സമസ്ത: പൊതു പരീക്ഷ ഇന്നു തുടങ്ങും. 2.23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്‌

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും, 10-ാം തരത്തില്‍ 2485 സെന്ററുകളിലായി 10795 ആണ്‍കുട്ടികളും, 9091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.
 
മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 9026 കുട്ടികളും 105 സെന്ററുകളും 7-ാം ക്ലാസില്‍ 9724 കുട്ടികളും 205 സെന്ററുകളും 10-ാം ക്ലാസില്‍ 480 കുട്ടികളും 138 സെന്ററുകളും +2 ക്ലാസില്‍ 191 കുട്ടികളും 47 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 495 സെന്ററുകളുടേയും 19,421 കുട്ടികളുടേയും ആകെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.