കളനാട് : സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഉദുമ മേഖലാ പ്രചരണോല്‍ഘാടനം കളനാട് സി എം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സംഘടിക്കപ്പെട്ടു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മഹ്മൂദ് ദേളി ഉല്‍ഘാടനം ചെയ്തു.അബ്ബാസ് ഇര്‍ശാദി ഹുദവി ബേക്കല്‍ അധ്യക്ഷത വഹിച്ചു. യൂസുഫ് വെടിക്കുന്ന് സ്വാഗതം പറഞ്ഞു. മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, ഇംദാദ് പള്ളിപ്പുഴ, മുഹമ്മദ് ഷാ മുക്കൂട്,സ്വാലിഹ് തെക്കുപുറം, അബ്ദുല്ല പൂച്ചക്കാട്, അബ്ദുല്‍ അസീസ് കളനാട് എന്നിവര്‍ പ്രസംഗിച്ചു.