ശിഥിലീകരണ-വര്ഗ്ഗീയ ചേരിതിരുവകള് സൂക്ഷിക്കണം: സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന്

ചേളാരി: നല്ലസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്ത മദ്‌റസാ മാനേജ്‌മെന്റ്  കമ്മിറ്റികള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറികളില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇടപെടാന്‍ കരുത്ത് നേടണമെന്ന് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ചിലരുടെ നീക്കവും, ശിഥിലീകരണ പ്രവര്‍ത്തനങ്ങളും കേരള സമൂഹത്തിന്റെ നാശത്തിനും വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണ വഴിമാറലിനും കാരണമായി ഭവിക്കുമെന്നും പ്രമേയം ഓര്‍മ്മിപ്പിച്ചു.
പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, അഹമദ് തേര്‍ളായി, ഹാജി.കെ.മമ്മദ് ഫൈസി, അബൂബക്കര്‍ ഹാജി കല്ലടുക്ക, ഇസ്മാഈല്‍ ഹാജി, ദക്ഷിണ കന്നഡ കെ.പി.കോയ, അബൂബക്കര്‍ മുണ്ടൂര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.പി.സി.തങ്ങള്‍, മരക്കാല്‍ മുസ്‌രിയാര്‍ നിറമരുതൂര്‍, എം.കെ.ലത്വീഫ് മുസ്‌ലിയാര്‍ കായംകുളം, കെ.എ.അബ്ദുല്‍ഖാദിര്‍ കാഞ്ഞിരം, ഒ.എം.ശരീഫ് ദാരിമി കോട്ടയം, കെ.കെ.ഇബ്രാഹീം ഹാജി മുവാറ്റുപുഴ, പി.എസ്.അസൈനാര്‍ മുസ്‌ലിയാര്‍, ആലുവ എം.ബി.അബ്ദുല്‍ഖാദിര്‍ കളമശ്ശേരി, പി.ലിയാഖത്ത് അലിഖാന്‍ പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
2012 ഡിസംബര്‍ 31നകം റൈഞ്ച് ജില്ലാ-സംസ്ഥാന ഘടകങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ നിശ്ചയിച്ചു. സ്വദര്‍ മുഅല്ലിംകള്‍ക്ക് വേണ്ടി പ്രത്യേക ശില്‍പശാല നടത്തുന്നതിന് പദ്ധതി തയ്യാറാക്കാന്‍ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മദ്‌റസാ തലങ്ങളിലെ ലീഗല്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കോട്ടമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, ലിയാഖത്തലിഖാന്‍, കെ.പി.കോയ, കെ.എസ്.ഹംസ ഹാജി, ജബ്ബാര്‍ ഹാജി കൊണ്ടോട്ടി എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചു. വിശുദ്ധ റമദാനില്‍ എല്ലാ മദ്‌റസകളിലും ഖുര്‍ആന്‍ പഠന ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചു