കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ ജില്ലാ പ്രസിഡണ്ടായി ശൈഖുനാ ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരിയെ ജില്ലാ മുശാവറ
യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ
ഒഴിവിലേക്കാണ് ത്വാഖ അഹ്‌മദ് മൗലവിയെ തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ കേന്ദ്ര
മുശാവറ അംഗം കൂടിയാണ് അദ്ദേഹം. കൂടാതെ കീഴൂര്‍, മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ
ഖാസി, സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ
വിദ്യാഭ്യാസ സമുച്ചയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ് പ്രസിഡണ്ട്, ഖാസി സി. മുഹമ്മദ്
കുഞ്ഞി മുസ്‌ലിയാര്‍ & ഷഹീദേ മില്ലത്ത് ഖാസി സി.എം. അബ്ദുല്ല മൗലവി
ട്രെസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തുവരുന്നു. വിദ്യാനഗറിലെ
എസ്.വൈ.എസ്. ജില്ലാ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് ത്വാഖ അഹ്‌മദ് മൗലവിയെ
ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ.പി.കെ. തങ്ങള്‍ അധ്യക്ഷത
വഹിച്ചു. ത്വാഖ അഹ്‌മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടായി നീലേശ്വരം
ഖാസിയും മര്‍കസുദ്ധഅഅവത്തുല്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടുമായ ഇ.കെ. മഹ്‌മൂദ്
മുസ്ല്യാരെയും വര്‍ക്കിംഗ് സെക്രട്ടറിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും കുമ്പള
ഇമാം ഷാഫി അക്കാദമി, ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ടുമായ എം.എ. ഖാസിം മുസ്ല്യാര്‍
എന്നിവരേയും തിരഞ്ഞെടുത്തു.