംഖാന, ചെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാംയതീംഖാന, തൂത ദാറൂല്‍ ഉലൂം യതീംഖാന എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പൂക്കോയ തങ്ങളായിരുന്നു പിന്നീട് മേല്‍സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിഹാബ് തങ്ങളായിരുന്നു.

കിഴക്കനേറനാടിന്റെ മതഭൗതിക വിദ്യാഭ്യാസത്തിന്റെ കുതിപ്പിനു കാരണമായ കരുവാരകു് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ പാണക്കാട് സാദാത്തുക്കളുടെയും ബഹു. കെ.ടി. മാനു മുസ്‌ലിയാരുടെയും സമര്‍പണത്തിന്റെ സംഭാവനയാണ്. മേലാറ്റൂരിലെ ദാറുല്‍ഹികം ഇസ്‌ലാമിക് സെന്റര്‍ സാദാത്തുക്കളോടൊപ്പം മര്‍ഹൂം. നാട്ടിക വി. മൂസ മൗലവിയുടെ ദീര്‍ഘവീക്ഷണത്തോടൊപ്പം വളര്‍ന്നുവന്ന സ്ഥാപനമാണ്.

വയനാട് മുസ്‌ലിം യതീംഖാന ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും അനുഗ്രഹീത നേതൃത്വത്തിലൂടെ സ്ഥാപിതമായതും വളര്‍ന്നതുമാണ്. സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂമിന് പാണക്കാട് പൂക്കോയ തങ്ങള്‍ 1975-ലാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ നേതൃപരമായ പങ്കുവഹിച്ചു. നീ വര്‍ഷങ്ങളായി കെ.ടി. ഹംസമുസ്‌ലിയാരാണ് പ്രിന്‍സിപ്പാള്‍. വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയുടെ സ്ഥാപകനും മരണം വരെ പ്രസിഡുമായിരുന്നു ഉമര്‍അലി ശിഹാബ് തങ്ങള്‍. മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ സ്ഥാപനത്തിനും വളര്‍ച്ചയിലും പാണക്കാട് സാദാത്തുക്കളും ബാഫഖി തങ്ങളും സമസ്തയും വഹിച്ച പങ്ക് വളരെ വലുതാണ്.

സമസ്തയുടെ കീഴില്‍ എഞ്ചിനീയറിംഗ് കോളേജ് എന്ന ആശയം തന്നെ ശിഹാബ് തങ്ങളുടേതായിരുന്നു. തങ്ങള്‍ അതിനുവേി നേതൃത്വം നല്‍കി. ഒരു വലിയ സ്ഥാപനമായി വളര്‍ന്നു വലുതായി കു സന്തോഷിച്ച തങ്ങള്‍ അവസാനമായി പങ്കെടുത്ത യോഗം ജാമിഅഃയുടെയും എഞ്ചിനീയറിംഗ് കോളേജിന്റെയും കമ്മിറ്റി യോഗമായിരുന്നു. വഫാത്താവുന്നതിനു രു ദിവസം മുമ്പ് കൊടപ്പനക്കല്‍ വസതിയില്‍ നടന്ന യോഗത്തില്‍ തങ്ങള്‍ സംബന്ധിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി.
എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ജാമിഅഃ ഇസ്‌ലാമിയ, കൊളപ്പുള്ളി യതീംഖാന, വള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി, ഖിലാഫത്ത്, റശീദയ്യ, ഒളവട്ടൂര്‍ യതീംഖാന തുടങ്ങിയ അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി തങ്ങള്‍ വഹിച്ചു. എസ്.വൈ.എസ്. പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള എടപ്പാള്‍ ദാറുല്‍ ഹിദായഃയുടെ സ്ഥാപക പ്രസിഡന്റായിരുന്ന കെ.വി. ഉസ്താദിന്റെ വഫാത്തിനുശേഷം പ്രസിഡന്റ് ശിഹാബ് തങ്ങളായിരുന്നു.

മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന തങ്ങളുടെ ലാളനയും, സഹായവും ഏറ്റ് വളര്‍ന്ന സ്ഥാപനമാണ്. പാലക്കാട് ജില്ലയിലെ പ്രത്യേക പിന്നോക്കാവസ്ഥ കാരണം മതരംഗത്ത് പോരായ്മകള്‍ വരാതെ സൂക്ഷിക്കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചത് എടുത്ത് പറയണം. പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളേജും, പൊട്ടച്ചിറ അന്‍വരിയ്യ, അത്‌പോലെ തൃശ്ശൂരിലെ തൊഴിയൂര്‍ ദാറുറഹ്മ, നാട്ടികയിലെ എം.ഐ.സി അങ്ങനെ മത പുരോഗതികള്‍ക്ക് അനിവാര്യമായ മേഖലകളില്‍ പ്രത്യേകം താല്‍പര്യവും ശ്രദ്ധയും മഹാനവര്‍കള്‍ വെച്ചു പുലര്‍ത്തി.

