കോഴിക്കോട്
: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് ഇന്ത്യയിൽ ഭരണഘടനാ നുസൃതമായി
നിലനില്ക്കുന്ന മുസ്ലിം വ്യക്തി നിയമം ചോദ്യം ചെയ്യപ്പെടുന്നതും, വിവാദമാക്കുന്നതും
നോക്കി നിൽക്കില്ലെന്ന് SKSSF. ഇത്തരം സാഹചര്യങ്ങളെ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ നേരിടാൻ
മുസ്ലിം സമുദായം ഒറ്റക്കെട്ടായി നടത്തുന്ന നീക്കങ്ങളെ ശരീഅത്ത് ചർച്ചകൾ തിരിച്ച് കൊണ്ട്
വരാനുള്ള അവസരമാക്കി ചില കേന്ദ്രങ്ങൾ ബോധപൂർവ്വം മാറ്റുന്നു. വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ട ഇത്തരം
വിഷയങ്ങളെ മാതൃസംഘടനയെപ്പോലും മറികടന്ന് സമുദായ താല്പര്യത്തിനു വിരുദ്ധമായി, മുസ്ലിം
ലീഗിലെ ചില യുവ നേതാക്കൾ നടത്തുന്ന ജൽപ്പനങ്ങളെ അവജ്ഞതയോടെ തള്ളിക്കളയും. സമുദായത്തിന്റെ
അടിസ്ഥാന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ശേഷിയില്ലെങ്കിൽ മൗനം പാലിക്കുന്നത്
മാന്യതയാണ്. എന്നാൽ ശത്രുപക്ഷത്ത് ചേർന്ന് സ്വന്തം
സമുദായത്തിനെതിരെ സംസാരിക്കുന്നത് കൊടും ക്രൂരതയാണെന്നും, ഇത്തര ക്കാരെ തിരിച്ചറിയണമെന്നും
SKSSF മുന്നറിയിപ്പ് നല്കി.