ചാവക്കാട് : സയ്യിദ് ഹാമിദ് കോയ തങ്ങള്‍ നഗര്‍ ഒരുങ്ങിക്കഴിഞ്ഞു.... 'സുകൃതങ്ങളുടെ സമുദ്ധരണ ത്തിന്' എന്ന കാലിക പ്രസക്തമായ പ്രമേയവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനിന്‍റെ ഭാഗമായി നടക്കുന്ന ജില്ലാ തല സംഗമം സെപ്തംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട്4 മണി മുതല്‍ 10 മണി വരെ നടക്കും.സംഗമത്തിന് എത്തിച്ചേരുന്ന പ്രവര്‍ത്തകര്‍ അസര്‍ നമസ്കാരത്തിന് ചാവക്കാട് വസന്തം കൊര്‍ണറിന് സമീപമുള്ള മസ്ജിദില്‍ എത്തിച്ചേരേ ണ്ടതാണ്. മദ്യപാനം, ലഹരി ഉപയോഗം. സൈബര്‍ കുറ്റകൃത്യങ്ങള്‍, മഹല്ലുകളിലെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ദ്വൈമാസ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പ്രവാചകന്‍ (സ) യുടെ പേരില്‍ തിരുകേശമെന്ന വ്യാജേന കാന്തപുരം ഏപി അബൂബക്കര്‍ കൊണ്ട് വന്ന കേശം വ്യാജമാണെന്ന് സ്വന്തം ചെരിയിലുള്ളവര്‍ തന്നെ വെളിപ്പെടുത്തുകയും അതിന്‍റെ സനദ് കാരന്തൂര്‍ മര്‍കസില്‍ വെച്ച് വ്യാജമായി നിര്‍മിച്ചുണ്ടാക്കിയ താണെന്നു സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകളും സംഗമത്തില്‍ വെച്ചുണ്ടാകും. ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ , ശൈഖുനാ എം കെ എ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര് , എസ് എം കെ തങ്ങള്‍ , പി ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ , ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ , ഹംസ ഉസ്താദ് റംലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശറഫുദ്ധീന്‍ വെന്മേനാട്, സത്താര്‍ പന്തല്ലൂര്‍ , മുസ്തഫ അശ്റഫി കക്കുപ്പടി തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