1970 ല്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം സ്ഥാപിതമാവുന്നത് പൂക്കോയ തങ്ങളുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമായിരുന്നു. തുടക്കത്തില്‍ പൂക്കോയ തങ്ങള്‍ തന്നെ നേതൃത്വം നല്‍കി. പൂക്കോയ തങ്ങളുടെ വഫാത്തിനുശേഷം ശിഹാബ് തങ്ങള്‍ നേതൃത്വം ഏറ്റെടുത്തു. ശിഹാബ് തങ്ങളുടെ നേതൃത്വവും പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ കഠിനാദ്ധ്വാനവും മൂലം അന്‍വാറുല്‍ ഇസ്‌ലാം പടര്‍ന്നു പന്തലിച്ചു. അനവധി മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമാണ് ഇന്ന് അന്‍വാറുല്‍ ഇസ്‌ലാം, കാളമ്പാടി കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം തങ്ങളുടെ അനുഗ്രഹത്തിന്റെ കരസ്പര്‍ശം ഉായിട്ടു്.

ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോളേജ്, പാപ്പിനിശ്ശേരി ജാമിഅ അസ്ഹദിയ്യ, പയ്യന്നൂര്‍ അസ്ഹരിയ്യ, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, കാസര്‍ക്കോട് മാലിക്ക് ദീനാര്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പാണക്കാട് സാദാത്തുക്കളുടെ തണലും നിഴലുകളുമു്.

ഖിദ്മത്തുല്‍ ഇസ്‌ലാം എജ്യുക്കേഷണല്‍ കോളേജ് എടക്കുളം, മഊനത്തുല്‍ ഇസ്‌ലാം പൊന്നാനി, മഊനത്ത് അറബി കോളേജ് പുതുപൊന്നാനി, ബാഫഖി ബോര്‍ഡിംഗ് മദ്‌റസ-മാമ്പ്ര, മല്‍ജഉല്‍ ഐതാം ഓര്‍ഫനേജ്-ഇളയൂര്‍, ഹൈദ്രൂസ് മുസ്‌ലിയാര്‍ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പറപ്പൂര്, നീലേശ്വരം മര്‍കസ്, ഖുവ്വത്തുല്‍ ഇസ്‌ലാം തളിപ്പറമ്പ്, വാദി ഹുസ്‌ന എളേറ്റില്‍, പെരിങ്ങത്തൂര്‍ യതീംഖാന, കൊടുവള്ളി യതീം ഖാന, വെട്ടത്തൂര്‍ യതീംഖാന, രിയാളുസ്വാലിഹീന്‍, ദാറുല്‍ ഖൈറാത്ത് ഒറ്റപ്പാലം, എം.ഐ.സി. കൈപ്പമംഗലം, കളമശ്ശേരി മര്‍കസ്, മഅ്ദനുല്‍ ഉലൂം അറബിക് കോളേജ് കൊല്ലം, മഅ്ദനുല്‍ ഉലൂമി എളമരം, ഗൂഡല്ലൂര്‍ ഓര്‍ഫനേജ്, മലബാര്‍ മുസ്‌ലിം ജമാഅത്ത് മുംബൈ, ജൗഹറുല്‍ ഹുദാ പന്നിയങ്കര, എം.ഐ.സി ഇസ്‌ലാമിക് സെന്റര്‍ എടക്കര, നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് ഒളവട്ടൂര്‍, ദാറുല്‍ മആരിഫ് പള്ളിത്താഴം, സി.എം. മഖാം കോളേജ് മടവൂര്‍, മിസ്ബാഹുല്‍ ഹുദാ കുറ്റിയാടി, മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍, ലത്തീഫിയ്യ ശിറിയ്യ കാസര്‍ക്കോട്, ദാറുസ്സലാഹ് കുമരനെല്ലൂര്‍, ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ബാംഗ്ലൂര്‍, സെബീലുല്‍ ഹിദായ പറപ്പൂര്‍, ദാറുല്‍ ഹിദായ എടപ്പാള്‍, ദാറുല്‍ ഇര്‍ശാദ് അക്കാദമി കാസര്‍ക്കോട്, ഖാളി കുഞ്ഞിഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി കാപ്പാട്, ദാറുത്തഖ്‌വ പാലപ്പള്ളി, ബദറുല്‍ ഇസ്‌ലാം കൃഷ്ണഗിരി, റൗളത്തുല്‍ ഉലൂം വിമ്പര്‍ലീഗഞ്ച് അന്തമാന്‍, ഇമാം ഗസ്സാലി അക്കാദമി വെള്ളമു, ബുസ്താനുല്‍ ഉലൂം മാണിയൂര്‍, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ്, ദാറു റഹ്മ തൊഴിയൂര്‍ തുടങ്ങി നാടിന്റെ നാനാഭാഗങ്ങളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി മതഭൗതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സമസ്തയുടെ സംഭാവനകളാണ്. പാണക്കാട് സാദാത്തുക്കളുടെ അനുഗ്രഹാശിസ്സുകളും ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു.