SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന കേശവിശദീകരണ സമ്മേളനം 19 ന്

കാസറകോട് SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയ മായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.അതിന്റെ പ്രധമ പരിപാടി സെപ്റ്റമ്പര്‍ 19 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുംപരിപാടി SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുംസ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ്എസ്.വൈ.എസ്സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തുംവിവാദ കേശവും ആനുകാലീകവും എന്ന വിഷയം അവതരിപ്പിച്ച് എല്‍.സി.ഡിക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തുംപരിപാടി വിജയിപ്പിക്കാന്‍ മേഖല-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.