കാളികാവ് : സമസ്ത എന്നും സത്യമാര്‍ഗ്ഗം കാണിച്ചു തന്നെ മുന്നോട്ടു പോവുമെന്നും വ്യാജന്മാരെ വാഴാന്‍ ഒരിക്കലും അനുവദിക്കരുതെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയത്തില്‍ കാളികാവ് മേഖല SKSSF കമ്മിറ്റി സംഘടിപ്പിച്ച മേഖലാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേയ പ്രഭാഷണം സി ഹംസ സാഹിബ് നിര്‍വ്വഹിച്ചു. സമസ്ത പൊതുപരീക്ഷയില്‍ 5, 7, 10, 12 ക്ലാസ്സുകലളില്‍ കാളികാവ് മേഖലയില്‍1, 2 റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു. കാളികാവ് മേഖലാ സമ്മേളനവും പ്രകടന റാലിയും നവംബര്‍ ഒന്നിന് നടക്കും. സമ്മേളന പ്രഖ്യാപനം SKSSF മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ഹാറൂന്‍ റഷീദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സെഷന് 2 സമസ്ത് നാള്‍വഴി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം ഫരീദ് റഹ്മാനി അവതരിപ്പിച്ചു. റിഷാദ് എന്‍.കെ, മുഹമ്മദലി ഫൈസി, കബീര്‍ മാളിയെക്കല്‍ ,ബദ്റുദ്ദുജ ഹുദവി, സലീം റഹ്മാനി, ഹൈദ്രോസ് ദാരിമി ചോക്കാട്, വാര്‍ഡ് മെമ്പര്‍ ഷമീര്‍ , ഷിഹാബ് ഫൈസി, കുഞ്ഞാപ്പു കോട്ടപ്പുഴ, നസ്രുള്ള പുല്ലങ്കോട്, ഗഫൂറ് ഫൈസി, അബ്ദു റഹ്മാന് ദാരിമി, ഇണ്ണി ഹാജി, അബൂബക്കര്‍ ഫൈസി, മുഹമ്മദലി സാഹിബ് എന്നിവര്‍ സംസാരിച്ചു.